ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ യാഥാർഥ്യമാകുന്നു

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നു. സംഘത്തിലുണ്ടായിരുന്ന കർഷകർ സ്വന്തം സ്ഥലത്ത് ഇസ്രായേൽ കൃഷി രീതികൾ ആരംഭിക്കുകയും താൽപര്യമുള്ള കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യും. കേരളത്തിലെവിടെയും ഇസ്രായേൽ മാതൃകകൾ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സായി ഇസ്രായേൽ സന്ദർശിച്ച കർഷകർ പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലിന് ചേർത്തല കഞ്ഞിക്കുഴിയിൽ ഇസ്രായേൽ സന്ദർശിച്ച കർഷകൻ സുജിത്തിന്റെ കൃഷിയിടത്തിൽ 1000 ടിഷ്യൂ കൾചർ വാഴകൾ നട്ട് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. താൽപര്യമുള്ള കർഷകർക്ക് ഈ കൃഷിയിടത്തിലെത്തി പരിശീലനം നേടാം. കർഷകരുടെ കൃഷിയിടത്തിലെത്തി പരിശീലനം നൽകും.

Share Now

Leave a Reply

Your email address will not be published. Required fields are marked *