ആഫ്രിക്കൻ മണ്ണിര നിർമിക്കും, ഒന്നാന്തരം വളം!

കാർഷിക അവശിഷ്ടങ്ങളെ പോഷക സമൃദ്ധമായ ജൈവവളമാക്കാൻ ആഫ്രിക്കൻ മണ്ണിരകൾ റെഡി. കൊട്ടാരക്കര, ആനയടി പ്രദേശങ്ങളിലെ 50 കൃഷിയിടങ്ങളിൽ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം.അധികൃതർ നടത്തിയ പരീക്ഷണം ഫലപ്രദമെന്ന് തെളിഞ്ഞു. കൂടുതൽ കർഷകരിലേക്ക് പദ്ധതി എത്തിക്കാനാണു ശ്രമം.വാഴത്തോപ്പും കാലിവളർത്തലും ഉള്ള കർഷകർക്ക് മൂല്യവർധിത ജൈവ വളം സ്വന്തമായി ഉണ്ടാക്കാം എന്നതാണു പ്രത്യേകത പരീക്ഷണം വിജയകരമാണെന്ന് കൃഷി വിജ്ഞാ‍നകേന്ദ്രം അസി.പ്രഫസർ ഡോ.പി.ഐ. പൂർണിമയാദവ് പറഞ്ഞു. നിർമാണം ഇങ്ങനെ: കൃഷിക്കു ശേഷം ബാക്കിയാവുന്ന കാർഷിക അവശിഷ്ടങ്ങൾ ചെറുതായി നുറുക്കി 2.5 മീറ്റർ നീളവും ഒരു മീറ്റർ വീതിയും 30–45 സെമി താഴ്ചയും ഉള്ള വെർമിടാങ്കിൽ ടാർപാളിൻ നിർമിതം) നിക്ഷേപിക്കണം. എട്ട് കുട്ട അവശിഷ്ടങ്ങൾക്ക് ഒപ്പം ഒരു കുട്ട ചാണകവുമിട്ട് കൂട്ടിക്കലർത്തുക. 10–15 ദിവസങ്ങൾക്ക് ശേഷം ആഫ്രിക്കൻ മണ്ണിരയെ ഇട്ടാൽ പോഷക സമ്പുഷ്ടമായ ജൈവവളം തയാർ.10 കിലോ അവശിഷ്ടത്തിന് 10 മണ്ണിര എന്നതാണ് കണക്ക്.

Share Now

Leave a Reply

Your email address will not be published. Required fields are marked *