വിടർന്നു നിൽക്കുന്ന സൂര്യകാന്തിപൂക്കൾ എന്നും കണ്ണിന് നല്ലൊരു കുളിർമ്മ നൽകുന്ന കാഴ്ച തന്നെയാണ്. സൂര്യകാന്തി പാടം കാണുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക തോന്നാറുണ്ട്. പീതവർണ്ണശോഭ പടർത്തുന്ന സൂര്യകാന്തിപ്പാടം മനസ്സിൽ ഒരു വർണ്ണ മഴയായി തന്നെ പെയ്തിറങ്ങും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന ഒന്നാണ് സൂര്യകാന്തി. എന്നാൽ രണ്ടരയേക്കറിൽ ഒരു 10000 പുഷ്പങ്ങൾ എങ്കിലും വിടരും. ഋതുഭേദങ്ങൾ ഇല്ലാതെ വിടുന്ന സൂര്യകാന്തി കാണാൻ നിരവധി ആളുകളും ഉണ്ടാകും. കാവേരി എന്ന ഇനം വിത്ത് ഏറ്റവും നല്ലതായി വിളവു നൽകുന്നത്.
- സൂര്യകാന്തി വിത്ത് ബെഡ്ഡുകളിൽ ആക്കി ചാണകവും കോഴി കാഷ്ഠവും അടിവളമായി നൽകി തുള്ളിനന സൗകര്യവും ഒരുക്കി വേണം കൃഷി ആരംഭിക്കാൻ.
- ചെടികൾ തമ്മിൽ 40 സെൻറീമീറ്റർ അകലവും ബെഡുകൾ തമ്മിൽ ഒന്നര മീറ്റർ അകലം നൽകിയിട്ട് വേണം തൈകൾ നടാൻ. എങ്കിലേ മികച്ച വളർച്ച കൈവരിക്കു.
- ആദ്യ ആഴ്ചകളിൽ ആഴ്ചയിൽ ഒന്നുവീതം വെള്ളത്തിനൊപ്പം വളം നൽകുന്ന ഫെർട്ടിഗേഷൻ രീതിയിൽ 19:19:19 നൽകണം.
- പൂക്കാൻ പാകമാകുമ്പോൾ 13:0:45 എന്ന രീതിയിൽ വളവും ആഴ്ചയിൽ ഒന്ന് എന്ന തോതിൽ നൽകണം.
- സൂര്യകാന്തി എണ്ണ ആക്കി വിൽപ്പന നടത്തുവാനും വളരെ നല്ലതാണ്. കുറേ സ്ഥലമുള്ളവർക്ക് ഇത് നല്ല ഒരു കൃഷിയായി മുൻപോട്ടു കൊണ്ടു പോകാവുന്നതാണ്.