കേരളത്തിൽ ധാരാളമായി ആയി കൃഷി കൃഷിചെയ്യപ്പെടുന്ന കിഴങ്ങുവർഗം ആണ് കാച്ചിൽ. കുത്തു കിഴങ്ങ് എന്ന് പലയിടങ്ങളിലും ഇതിനു വിളിപ്പേരുണ്ട്. ഡയസ് കൊറിയ ജനുസ്സിലെ സസ്യങ്ങളാണ്.
പ്രധാനമായും കേരളത്തിൽ കൃഷി ആവശ്യങ്ങൾക്കായി ആവശ്യങ്ങൾ ആയി ഉപയോഗിക്കുന്നത് നനകിഴങ്ങും ചെറുകിഴങ്ങും ആണ്. പോഷകാംശങ്ങൾ ധാരാളമുള്ള കാച്ചിൽ ആരോഗ്യദായകം ആണ്. വിറ്റാമിൻ സി ധാരാളമുള്ള കാച്ചിൽ രോഗപ്രതിരോധശേഷി കൂട്ടുന്നു.
പൊട്ടാസ്യം ധാരാളമടങ്ങിയ കാച്ചിൽ ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു. ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കലോറി ഉണ്ട്. ഇവ കൂടാതെ 27 ഗ്രാം അന്നജം, ഒരു ഗ്രാം പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സോഡിയം, അയൺ, ജീവകങ്ങൾ ആയ എ, സി എന്നിവയാലും സമ്പുഷ്ടമാണ്. ആൻറി ആക്സിഡന്റുകൾ ധാരാളമായി ഇവയിൽ അടങ്ങിയിരിക്കുന്നു. കാച്ചിലെ ഫ്ലവനോയിഡുകൾ ടൈപ്പ് ടു പ്രമേഹനിയന്ത്രണത്തിന് സഹായകമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവും കാച്ചിൽ നിയന്ത്രണ വിധേയമാകുന്നു. ധാരാളം ഭക്ഷണനാരുകൾ അടങ്ങിയിരിക്കുന്ന കാച്ചിൽ ഉദരസംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയായ ബൈഫിഡോ ബാക്ടീരിയുടെ അളവ് കൂട്ടാൻ റെസിസ്റ്റൻസ് സ്റ്റാർച്ച് സഹായകമാണ്. ഇതുകൂടാതെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുവാനും അമിതവണ്ണം കുറയ്ക്കുവാനും ഇതിൻറെ ഉപയോഗം നല്ലതാണ്.
വിറ്റാമിൻ എ ധാരാളമുള്ള കാച്ചിൽ നേത്ര ആരോഗ്യത്തിന് മികച്ചതാണ്. കാച്ചിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വിവിധ തരം കാൻസറുകൾ പ്രതിരോധിക്കാൻ സഹായകമാണ്. കാട്ടുകാച്ചിൽ അടങ്ങിയിരിക്കുന്ന സപ്പോ ജനിൻസ് എന്നറിയപ്പെടുന്ന രാസവസ്തുവിൽ നിന്ന് വിലയേറിയ നിരവധി അലോപ്പതി ഔഷധങ്ങൾ നിർമ്മിക്കുന്നു.