കേരളത്തിന്റെ കാർഷികോല്പന്നങ്ങൾ കർഷകർക്ക് നേരിട്ട് വിപണിയിലേക്കെത്തിക്കാൻ ‘ദിശ’ ബി2ബി മീറ്റ്

കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ ബിസിനസ് 2 ബിസിനസ് (ബി2ബി) മീറ്റ് ‘ദിശ’ ഫെബ്രുവരി 28ന് സംഘടിപ്പിക്കും. കാർഷികോല്പാദകർക്കും വ്യാവസായ സംരംഭകർക്കും ഒത്തുചേരാനുള്ള ഒരു വേദിയായാണ് ബി2ബി മീറ്റ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ കാർഷിക സംരംഭകരുടെയും കാർഷികോൽപാദന സംഘങ്ങളുടെയും തദ്ദേശീയ-വിദേശീയ ഉൽപന്നങ്ങൾ ഭൗമസൂചിക പദവി ലഭിച്ച കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ചതും മൂല്യ വർദ്ധിതവുമായ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ പ്രദർശനം, മുഖാമുഖം സംവദിക്കൽ, ഉൽപാദകരം വ്യാപാരികളും തമ്മിൽ ഗുണപരമായ ബന്ധം സ്ഥാപിക്കൽ എന്നിവ മീറ്റ് വഴി ലക്ഷ്യമിടുന്നു. വൈഗ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 133 ഉത്പാദകരും 84 കാർഷിക സംഭരണ സംരംഭകരുമാണ് മീറ്റിൽ പങ്കെടുക്കുന്നത്. കർഷകർ, കർഷക കൂട്ടായ്മകൾ, എം എസ് എം ഇ യൂണിറ്റുകൾ, കാർഷികോല്പാദന സംഘടനകൾ തുടങ്ങിയവർ കേരളത്തിനകത്തും പുറത്തുമുള്ള സംഭരണ ഏജൻസികളുമായി വ്യാപാരകരാരിൽ ഏർപ്പെടും.

Share Now

Leave a Reply

Your email address will not be published. Required fields are marked *