ഒരു തരി മണ്ണ് വേണ്ട, നനയ്ക്കേണ്ട… പുത്തൻ ആശയവുമായി യുവാക്കൾ

ട്രെന്റിൽ നിന്ന് മാറി ചിന്തിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം യുവാക്കൾ. പുതുതലമുറ കേരളത്തിൽ നിന്ന് പുത്തൻ സാധ്യതകൾ തേടി മറുനാട്ടിലേക്ക് പലായനം ചെയ്യുമ്പോൾ കൃഷിയിലൂടെ നാട്ടിൽ നിലയുറപ്പിക്കാനുള്ള നൂതന പരീക്ഷണവുമായാണ് എബിനും തൻവീറും മുന്നോട്ട് വരുന്നത്. പരമ്പരാ​ഗതമായ കൃഷി രീതികളിൽ നിന്ന് മാറി ചിന്തിച്ച് കൃഷിയിൽ പുത്തൻ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതോടൊപ്പം അനന്തമായ സാധ്യതകൾ കൂടിയാണ് എഞ്ചിനീയറിം​ഗ് ബിരുദദാരികളായ ഈ ചെറുപ്പക്കാർ മുന്നോട്ട് വയ്ക്കുന്നത്.

കേരളീയരുടെ ഭക്ഷണക്രമത്തിൽ ഒരു പരിധി വരെ സ്വയം പര്യാപ്തത കൊണ്ടു വരികയെന്ന ഉദ്ദേശത്തോടു കൂടിയാണ് കരമനയിൽ പതിനാറായിരം ചതുരശ്ര അടിയിൽ ഹൈ​ഡ്രോപോണിക്സ് അപ്ടൗൺ അർബൻ ഫാം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഭക്ഷ്യയോ​ഗ്യമായ ഇലച്ചെടികളാണ് നൂതനമായ ഈ ഫാമിൽ നട്ടുവളർത്തുന്നത്. ഭക്ഷ്യയോ​ഗ്യമായ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാലക് ചീര, ലെറ്റ്യൂസ്, ബ്രൊക്കോളി തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നത്.

തൊഴിലാളികളുടെ ലഭ്യതക്കുറവും പണച്ചെലവും കുറച്ചാൽ മാത്രമേ കൃഷി ലാഭകരമാക്കാൻ സാധിക്കൂ എന്ന ​ദീർഘ വീഷണത്തോടെയാണ് എഞ്ചിനീയറിം​ഗ് ബിരുദദാരികളായ ഇവർ ഫാമിലെ സംവിധാനങ്ങളെല്ലാം ഓട്ടോമാറ്റിക് രീതിയിൽ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ പതിനയ്യാരത്തിലധികം ചെടികളാണ് ഒരേ സമയം വളരുന്നത്. ഇതിന് ആവശ്യമായ വളങ്ങളും വെള്ളവും യഥാസമയം കൃത്യമായ രീതിയിൽ ലഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ മുഴുവൻ നിയന്ത്രിക്കാൻ ഇവരുടെ കൈയ്യിലുള്ള മൊബൈൽ ഫോൺ മാത്രം മതി.

വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഇത്തരം നൂതന കൃഷി രീതികൾ പ്രാവർത്തികമാക്കുന്ന ഞങ്ങൾക്ക് ഈ മേഖലയിൽ എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാവൂ എന്നാണ് തൻവീറിന്റെ അഭിപ്രായം. തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നിൽക്കാനല്ല മറിച്ച് കേരളം മുഴുവൻ ഇത്തരത്തിലുള്ള നൂതന കൃഷി ആശയം വ്യാപിപ്പിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാനും സ്വയം പര്യാപ്തത കൊണ്ടു വരികയെന്നതുമാണ് ഇവരുടെ ലക്ഷ്യം.

ഹൈ​ഡ്രോപോണിക്സ് കൃഷി രീതിയെക്കുറിച്ച് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ 089217 37143

Share Now

Leave a Reply

Your email address will not be published. Required fields are marked *