‘നൂറുമൂട് റബ്ബറുണ്ടെങ്കില്‍ പട്ടിണി കിടക്കാതെ പോകാമെന്നത് നാട്ടിന്‍പുറത്തു ഉള്ള ഒരു പഴംചൊല്ല് ആണ് .അതിനു കാരണമായ ആസൂത്രിത റബ്ബര്‍കൃഷിക്ക് ഊടും പാവും നല്‍കിയ റബ്ബര്‍ ബോര്‍ഡിന് 75 വയസ്സ് .ബോർഡ് രൂപവത്കരിക്കുന്നതിന് കാരണമായ റബ്ബര്‍ ആക്ടിനും 75 തികയുന്നു.
1947 ഏപ്രില്‍ 18-നാണ് റബ്ബര്‍ ആക്ട് നിലവില്‍ വന്നത്. കാലാനുസൃതമായ മാറ്റങ്ങളിലൂടെ മുന്നോട്ടുപോയ കൃഷിക്കൊപ്പം ആറുതവണ ആണ് ആക്ടും ഭേദഗതി ചെയ്തത് . 1954, 1960, 1982, 1994, 2009 വര്‍ഷങ്ങളിലായിരുന്നു ഇത് നടന്നത് .
ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡില്‍നിന്ന് റബ്ബര്‍ ബോര്‍ഡിലേക്ക്.
1942-ല്‍ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ ചെയര്‍മാനായി ഇന്ത്യന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ ബോര്‍ഡാണ് ആദ്യം വന്നത്. 1946-ല്‍ ഇത് പിരിച്ചുവിട്ട് ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് 1947-ല്‍ റബ്ബര്‍ ആക്ട് നിലവില്‍ വന്നത്. എ.വി.തോമസ് ചെയര്‍മാനായി ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡും രൂപംകൊണ്ടു. റബ്ബര്‍ ആക്ട് ഭേദഗതി 1955-ല്‍ നിലവില്‍ വന്നതോടെ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡിന്റെ പേര് റബ്ബര്‍ ബോര്‍ഡ് എന്നായി. ആദ്യ ചെയര്‍മാനായി എന്‍.ശങ്കരമേനോന്‍ ചുമതലയേറ്റു. 1954-ല്‍ ആണ് പുതിയ റബ്ബറിനങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. 1955-ല്‍ ഗവേഷണകേന്ദ്രം തുടങ്ങി. കൃഷിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ആവര്‍ത്തനകൃഷി സഹായപദ്ധതി 1957-ലാണ് ആരംഭിച്ചത്. 53,605 ഹെക്ടറിലെ കൃഷി നവീകരിച്ചു.
നാഴികക്കല്ലുകള്‍.
1. 1965-ല്‍ റാന്നി ചേത്തയ്ക്കലില്‍ റബ്ബര്‍ ബോര്‍ഡിന്റെ കേന്ദ്രപരീക്ഷണത്തോട്ടം സ്ഥാപിച്ചു.
2. 1967-ല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ആദ്യത്തെ റീജണല്‍ ഓഫീസ്.
3. 1979-ല്‍ പുതുകൃഷിക്കും ധനസഹായം
4. 1980-ല്‍ ഇന്ത്യാ റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ആര്‍.ആര്‍.ഐ.ഐ.-105 എന്നയിനം .1980-കളില്‍ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു .
5. 1986-ല്‍ റബ്ബറുത്പാദകസംഘങ്ങള്‍ക്ക് തുടക്കമായി.
6. 1995-ല്‍ കോട്ടയത്ത് റബ്ബര്‍ ബോര്‍ഡിന് ആസ്ഥാനമന്ദിരം.
7. 2005-ല്‍ ആര്‍.ആര്‍.ഐ.എ.-414, 430 ഇനങ്ങളും. 2010-ല്‍ ആര്‍.ആര്‍.ഐ.ഐ.-417, 422 ഇനങ്ങളും വികസിപ്പിച്ചു.
മുന്നേറ്റം ഇങ്ങനെ:.
1. 1950-ല്‍ രാജ്യത്ത് 75,000 ഹെക്ടറിലായിരുന്നു കൃഷി. ഇപ്പോള്‍ 8,27,000 ഹെക്ടര്‍.
2. ഉത്പാദനം 1950-ല്‍ 16,000 ടണ്‍. ഇപ്പോള്‍ 7,75,000 ടണ്‍.
3. ടാപ്പ് ചെയ്യുന്നത് 7,18,800 ഹെക്ടര്‍.
4. ഉത്പാദനക്ഷമത 1950-ല്‍ 284 കിലോ/ഹെക്ടര്‍. ഇപ്പോള്‍ 1472 കിലോ/ഹെക്ടര്‍.
5. 2544 റബ്ബറുത്പാദക സംഘങ്ങള്‍, 661 സ്വയംസഹായ സംഘങ്ങള്‍, 17 റബ്ബര്‍ ബോര്‍ഡ് കമ്പനികള്‍, 348 ഗ്രൂപ്പ് പ്രോസസിങ് സെന്ററുകള്‍, 538 എസ്റ്റേറ്റുകള്‍.
6. അത്യുത്പാദനശേഷിയുള്ള ഏഴ് ക്ലോണുകള്‍ വികസിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി രണ്ട് ക്ലോണുകള്‍.
7. ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ റബ്ബര്‍ത്തെ പരീക്ഷണാര്‍ഥം അസമില്‍ നട്ടു. ഇതിനുപുറമേ രണ്ട് ജി.എം.വിത്തുകള്‍കൂടി.
8. 2020 ജൂണില്‍ റബ്ബര്‍ പ്രോഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങി.
9. 2022 മാര്‍ച്ചില്‍ ആധുനിക മോളിക്യൂലാര്‍ പ്ലാന്റ് പാതോളജി ലാബ്.
10. 2022 ജനുവരിയില്‍ റബ്ബറുത്പന്നങ്ങളുടെ കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കാന്‍ റീച്ച് ലാബ്.
11. ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം 2022 ജൂണില്‍ തുടങ്ങി.