പൂക്കളുടെ നിറവും ഭംഗിയും ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പൂക്കളോട് ഏറെ ഇഷ്ടമാണ്. വീടിനു ചുറ്റും വലിയൊരു പൂന്തോട്ടം എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ പലവിധ കാരങ്ങൾകൊണ്ട് അതൊന്നും സാധിക്കാറില്ല. വീടിനു ചുറ്റും രണ്ടായിരത്തിലധികം പൂത്തുലഞ്ഞു നിൽക്കുന്ന ഓർക്കിഡ് ചെടികൾ കൊണ്ട് വീട്ടുമുറ്റം അലങ്കരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള ആനി സെബസ്റ്റ്യൻ എന്ന വീട്ടമ്മ.
ചെറുപ്പം മുതലേ പൂക്കളോട് വലിയ ഇഷ്ടമായിരുന്നു. ഫ്ലവർഷോ കാണാൻ പോവുന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ഡിസംബർ-ജനുവരി മാസങ്ങളിലേ ഫ്ലവർഷോ കാണാനായി ക്ഷമയോടെ കാത്തിരിക്കും. അങ്ങനെ തോന്നിയ ഒരാശമാണ് വീട്ടിൽ തന്നെ പൂന്തോട്ടമൊരുക്കിയാൽ എന്നും പൂക്കൾ കാണാമല്ലോ എന്നത്. ഓർക്കിഡ് ചെടികളോടാണ് ഏറ്റവും പ്രിയം. കാരണം വർഷം മുഴുവൻ പൂക്കളുണ്ടാകുമല്ലോ. ഇത്രയും വലിയൊരു പൂന്തോട്ട നിർമ്മാണത്തിന് വിജയത്തിന് പിന്നിൽ ഭർത്താവിന്റെ പൂർണ പിന്തുണയുമുണ്ട്.
ആനി സെബാസ്റ്റ്യൻ പറയുന്നു.
എന്നും രാവിലെ ഉണർന്നെഴുന്നേറ്റാൽ ആദ്യം പോകുന്നത് ചെടികളുടെ അടുത്തേയ്ക്കാണ്. പൂക്കളൊക്കെ കാണുമ്പോൾ നല്ലയൊരു പോസിറ്റീവ് എനർജിയാണ്. ആരോഗ്യ പ്രശ്നങ്ങളും ഒറ്റപ്പെടലുമെല്ലാം മറന്ന് ദിവസം മുഴുവനുള്ള ജോലിചെയ്യാനുള്ള ഊർജം ലഭിക്കും. ഒരുപാട് ആളുകൾ പൂക്കൾ കാണാനായി ദിവസവും വരാറുണ്ട്.
രാവിലെ ആറുമണി മുതൽ ഒൻപത് മണി വരെ ചെടികളുടെ പരിപാലനത്തിനായി സമയം മാറ്റിവെച്ചിട്ടുണ്ട്. നനയ്ക്കലും വളപ്രയോഗവുമെല്ലാം സ്വന്തം തന്നെ ചെയ്യുന്നു. കടുത്ത വേനനലിലും ചെടികളെല്ലാം നന്നായി പുത്തുലഞ്ഞു നിൽക്കുന്നു. ചെടികൾ നനയ്ക്കുന്നതും പരിപാലിക്കുന്നതും ഒരു പ്രത്യേക രീതിയിലാണ്. ചെടികൾക്കാവശ്യമായ വളങ്ങളെല്ലാം സ്വയമാണ് നിർമ്മിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ +91 99619 44054