മനോഹരമായ പൂക്കളുള്ള പെറൂവിയന്‍ ലില്ലി പൂന്തോട്ടത്തില്‍ വളർത്തേണ്ട വിധം

ആകര്‍ഷകമായ പൂക്കളുള്ള പെറൂവിയന്‍ ലില്ലി അല്ലെങ്കിൽ പാരറ്റ് ലില്ലി നന്നായി പരിചരിച്ചാല്‍ രണ്ടാംവര്‍ഷം മുതല്‍ വേനല്‍ക്കാലം മുതല്‍ മഴക്കാലം വരെ പൂക്കളുണ്ടാകും. അതുമാത്രമല്ല, തുടര്‍ച്ചയായി പൂക്കളുടെ വസന്തമൊരുക്കാനും പെറൂവിയന്‍ ലില്ലിക്ക് കഴിയും. വിവിധ ഇനങ്ങളില്‍പ്പെട്ട പെറൂവിയന്‍ ലില്ലി നഴ്‌സറികളില്‍ ലഭ്യമാണ്. വേനല്‍ക്കാലത്തെ സൂര്യാസ്തമയത്തെ അനുസ്മരിപ്പിക്കുന്ന നിറമുള്ള ഇന്ത്യന്‍ സമ്മര്‍ എന്നയിനത്തിന് 30 ഇഞ്ച് നീളവും 24 ഇഞ്ച് വീതിയുമാണുള്ളത്.

ഓറഞ്ചും മഞ്ഞയും കലര്‍ന്ന പൂക്കളുണ്ടാകുന്ന സമ്മര്‍ ബ്രീസ് വളരെ മനോഹരമാണ്. കലോരിറ്റ എലൈയ്ന്‍ എന്നയിനത്തിന് പിങ്കില്‍ ഗോള്‍ഡന്‍ നിറവും മറൂണ്‍ പുള്ളികളും ചേര്‍ന്ന പൂക്കളാണ്. കുള്ളന്‍ ഇനമായ ഇത് പൂര്‍ണവളര്‍ച്ചയെത്തിയാല്‍ 14 ഇഞ്ച് ഉയരമുണ്ടാകും. കലോരിറ്റ ക്ലെയര്‍ എന്നയിനത്തിന് തൂമഞ്ഞിന്റെ വെളുപ്പാണ്. കുള്ളന്‍ ഇനമായ ഇത് 14 ഇഞ്ച് വലുപ്പമുണ്ടാകും. കലോരിറ്റ അരിയാനെ എന്നയിനത്തിന് 14 ഇഞ്ച് വലുപ്പമുണ്ടാകും മഞ്ഞപ്പുള്ളികള്‍ പോലുള്ള പൂക്കളുണ്ടാകും.

നിങ്ങളുടെ ചെടി വളര്‍ത്തുമ്പോള്‍ പെട്ടെന്ന് കൂട്ടത്തോടെ വളര്‍ന്ന കാടുപോലെ വ്യാപിക്കും. ഓരോ പുതിയ തണ്ടില്‍ നിന്നും ശാഖകള്‍ മുകളിലേക്ക് വളരും. വേരുകളില്‍ മുഴകള്‍ പോലുള്ള ഭാഗങ്ങളുണ്ടാകും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ആവശ്യത്തിന് കമ്പോസ്റ്റ് ചേര്‍ത്ത് നടാവുന്നതാണ്.

ഈ പൂക്കള്‍ക്ക് ദീര്‍ഘനാളത്തെ ആയുസുള്ളതിനാലും മനോഹാരിതയുള്ളതിനാലും വിശേഷാവസരങ്ങളില്‍ സമ്മാനമായി നല്‍കാന്‍ പലരും തെരഞ്ഞെടുക്കാറുണ്ട്. പറിച്ചെടുത്ത് തണ്ടുകള്‍ വെള്ളത്തില്‍ നിര്‍ത്തിയാല്‍ രണ്ടാഴ്ചത്തോളം കേടുവരാതിരിക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *