കൃഷിയെ നെഞ്ചേറ്റിയ ചെറുപ്പക്കാരനെ അറിയാതെ പോകരുത് പുനലൂരില്‍ കമുകുംചേരി എന്ന മനോഹര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കിരണ്‍ കെ കൃഷ്ണ

കൃഷിയെ നെഞ്ചേറ്റിയ ചെറുപ്പക്കാരന്‍ പുനലൂരില്‍  കമുകുംചേരി എന്ന മനോഹര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കിരണ്‍ കെ കൃഷ്ണ.  തന്റെ വിദ്യഭ്യാസ സമയത്തും ജോലി ലഭിച്ചപ്പോഴും ഒന്നും ഈ ചെറുപ്പക്കാരന്‍ തന്റെ കൃഷി സ്നേഹം കളഞ്ഞില്ല.അത് കഴിഞ്ഞു സി.പി.ഐയുടെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനും കൂടാതെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആയപ്പോഴും  കൃഷിയിലുള്ള ഇഷ്ടം കളഞ്ഞില്ല.

താന്‍ സ്നേഹിക്കുന്ന പല കൃഷികളും നാട്ടില്‍ അന്യം നില്‍ക്കുന്നതും കണ്ടു മനസ് വേദനിച്ച കിരണ്‍ കെ കൃഷ്ണ ആളുകളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമം ആയ ഫേസ് ബുക്കില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കൃഷിഭൂമി എന്ന ഒരു ഗ്രൂപ്പ് തുടങ്ങി.സമ ചിന്താഗതിക്കാരായ ഒരു വലിയ കൂട്ടം വന്നു കൂടി. ഇന്ന് ഫേസ് ബുക്കിലെ ഏറ്റവും വലിയ ( 2 ലക്ഷം മെമ്പര്‍ ) കൃഷി ഗ്രൂപ്പായ കൃഷിഭൂമിയുടെ പിറവി അങ്ങനെ ആയി.

ഈ ഗ്രൂപ്പില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന അഭ്യസ്തവിദ്യരായ അനേകം ആളുകളുടെ സഹകരണം ഈ ഗ്രൂപ്പില്‍ കൂടി ഉണ്ടാകുന്നു. കൃഷിയെക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും പരിഹരിക്കുവാന്‍ അംഗങ്ങള്‍ റെഡി ആണ്.വിത്ത് വേണോ അതും കൃഷിഭൂമി തരും 20 രൂപയുടെ കവര്‍ അയച്ചു കൊടുത്താല്‍ മതി.അതിനായി ഒരു വിത്ത് ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ നാനാ ഭാഗത്തും ജോലി ചെയ്യുന്ന ആളുകള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്.അവര്‍ എവിടെ ആയിരിക്കുന്നുവോ അവിടെ എല്ലാം ചെറുതും വലുതുമായ നിലയില്‍ കൃഷികള്‍ ചെയ്ത് അതില്‍ നിന്നും ഉള്ള സന്തോഷം കണ്ടെത്തുന്നു.

അപൂര്‍വ ഇനങ്ങള്‍ ആയ അനേകം പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളും കിരണിന്റെ കൃഷിയിടത്തില്‍ ഉണ്ട്.വിത്തുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഇദ്ദേഹത്തിനു ചില നിബന്ധനകള്‍ ഉണ്ട്.വിത്തുകള്‍ 10 ഇരട്ടിയായി ഗ്രൂപ്പിന് നല്‍കണം ഒപ്പം മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും ചെയ്യണമെന്നാണ് ആവശ്യം.കൂടാതെ കിരണ്‍ കേരളത്തിലും തമിഴ്നാട്ടിലും വിവിധയിടങ്ങളില്‍ കൃഷി ക്ലാസുകള്‍ നയിക്കുന്നു.കൂടാതെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളെ ബോധവാന്മാര്‍ ആക്കുന്നു.രാസവളം,കീടനാശിനി ഇവ ഗ്രൂപ്പില്‍ പ്രോത്സാഹിപ്പിക്കില്ല.പൂര്‍ണ്ണമായും ജൈവരീതിയില്‍ ആണ് കൃഷിരീതി.

നമ്മുടെ നാട്ടില്‍ നേരത്തെ ഉണ്ടായിരുനതും ഇപ്പോള്‍ അന്യം നിന്നതുമായ അനേകം പച്ചക്കറികള്‍,കിഴങ്ങ് വര്‍ഗങ്ങള്‍ ഒക്കെ പ്രചരിപ്പിക്കാന്‍ ഇദ്ദേഹം എന്നും ഉത്സാഹി ആണ്.ഒരു കൃഷി ഡിപ്പാര്‍ട്ട്മെന്റ് തന്നെ ആണ് ഈ ചെറുപ്പക്കാരന്‍.കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു വിത്തുകള്‍ ശേഖരിക്കുകയും അത് മറ്റുള്ളവര്‍ക്ക്  കൃഷി ചെയ്യുവാന്‍ അയച്ചു കൊടുക്കുകയും ഏറ്റവും വിഷം പ്രയോഗിക്കുന്നത് കറിവെപ്പിലയില്‍ ആണെന്ന് തിരിച്ചറിഞ്ഞ കിരണ്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങളും കറിവേപ്പില നട്ട് പിടിപ്പിക്കാന്‍ ഉല്‍സാഹിപ്പിക്കുകയും കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചും,കൂടുതല്‍ കൃഷി ഉള്ളവര്‍ക്ക് കൃഷി സാധനങ്ങള്‍ ചൂഷണം ഇല്ലാതെ വില്‍പ്പന നടത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് തലത്തില്‍ അവര്‍ കൈകൊണ്ടിട്ടുണ്ട്.

വിപണിയില്‍ ഉള്ള പല ജൈവ ഉല്‍പ്പന്നങ്ങളും ലാബില്‍ ടെസ്റ്റ്‌ ചെയ്തു നോക്കുകയും എന്നാല്‍ ജൈവം അല്ല എന്നും കണ്ടെത്തിയത് മാതൃഭൂമി ടിവി വാര്‍ത്ത ആക്കിയിരുന്നു.
ഇപ്പോള്‍ രണ്ട് ലക്ഷം പേരുള്ള ഈ ഗ്രൂപ്പ് മുന്നോട്ട് കൊണ്ട് പോകാന്‍ ഉള്ള സഹായികള്‍ ആയി കിരണിനെ കൂടാതെ സതീശന്‍ വാസുദേവന്‍നായര്‍ ആഡ്മിനും 13 മോഡറെറ്റര്‍മാരും ഗ്രൂപ്പിന് ഉണ്ട്. ഗ്രൂപ്പിന്റെ ലിങ്ക് ഇതാണ് https://www.facebook.com/groups/krishibhoomi/

Share Now

Leave a Reply

Your email address will not be published. Required fields are marked *