മണ്ണില്‍ ജൈവാംശം നിലനിര്‍ത്താന്‍ പത്ത് മാര്‍ഗങ്ങള്‍

ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മണ്ണില്‍ ജൈവാംശം നല്ലതു പോലെ നിലനിര്‍ത്തിയാല്‍ മാത്രമേ കൃഷി വിജയിക്കുകയുള്ളൂ. ഇതിനു പഴമക്കാര്‍ പിന്തുടര്‍ന്നിരുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. നല്ല മഴ ലഭിക്കേണ്ട കര്‍ക്കിടകത്തില്‍ പൊള്ളുന്ന വെയിലായിരുന്നു. ചിങ്ങം പിറന്ന് ഓണം കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മണ്ണില്‍ ജൈവാംശം നല്ലതു പോലെ നിലനിര്‍ത്തിയാല്‍ മാത്രമേ കൃഷി വിജയിക്കുകയുള്ളൂ. ഇതിനു പഴമക്കാര്‍ പിന്തുടര്‍ന്നിരുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

1. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ച് നടാതിരിക്കുക. രോഗ കീട ആക്രമണം പകരുന്നത് തടയാം. ഉദാ: മുളക്, വഴുതന, തക്കാളി.

3.രോഗകീടങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതുമായ ഇനങ്ങള്‍, ഗുണമേന്മയുള്ള വിത്തുകള്‍ തിരഞ്ഞെടുക്കണം.

4. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുവേണം പച്ചക്കറിക്കൃഷി.

5. വിത്തു പാകുന്നതിനു മുന്‍പ് മണ്ണ് വെയില്‍ കൊള്ളിച്ച് അണുവിമുക്തമാക്കുക.

6. ഏറ്റവും അവസാനം ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്.

7. ഗ്രോ ബാഗില്‍ ആദ്യം പകുതിഭാഗം പോട്ടിങ് മിശ്രിതം നിറച്ചാല്‍ മതിയാകും. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു മിശ്രിതം ചേര്‍ത്തുകൊടുക്കണം.

8. മിശ്രിതം നിറയ്ക്കുമ്പോള്‍ ഗ്രോ ബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളി വച്ച് ചുവട് വൃത്താകൃതിയിലാക്കണം.

9. വിത്ത് നടുന്നതിന് മുന്‍പ് വെള്ളത്തില്‍ കുതിര്‍ക്കുന്നത് പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.

10. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നത് വായു തടസ്സമില്ലാതെ ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *