ആപ്പിൾ വിത്തുകൾ കൊണ്ട് ആപ്പിൾ വൃക്ഷം

രണ്ടു different type ലുള്ള  ആപ്പിൾ വിത്തുകൾ സ്വരൂപിക്കുക. ആപ്പിൾ നടുമ്പോൾ എപ്പോഴും രണ്ട് different type ലുള്ള വിത്തുകൾ നടണം.  കാരണം apple tree സ്വയം പരാഗണം (self pollination) നടത്തുന്നില്ല.  കഴിക്കുന്ന ആപ്പിളിൻറെ കുരുകൊണ്ട് ശ്രമിക്കുകയാണെങ്കിൽ, കഴിക്കുന്ന ഇനത്തിലുള്ള ആപ്പിൾ വൃക്ഷത്തെ തന്നെ ലഭിക്കുമെന്നതിന് ഉറപ്പില്ല.

ഭക്ഷിക്കുന്ന ആപ്പിളിൻറെ കുരുവാണ് നടുന്നതെങ്കിൽ അതിലുള്ള മാംസളഭാഗം മുഴുവനായും നീക്കം ചെയ്ത ശേഷം ഉണക്കണം,   വെളിയിൽ നിന്ന് വാങ്ങുന്ന വിത്തുകളാണെങ്കിലും,  ഒട്ടും moisture അവശേഷിക്കാതെ ഉണക്കിയെടുക്കണം. ഉണക്കിയ വിത്തുകളെ നനഞ്ഞ tissue paper ൽ പൊതിഞ്ഞ് അടപ്പുള്ള ഒരു പ്ലാസ്റ്റിക് ഡപ്പയിൽ ഇറക്കി വെക്കുക.

അതിനുശേഷം ഈ വിത്തുകൾ tissue പേപ്പറോടുകൂടി ഫ്രിഡ്ജിൽ വെക്കുക. വിത്തുകളിൽ മുള വരുന്ന ഈ സമയത്ത് തണുപ്പ് ആവശ്യമാണ്. ഫ്രിഡ്ജിലെ temperature 4.4 to 10ºC ആയി ക്രമീകരിക്കുക. 70 – 80 ദിവസം ഫ്രിഡ്ജിൽ വെക്കേണ്ടതാണ്.   വിത്തുകൾ ഫ്രിഡ്ജിലിരിക്കുമ്പോഴും tissue paper നനഞ്ഞാണ്‌ ഇരിക്കന്നതെന്ന് ഉറപ്പു വരുത്തുക. മുള വരുന്നതിനുമുമ്പ് ഫ്രിഡ്ജിൽ നിന്നും മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിത്തുകളെ ഫ്രിഡ്ജിൽ നിന്നും മാറ്റുമ്പോൾ വെളിയിലും തണുപ്പ് ആവശ്യമാണ്. അതുകൊണ്ട് തണുപ്പു കാലമാണ് ആപ്പിൾ വളർത്താനുള്ള ഉത്തമ സമയം.

ഫ്രിഡ്ജിൽ നിന്ന് എടുത്ത വിത്തുകൾ മണ്ണ് നിറച്ച ഒരു ചട്ടിയിലേക്ക് മാറ്റുക. ചട്ടിയിലെ മണ്ണിൽ ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ വിത്തുകൾ നട്ടശേഷം അതിനു മുകളിൽ മെല്ലെ മണ്ണ് വിതറുക. ഉടനടി വെള്ളവും ഒഴിക്കണം. എപ്പോഴും മണ്ണ് നനവുള്ളതാണെന്നു ഉറപ്പുവരുത്തുക. Neutral pH level ഉള്ള മണ്ണാണ് ആപ്പിൾ ചെടി വളരാൻ ഉത്തമം. മുളച്ചുവന്ന ചെടിയുടെ നല്ല വളർച്ചക്ക് fertilizer ഇടരുത് പകരം compost ഇട്ടുകൊടുക്കുക. ഇത്  സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വേണം വെക്കാൻ. കുറച്ചു ആഴ്ച്ചകൾക്കു ശേഷം തളിര് വരുന്നത് കാണാം. ആപ്പിൾ ചെടി വലുതാകുമ്പോൾ വലിയ ചട്ടിയിലേക്കു മാറ്റേണ്ടതാണ്. 

പിന്നീട് നല്ല സ്ഥലം കണ്ടുപിടിച്ച് ആപ്പിൾ ചെടിയെ മാറ്റി നടുക. മാറ്റി നടുമ്പോൾ വേര് മുറിയാതിരിക്കാൻ ശ്രദ്ധിക്കണം. 30 അടിയോളം വരുന്ന വൃക്ഷമാകാവുന്നതുണ്ട്  നല്ല വലിയ സ്ഥലമായിക്കണം അതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. Sunlight നല്ലവണ്ണം കിട്ടുന്നതും, മണ്ണ് ഈർപ്പമുള്ളതും ആയിരിക്കണം.

Share Now

Leave a Reply

Your email address will not be published. Required fields are marked *