വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ അഗളി പെപ്പർ കൃഷി ചെയ്താൽ മതി

കേരളത്തിലെ പരമ്പരാഗത കുരുമുളക് ഇനങ്ങളിൽ നിന്ന് വംശശുദ്ധിയിലൂടെ ഉരുത്തിരിഞ്ഞു വന്ന അത്യുൽപാദനശേഷിയുള്ള ഇനമാണ് അഗളി പെപ്പർ. വടക്കുകിഴക്കൻ അതിർത്തിയിൽ അട്ടപ്പാടി മലനിരകളുടെ താഴ്വരയിൽ തഴച്ചു വളരുന്ന ഈ കുരുമുളകിന് 2017 ലാണ് പേറ്റന്റ് ലഭിച്ചത്. സാധാരണ കുരുമുളക് കറുത്ത പെന്നാണെങ്കിൽ കുരുമുളക് കറുത്ത തങ്കം ആണെന്നാണ് കർഷകരുടെ അഭിപ്രായം. മുന്തിയ വിളവ് തന്നെയാണ് ഇതിൻറെ പ്രത്യേകത.

അഗളി പെപ്പർ – പ്രത്യേകതകൾ

തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളകൃഷിക്ക് യോജിച്ച ഇനം കൂടിയാണ് ഇത്. കേരളത്തിലെ ഏറ്റവും കൂടുതൽ വിളവ് തരുന്ന പന്നിയൂർ ഉൾപ്പെടെയുള്ള മറ്റു സങ്കരയിനങ്ങളുടെ മണികൾ ഉണങ്ങുമ്പോൾ ലഭിക്കുന്ന വിലയെക്കാളും ഇരട്ടി വിളവാണ് അഗളി പെപ്പറിന് ലഭിക്കുന്നത്. 50 ശതമാനത്തിലധികം ഉണക്കമുളക് ലഭിക്കുന്ന ഇനം കൂടിയാണ് ഇത്. 2012 മുതൽ നടത്തിയ നിരന്തര ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിൽ കണ്ടെത്തിയ മറ്റൊരു കാര്യം ജലസേചനം സാധ്യമല്ലാത്ത തെങ്ങിൻ പുരയിടങ്ങളിൽ കൃഷിക്കാർക്ക് അധിക ആദായം ഇതുവഴി ലഭ്യമാകുന്നു. ഏകദേശം അഞ്ചു വർഷം പ്രായമായ തെങ്ങിൽ ഇത് പടർത്തിയാൽ ഏകദേശം 60 വർഷത്തോളം തുടർച്ചയായി അഗളി പേപ്പറിൽ നിന്ന് വിളവെടുക്കാൻ സാധിക്കുന്നു.

രോഗങ്ങൾ ഇല്ലാത്തതും കൂടുതൽ അളവിൽ വിളവ് തരുന്നതുമായ ഇനമാണ് ഇത്. സാധാരണ കുരുമുളകിനങ്ങളിൽ വെള്ളക്കുരുമുളക് ഉൽപാദിപ്പിക്കുമ്പോൾ 32 ശതമാനം മാത്രമാണ് ലഭ്യമാകുക. എന്നാൽ അഗളി പെപ്പറിൽ നിന്ന് 38 ശതമാനത്തിന് വെള്ള കുരുമുളക് ലഭ്യമാകുന്നു എന്നത് ഇതിനെ ശ്രദ്ധേയമാക്കുന്നു. ഈ കുരുമുളക് ഇനത്തിന്റെ പേറ്റന്റ് കൃഷിക്കാരനായ അഗളി വില്ലേജിൽ ജെല്ലിപ്പാറ സ്വദേശിയായ കെ വി ജോർജ് കല്ലുവേലിക്ക് ആണ് ലഭ്യമായിരിക്കുന്നു. ഇതിൻറെ തൈകൾ വിൽക്കുവാനും വിപണന നടത്തുവാനുള്ള അവകാശം അദ്ദേഹത്തിൽ നിക്ഷിപ്തമാണ്

കൃഷി രീതി

പുതിയ ചെടി നടുമ്പോൾ വേപ്പിൻപിണ്ണാക്കും ചാണക പൊടിയും മാത്രമാണ് അടിവളമായി നൽകേണ്ടത്. എല്ലാ വർഷവും വളപ്രയോഗം നടത്തേണ്ടതും ഇല്ല. ഒന്നിടവിട്ട വർഷങ്ങളിൽ ചാണകം നൽകുന്നത് ഇരട്ടി വിളവിന് കാരണമാകുന്നു. വർഷത്തിൽ രണ്ടുതവണ തോട്ടം ചെത്തി വൃത്തിയാക്കണം. ഇങ്ങനെ ഉണ്ടാകുന്ന കട്ടയും, പാഴ്ച്ചെടികളും കുരുമുളക് ചെടികൾക്ക് പുതയായി ഇട്ടു നൽകുന്നതും നല്ലതാണ്.

കുരുമുളകിന് ഒപ്പം തെങ്ങും കാപ്പിയും കവുങ്ങും വാഴയും തോട്ടത്തിൽ വളർത്തുന്നത് നല്ലതാണ്. അഗളി പെപ്പർ എല്ലാവർഷവും കായ്ക്കും. കൂടാതെ പുറംതൊലിക്ക് കട്ടികുറവും വലിയ മണികൾ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷികൾക്ക് അതുകൊണ്ടുതന്നെ ഇത് വലിയ താല്പര്യമില്ല. മാംസള ഭാഗവും ഇതിന് തീരെയില്ല. അതുകൊണ്ടുതന്നെ പക്ഷികൾക്ക് ഇതു വലിയ താല്പര്യമില്ല. മൊത്തം പഴുത്താൽ മാത്രമേ തിരി അടർന്നു വീഴുകയും ഉള്ളൂ.അതുകൊണ്ട് എളുപ്പത്തിൽ വിളവെടുപ്പും സാധ്യമാക്കാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *