കരിമ്പ് കൃഷി വീണ്ടും കുതിക്കുന്നു; കോവിദാനന്തരം ആവശ്യക്കാരും വിലയും വർദ്ധിക്കുന്നു.

കണ്ണൂരിൽ കരിമ്പ് കൃഷി വീണ്ടും സജീവമാകുന്നു. എക്കൽ മണ്ണ് ധാരാളം അടിഞ്ഞുകൂടുന്ന പുഴയോരങ്ങളിലും തുരുത്തുകളിലും ഒരുകാലത്ത് വ്യാപകമായിരുന്ന കരിമ്പുകൃഷിയാണ് വീണ്ടും പ്രതാപത്തിലെത്തുന്നത്.

വിലയും ആവശ്യക്കാരും കുറഞ്ഞതാണ് കൃഷിക്കാർ ഈ രംഗത്തുനിന്ന് പിൻവാങ്ങാൻ കാരണം. കൂടാതെ, പ്രാദേശിക ശർക്കര ഉത്പാദനവും നിലച്ചു. കോവിഡ് കാലത്ത് കൃഷി തീർത്തും നിലച്ചിരുന്നു. എന്നാൽ, കോവിഡിനുശേഷം ഉത്സവങ്ങൾ വിപുലമാകുകയും വൻ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തതോടെ കച്ചവടവും വർധിച്ചു..

Share Now

Leave a Reply

Your email address will not be published. Required fields are marked *