മണ്ണു തെരഞ്ഞടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതു കൃഷി തുടങ്ങുമ്പോഴും മണ്ണിന്റെ ഗുണമേന്മയാണ് ആദ്യം നോക്കേണ്ടത്. മണ്ണ് നന്നായാന്‍ പകുതി വിജയിച്ചു എന്നു പറയാം. ഇതിനര്‍ഥം കൃഷിയുടെ അടിസ്ഥാനം നല്ല മണ്ണാണ് എന്നതു തന്നെ. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്് സൂഷ്മജീവികളും മണ്ണിരകളുമാണ്. ഇവയെ നിലനിര്‍ത്താന്‍ ജൈവവളങ്ങള്‍ക്കെ കഴിയുകയുള്ളൂ എന്ന സത്യം പച്ചക്കറികൃഷിയില്‍ നാം ഓര്‍ത്തിരിക്കേണ്ടതാണ്.

പച്ചക്കറികള്‍ക്ക് പശിമരാശി മണ്ണ്

പച്ചക്കറികള്‍ നന്നായി വളരുന്നത്് മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങള്‍ കൃഷിക്കനുയോജൃമാണ്. മണല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താന്‍ ചാണകപ്പൊടി, പച്ചിലകമ്പോസ്റ്റ്്്, ചകിരിച്ചോര്‍ കമ്പോസ്റ്റ്്് എന്നി ജൈവവളങ്ങള്‍ ചേര്‍ത്താല്‍ മതി. മഴക്കാലത്ത്് മണ്ണില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. മണ്ണിന്റെ അമ്ലക്ഷാര നില 6.5നും 7.5നും ഇടയിലായിരിക്കണം. കല്ലുകളും വേരുകളും മറ്റും പെറുക്കി കളഞ്ഞിട്ടുവേണം കൃഷിചെയ്യാന്‍. വെയില്‍ ധാരാളം ലഭിക്കുന്ന മണ്ണാണ് പച്ചക്കറി കൃഷിക്കനുയോജ്യം. മഴക്കാലത്ത്് തടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കുവാന്‍ അല്‍പ്പം ഉയര്‍ത്തിവേണം തടങ്ങള്‍ എടുക്കുവാന്‍.

നിലമൊരുക്കല്‍

മണ്ണുനന്നായി ഇളക്കി കല്ലുകളും വേരുകളും മാറ്റണം. കുഴികളാണെങ്കില്‍ 20-30 സെമീ താഴ്്ചയിലും 50 സെമീ ചുറ്റളവിലും വേണമെടുക്കാന്‍. ചാലുകളാണെങ്കില്‍ 30 സെമീ വീതിയിലും 20-30 സെമീ താഴ്ചയിലും. നടുന്നതിന് ഏതാനും ദിവസം മുന്‍പ്് കുമ്മായം വിതറി ഇളക്കിവെക്കണം. അതിനുശേഷം ചാണകപ്പൊടിയും പച്ചിലകമ്പോസ്റ്റും (ഒരു സെന്റിന് 100കി ഗ്രാം) ചേര്‍ത്തിളക്കണം.

മിശ്രിതം തയ്യാറാക്കുന്ന വിധം

മണ്ണിലാണെങ്കിലും ടെറസ്സിലാണെങ്കിലും ട്രേകളിലാണെങ്കിലും മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിലും കൂടാതെ ട്രൈക്കോഡര്‍മയും വേപ്പിന്‍ പിണ്ണാക്കും ആവശ്യാനുസരണവും ചേര്‍ക്കാം. ഇടക്ക് വെള്ളം തളിച്ച് ഇളക്കി മിശ്രതമായി ഉപയോഗിക്കാം.

വിത്തിന്റെ ആഴം

വിത്ത് പാകുന്നതിനു മുന്‍പായി ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് എന്ന അളവില്‍ പുരട്ടുന്നത് രോഗങ്ങളെ അകറ്റുന്നു. വിത്തു നടുന്നതിന്റെ ആഴത്തെപ്പറ്റി (താഴ്ച്ച) പറയുമ്പോള്‍ വിത്ത് വിത്തോളമെന്നാണ്. പയറുവിത്താണെങ്കില്‍ പയറുവിത്തിന്റെ വലുപ്പത്തില്‍ താഴണം. ചീരയാണെങ്കില്‍ ചീരവിത്തിന്റെ വലുപ്പത്തില്‍ അല്‍പ്പം മണ്ണ് വിതറുക. ഇതുപോലെ വഴുതന, വെണ്ട, പടവലം, മുളക് എല്ലാം നടാം.

ദീര്‍ഘകാല വിളകള്‍

അടുക്കളതോട്ടത്തില്‍ ദീര്‍ഘകാല വിളകളായ കറിവേപ്പ്, മുരിങ്ങ, പപ്പായ, പേര, നാരകം, ഇലുമ്പം പുളി, ചാമ്പ, ലൂയിക്ക, വാഴ തുടങ്ങിയവ വശങ്ങളില്‍ നടുവാന്‍ ശ്രദ്ധിക്കണം. തണല്‍ ഒഴിവാക്കാനും മറ്റു പച്ചക്കറികള്‍ വളര്‍ത്താനും തടസമില്ലാതിരിക്കാനാണിത്. ദീര്‍ഘകാലവിളകള്‍ക്കടുത്തായി ഒരു കമ്പോസ്റ്റ് കുഴി ഉണ്ടാക്കുന്നത് നല്ലതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *