About

“കേരം തിങ്ങും കേരളം നാട്
കാർഷിക സംസ്‌കൃതി ഓതും നാട്”

നമ്മുടെ പൈതൃകവും സംസ്ക്കാരവും കൃഷിയിൽ നിന്ന് തുടങ്ങിയതും അതിനനുബന്ധമായി വികസിച്ചു വന്നതുമാണ്. മണ്ണിൽ ചുവടുറപ്പിച്ചു നിൽക്കുന്ന ഓരോ കർഷകനുമാണ് നമ്മുടെ സമ്പദ്ഘടനയുടെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറ. ഈ തിരിച്ചറിവ് മനസിലും തുടർന്ന് മണ്ണിലും കൃഷിയിലേക്കും എത്തിക്കുന്ന ഹോർട്ടികോപ്സ് എന്ന ആശയത്തിന് കരുത്ത് പകരുന്നത് അതിന്റെ അടിസ്ഥാന പ്രവർത്തനങ്ങളാണ്.

വർദ്ധിച്ചുവരുന്ന ലോക ജനസംഖ്യ, കാലാവസ്ഥാ വ്യതിയാനം, ഫലഭൂയിഷ്ഠമായ ഭൂമിയുടെ അലഭ്യത എന്നിവ ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഹോർട്ടിക്രോപ്‌സിന്റെ നേതൃത്വത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ വള ഉൽപ്പന്നങ്ങൾ, മണ്ണിന്റെ ബാലഭൂയിസ്റ്റാത്ത നിലനിർത്തുന്നതോടൊപ്പം തന്നെ അതിന്റെ സുസ്ഥിരത ഉറപ്പു വരുത്തുന്നു. പ്രകൃതിദത്തമായ ഈ കൃഷി രീതി, ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വിളവിലേക്കും പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ എന്നിവയുടെ ഉയർന്ന ഗുണനിലവാരത്തിലേക്കും നയിക്കുന്നു എന്നത് ശാസ്ത്രീയമായും, പ്രവർത്തികമായും തെളിഞ്ഞ കാര്യങ്ങളാണ്. ശുദ്ധമായ ജൈവകൃഷിയിലൂടെയോ പരമ്പരാഗത കൃഷിയുമായി ജൈവകൃഷിയെ സംയോജിപ്പിച്ചുകൊണ്ടോ, ഈ രീതികളിൽ ഏതോ ആകട്ടെ, ഹോർട്ടികോപ്സ് നടത്തുന്ന ഈ ചുവടു വയ്പ്, ആരോഗ്യകരമായ, ഹരിതാഭമായ ഒരു നല്ല നാളെയിലേക്കുള്ള മുന്നേറ്റമാണ്.

ജൈവ വളങ്ങളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കലവറ തന്നെയാണ് ഹോർട്ടികോപ്സ് എന്നത്, നിസ്സംശയം പറയാൻ സാധിക്കും. സാധാരണക്കാർക്ക് മികച്ച വിലയിൽ, മികച്ച വളങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്ന ധൗത്യം, ഹോർട്ടികോപ്‌സിൽ നിക്ഷിപ്തമാണ്. പച്ചക്കറികൾ മുതൽ അലങ്കാരവസ്തുക്കൾ വരെയും മൃദുവായ പഴങ്ങൾ മുതൽ കൃഷിയോഗ്യമായ വിളകൾ വരെയും എല്ലാ വ്യത്യസ്ത വിളകൾക്കും വേണ്ട ലവണമൂല്യം ഞങ്ങൾ ഉറപ്പു വരുത്തുന്നു. മണ്ണിലെ സൂക്ഷമാണുക്കൾ വർധിപ്പിക്കുന്നതിലും ഗുണനിലവാരം ഉയർത്തുന്നതിലും ഹോർട്ടികോപ്‌സിന്റെ ഇടപെടൽ ആശാവഹമാണ്.

ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങൾ

  • വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ ബിസിനസ്സ് പങ്കാളി
  • സേവനത്തിലും പരിഹാരത്തിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
  • ഇഷ്ടാനുസൃതമാക്കിയ ഓർഗാനിക് ഉൽപ്പന്നങ്ങളും ഉപദേശങ്ങളും
  • ലളിതവും, വിശ്വസ്തവും
  • ന്യായമായ വില

ഞങ്ങളുടെ ഇടപെടൽ

  • കൃഷി
  • ഹോർട്ടികൾച്ചർ
  • ട്രീ നഴ്സറി
  • പോമോളജി (പഴ വർഗ്ഗങ്ങൾ)
  • ലാൻഡ്സ്കേപ്പിംഗ് (പൊതു ഹരിത, നഗര കൃഷി, സ്പോർട്സ് പിച്ചുകൾ, ഗോൾഫ് കോഴ്സുകൾ)
  • റീട്ടെയിൽ, ഹോൾസെയിൽ

“നല്ല വളം നല്ല മണ്ണിനും നല്ല വിളയ്ക്കും
നല്ല വിത്ത് നല്ല വിളയ്ക്കും നല്ല നാളേയ്ക്കും
നൂതന കൃഷി ഉപകരണങ്ങൾ നൂതന യുഗത്തിലേക്ക്
നല്ല അറിവ് ഞങ്ങളിലൂടെ നിങ്ങളിലേക്ക്”

HORTICOPS – PLEDGED TO PROTECT NATURE
ഹോർട്ടികോപ്സ് -പ്രകൃതി സംരക്ഷണത്തിനായി ഒരു പ്രതിജ്ഞ