ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ

രാസവളങ്ങൾ  (fertilizers) കീടനാശിനി (pesticides), രോഗാണുനാശക ഔഷധങ്ങൾ (antibiotics), വളർച്ച വർദ്ധിപ്പിക്കുന്ന രാസവസ്തുക്കൾ (growth enhancing hormones) എന്നിവയൊന്നും ഉപയോഗിക്കാതെ കാർഷിക ഉൽപന്നങ്ങൾ, മൃഗങ്ങൾ, മറ്റു ഉൽപന്നങ്ങൾ, എന്നിവയെല്ലാം ഉൽപാദിപ്പിക്കുന്നതിനെയാണ്‌ ജൈവകൃഷി അല്ലെങ്കിൽ organic farming എന്നു പറയുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ജൈവകൃഷിക്കാർ (organic farmers) ഉള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിലെ കർഷകർ പുരാതന കാലത്തെ കാർഷിക രീതികൾ (farming system) പിന്തുടരുന്നവരാണ്. ഇരുപതാം നൂറ്റാണ്ടിലാണ് കൃഷിക്കും മറ്റും ധാരാളമായി രാസവളങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത്. അത് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ്.  പിന്നീടാണ്  ജനങ്ങൾ  പ്രകൃതിദത്തമായ രീതികൾ ഉപയോഗിച്ച് കൃഷിയും മറ്റും ചെയ്യാൻ തുടങ്ങിയത്.

ജൈവകൃഷി ചെയ്യുന്ന രീതികൾ (Organic farming methods)

ജൈവകൃഷിയുടെ മുഖ്യ ലക്‌ഷ്യം, വിളകൾ, കളകൾ, പലതരം ജന്തുക്കൾ, മൃഗങ്ങൾ, ജലത്തിൽ വസിക്കുന്ന ജന്തുക്കൾ (aquatic animals) എന്നിവയുടെയെല്ലാം ജൈവമാലിന്യങ്ങൾ അടങ്ങിയ മണ്ണിൽ കൃഷി ചെയ്ത്, മണ്ണ് എപ്പോഴും ഫലഭൂയിഷ്‌ടവും സജീവവുമായി വെക്കുക എന്നതാണ്.  കൂടാതെ  മണ്ണിനെ കൂടുതൽ nutritious ആക്കുന്ന, ഗുണം തരുന്ന സൂഷ്മാണുക്കൾ (beneficial microbes) വളരുന്നതിനുള്ള ജൈവവസ്തുക്കൾ മണ്ണിൽ  ചേർക്കുന്നു. ഇതുമൂലം, മേന്മയേറിയ വിളവെടുപ്പ് നടത്താനും, അന്തരീക്ഷ മലിനീകരണത്തെ (environment pollution) തടയാനും സാധിക്കുന്നു. 

ജൈവകൃഷിയിൽ, രാസവസ്തുക്കൾക്കു പകരം, മണ്ണ് ഫലഭൂയിഷ്ടമാകാൻ ധാരാളമായി ജൈവവസ്തുക്കൾ (organic matter) ഉപയോഗിക്കുന്നു. ഉദാഹരണമായി, clover ൽ ധാരാളം nitrogen അടങ്ങിയിരിക്കുന്നത് കൊണ്ട് കൃഷിക്ക് കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ ഇടയാക്കുന്നു. കൂടാതെ, ചാണകം, കമ്പോസ്റ്റ് വളങ്ങൾ, എന്നിവ മണ്ണ് ഫലഭൂയിഷ്ടമാക്കുന്നു. അതിനുംപുറമെ, ജൈവ വളങ്ങൾ മണ്ണിനെ നശിപ്പിക്കാതെ കൂടുതൽ കാലം കാത്തുസൂക്ഷിക്കുന്നു. ജൈവകൃഷിക്കാർ (organic farmers) മണ്ണ് ഉഴുതുമറിച്ചും മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കാറുണ്ട്.

കീടനാശിനികൾ (pesticides) ഉപയോഗിച്ച് വിളകൾ നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കുമ്പോൾ, കൂടെ പ്രകൃതിദത്തമായ രീതിയിലൂടെ കീടങ്ങളെ തിന്നു നശിപ്പിക്കുന്ന പക്ഷികൾ, തവളകൾ, എന്നിവയും ചത്തൊടുങ്ങുന്നു. ഇത് പ്രകൃതിനിയമങ്ങളെ താറുമാറാക്കുന്നു.

ജൈവകൃഷി പലതരം വണ്ടുകൾ, ഈച്ചകൾ, തുടങ്ങി മറ്റു ചെറുപ്രാണികൾക്ക് താമസസ്ഥലങ്ങൾ ഒരുക്കി  അവർക്കു ആഹാരവും വെള്ളവും  നൽകുന്നു. കളകൾ (weeds) പ്രത്യേകം മെഷിനുകൾ ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്. വിളകളുടെ ഇടയിൽ മരത്തടികൾ, വൈക്കോൽ, എന്നിവ വെച്ചും കളകൾ വരുന്നതിനെ തടയുന്നു. 

മാംസം, മുട്ട, പാൽ, എന്നിവ തരുന്ന ജന്തുക്കളെ പുല്ലും, മറ്റു പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കൾ തിന്നാൻ  അനുവദിക്കുന്നു.

പച്ചക്കറികൾ, പഴങ്ങൾ, എന്നിവയുടെ കൃഷികളും organic farming method കൊണ്ട്  ചെയ്യാവുന്നതാണ്.

ജൈവകൃഷി ചെയ്താൽ ഉണ്ടാകുന്ന മേന്മകൾ :

1. അന്തരീക്ഷ മലിനീകരണം തടയുന്നു.

2 .കാർഷിക-പാരിസ്ഥിതിക ആരോഗ്യം (agro-ecosystem health) മെച്ചപ്പെടുത്തുന്നു

3 . സൂഷ്മാണുക്കൾ അടക്കമുള്ള ജൈവസമൂഹത്തിൻറെ (ecosystem) ജൈവചക്രം (biological cycle) ശരിയായി ക്രമീകരിക്കുന്നു.

4. കീടനാശിനികളും, രാസവസ്തുക്കളും ഉപയോഗിക്കാത്തതുകൊണ്ട്, പക്ഷികൾ, തവളകൾ, തുടങ്ങിയ ജന്തുക്കളെ രക്ഷിക്കാൻ കഴിയുന്നു.

5. എല്ലാറ്റിനുമുപരി, കീടനാശിനികൾ അടങ്ങാത്ത ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, എന്നിവ കഴിക്കുന്നതുകൊണ്ട് കാൻസർ (cancer), പ്രമേഹം (diabetes) തുടങ്ങിയ മാരകരോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ കഴിയുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *