Vibin Kurakar

മത്സ്യകൃഷിമേഖലയിൽ ജിഎം വിളകൾക്ക് മികച്ച സാധ്യത

ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകൾക്ക് മത്സ്യകൃഷിമേഖലയിൽ മികച്ച സാധ്യതകളുണ്ടെന്ന് വിദഗ്ധർ. തീറ്റകളിൽ ഇവ ചേരുവയായി ഉപയോഗിക്കുന്നത് മത്സ്യത്തീറ്റ വ്യവസായരംഗം വികസിപ്പിക്കാനും രോഗബാധയും കൃഷിച്ചെലവും കുറക്കാനും സഹായിക്കുമെന്നും വിദഗ്ധർ പറഞ്ഞു. കൂടുതൽ പോഷകമൂല്യമുള്ള ഘടകങ്ങൾ ചേർത്ത് ജിഎം വിളകൾ വികസിപ്പിക്കാം. ഇത്തരം ഉൽപന്നങ്ങൾ തീറ്റകളിൽ ഉപയോഗിക്കുന്നത് മത്സ്യ-ചെമ്മീൻ കൃഷിയുടെ ഉൽപാദനക്ഷമത കൂട്ടും. തീറ്റകൾക്കായി ഫിഷ് മീലുകളെയും മത്സ്യഎണ്ണകളെയും അമിതമായി ആശ്രയിക്കുന്നത് കുറച്ച് മത്സ്യക്കൃഷിയുടെ സ്ഥിരത നിലനിർത്താനും ഇതുവഴി സാധിക്കും. സിഎംഎഫആർഐയുമായി സഹകരിച്ച് ബയോടെക് കൺസോർഷ്യം ഇന്ത്യ ലിമിറ്റഡാണ് (ബിസിഐഎൽ)…

Read More

ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ യാഥാർഥ്യമാകുന്നു

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നു. സംഘത്തിലുണ്ടായിരുന്ന കർഷകർ സ്വന്തം സ്ഥലത്ത് ഇസ്രായേൽ കൃഷി രീതികൾ ആരംഭിക്കുകയും താൽപര്യമുള്ള കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യും. കേരളത്തിലെവിടെയും ഇസ്രായേൽ മാതൃകകൾ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സായി ഇസ്രായേൽ സന്ദർശിച്ച കർഷകർ പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് ചേർത്തല കഞ്ഞിക്കുഴിയിൽ ഇസ്രായേൽ സന്ദർശിച്ച കർഷകൻ സുജിത്തിന്റെ കൃഷിയിടത്തിൽ 1000 ടിഷ്യൂ കൾചർ വാഴകൾ നട്ട് മന്ത്രി…

Read More