ഔഷധ കർഷകർക്ക് ആശ്വാസമായി ഉണക്കിയെടുത്ത കിരിയാത്തിന്റെ വിലയിലെ കുതിച്ചുകയറ്റം

ആയൂർവ്വേദ പികിൽസാ സമ്പ്രദായത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് കിരിയാത്ത്. ഏകവാർഷിക ഔഷധിയായ ഈ സസ്യത്തിന്റെ സമൂലം ഔഷധമായി ഉപയോഗിക്കാറുണ്ട്. കേരളത്തെ കൂടാതെ 1000-2500 മീ. വരെ ഉയരമുള്ള ഹിമാലയ പ്രാന്തങ്ങളിലും, കാശ്മീർ, കാശീ പ്രദേശങ്ങളിലും ഈ ചെടി സുലഭമാണ്.

കിരിയാത്ത് ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ സമാനഗുണങ്ങളുള്ള നിലവേപ്പും വെള്ളറുകും മറ്റും പകരമായി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തം, കരൾരോഗങ്ങൾ, ശരീരത്തിനുണ്ടാകുന്ന വിളർച്ച, പിത്തദോഷങ്ങൾ മുതലായവയ്ക്ക് കിരിയാത്ത് ഔഷധമായി ഉപയോഗിക്കാറുണ്ട്. രക്തം ശുദ്ധീകരിക്കുന്നതിനും, കഷായമുണ്ടാക്കിക്കഴിച്ചാൽ മലശോധനയ്ക്കും കിരിയാത്ത് നല്ലതാണ്. മുലപ്പാൽ ശുദ്ധീകരിക്കുന്നതിനും മുറിവുണക്കുന്നതിനും കിരിയാത്തിന് ശക്തിയുണ്ട്.

മണ്ണും കാലാവസ്ഥയും

വളക്കൂറുള്ള മണൽ മണ്ണാണ് കിരിയാത്തിന് യോജിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കിരിയാത്ത് നന്നായി വളരും.

നന്നായി ഉഴുതുമറിച്ച മണ്ണിൽ ചാണകവും കമ്പോസ്റ്റും ഇട്ടിളക്കി മൂന്നു മീറ്റർ നീളവും ഒന്നര മീറ്റർ വീതിയും പതിനഞ്ച് സെ. മീ. ഉയരവുമുള്ള തടങ്ങൾ എടുത്ത് കിരിയാത്ത് നടാം. തടങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടാവണം. പാകാനായി തിരഞ്ഞെടുത്ത വിത്തുകൾ ഏകദേശം ആറ് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തശേഷം ഏതാണ്ട് 20 സെ. മീ. അകലത്തിൽ നടാം. 15-20 ദിവസത്തിനുള്ളിൽ തൈകൾ മുളച്ചു വരും. ചൂടുള്ള മാസങ്ങളിൽ തൈകൾ നനച്ചു കൊടുക്കണം.

വിളവെടുക്കൽ

തൈകൾ നട്ടശേഷം മൂന്നാം മാസം മുതൽ പുഷ്പിച്ചു തുടങ്ങും. പുഷ്പിച്ച ചെടികൾ മുഴുവനായി പഠിച്ചെടുക്കാം.

സംസ്കരണം

പറിച്ചെടുത്ത ചെടികൾ ചെറിയ കെട്ടുകളാക്കി 4-5 ദിവസം വെയിലിൽ ഉണങ്ങിയെടുക്കണം. ഒരു ഹെക്ടർ സ്ഥലത്തുനിന്നും ഏകദേശം 1.35 ടൺ ഉണങ്ങിയ ചെടികൾ ലഭിക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *