ബി. ആർ.കെ.വി.ഹൈവ പദ്ധതി

RSGP പദ്ധതി പ്രകാരം സൗജന്യമായി പച്ചക്കറി വിത്തുകൾ കൃഷിക്കാർക്ക് വിതരണം ചെയ്യുകയും സംസ്കരിച്ച വിത്തുകൾ നല്ല വില നൽകി കൃഷി ക്കാരിൽ നിന്ന് സംഭരിക്കുകയും ചെയ്യുന്നു.

RKVY പദ്ധതിയനുസരിച്ച് 62 ഉണക്കുതറകളും 26 ഗോഡൗണുകളും നിർമ്മിച്ചു.

സി. വീട്ടു വളപ്പിൽ പച്ചക്കറി കൃഷി പ്രോത്സാഹനം

നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ജനശ്രീ, കുടുംബശ്രീ. റസിഡൻഷ്യൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾക്ക് പച്ചക്കറി വിത്തുകൾ 50% സബ്സിഡിനിരക്കിൽ വിതരണം ചെയ്യുന്നു.

സമഗ്ര പച്ചക്കറി വികസന പദ്ധതിക്കാവശ്യമായ പച്ചക്കറി വിത്തുകൾ സീഡ് അതോറിറ്റി വിതരണം ചെയ്യുന്നു.

കാസർകോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ എല്ലാ മുൻസി പ്പാലിറ്റികളിലും തൃശൂർ കോർപ്പറേഷനിലും ഗ്രോബാഗുകളിൽ പച്ചക്കറി തൈകൾ നട്ടു നൽകി വരുന്നു.

മലയാളം ആഴ്ച്ചപ്പതിപ്പുകളിലൂടെ വീട്ടീലേക്ക് ആവശ്യമായ ആറിനം ഇനം പച്ചക്കറിവിത്തുകൾ നൽകി വരുന്നു.

വിത്ത് വികസന അതോറിറ്റി മുഖാന്തിരം ഗുണമേന്മയയുള്ള നെൽവിത്ത്, പച്ചക്കറിവിത്ത് തുടങ്ങിയവ ഉൽപാദിപ്പിച്ച്, സംസ്കരിച്ച്, സംഭരിക്കുകയും, ആവശ്യസമയങ്ങളിൽ കൃഷിക്കാർക്ക് നേരിട്ടും, കൃഷി ഭവനുകൾ മുഖേനയും നൽകുന്നു.

അഗ്രോ സൂപ്പർ ബസ്സാർ

കാർഷികാവശ്യങ്ങളും സേവനങ്ങളും ഒരു കുടക്കീഴിൽ എന്നതാണ് ലക്ഷ്യം.

വിത്തുമുതൽ തൈകൾ വരെയും, ചെറിയ കൃഷിയായുധങ്ങൾ മുതൽ ആധുനിക കൃഷിയന്ത്രങ്ങൾവരെയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു.

രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് മണി വരെ ഇവിടെ നിന്ന് വാങ്ങാം.

വിലാസം                                                                          മിനി ബസാറുകൾ

കേരള അഗ്രോ ഇൻഡസ്ടീസ്                  കൊട്ടാരക്കര (0474 2454740) കോർപ്പറേഷൻ                              തിരുവല്ല (0469 270273)  കിസാൻ ജ്യോതി, ഫോർട്ട്,                    അത്താണി (0484 2474267) തിരുവനന്തപുരം                                               ഫോൺ – 0471 2471343 /44/45/46/47

നഴ്സറി സ്ഥാപിക്കാൻ സഹായം

സ്വകാര്യമേഖലയിൽ നഴ്സറി സ്ഥാപിക്കാൻ 25 ശതമാനം ധനസഹായം പരമാവധി രണ്ട് ലക്ഷം രൂപ. ചുരുങ്ങിയത് 25 സെന്‍റ് സ്ഥലത്ത് 6250 തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്നതിന് 50,000 രൂപ. ഒരു ഏക്കറിൽ 25,000 തൈകൾ ഉത്പാദിപ്പിക്കാൻ രണ്ട് ലക്ഷം രൂപ. സ്വകാര്യ വ്യക്തികൾക്ക് മാതൃ വൃക്ഷങ്ങളിൽ നിന്നുള്ള തെങ്ങിൻതൈ വിത്ത്തോട്ടം സ്ഥാപിക്കാൻ – ആറ് ലക്ഷം രൂപ.

പുതുകൃഷി സഹായം

ചുരുങ്ങിയത് 25 സെന്‍റ് സ്ഥലമോ 10 തൈയോ (പരമാവധി – നാല് ഹെക്ടർ) ഹെക്ടറിന് 8000 രൂപ നിരക്കിൽ രണ്ട് തുല്യ വാർഷികഗഡുക്കളായി സഹായം നൽകും.

ജൈവവളയൂണിറ്റിന് സഹായം.

ചെലവിന്‍റെ 50 ശതമാനം പരമാവധി 20,000 രൂപ ധനസഹായം നൽകും.

കൊപ്രാ സംസ്കരണം

മികച്ച കൊപ്ര ഉണ്ടാക്കുന്നതിന് ഡ്രയർ സ്ഥാപിക്കുവാൻ വിലയുടെ 25 ശതമാനം പരമാവധി 10,000 രൂപ നൽകും.

സംസ്കരണയൂണിറ്റിന് സഹായം

നാളികേര ടെക്നോളജി മിഷനു കീഴിൽ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാനും നവീകരിക്കാനും ധനസഹായം.

സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ സഹായധനമായി പദ്ധതി ചെലവിന്‍റെ 25% നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുക കുറഞ്ഞത് സഹായം.

സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ സംരംഭകർ പദ്ധതിചെലവിന്‍റെ 40 ശതമാനമെങ്കിലും ബാങ്ക് വായ്പയായി എടുത്തിരിക്കണം. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ തുടങ്ങുവാനുദ്ദേശിക്കുന്ന കേര വ്യവസായ  സംരംഭത്തിന്‍റെ  വിശദമായ  ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി

സഹകരണ ബാങ്കുകളോ ദേശസാൽകൃത ബാങ്കുകളോ മുഖേന ബാങ്കിന്‍റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ട് സഹിതം ബോർഡിൽ സമർപ്പിക്കാം.

നാളികേര മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്ക് ധനസഹായം നൽകും.

വിപണി വികസനത്തിനായി പദ്ധതിചെലവിന്‍റെ 50 ശതമാനം നിരക്കിൽ വ്യക്തികൾക്ക് 10 ലക്ഷം രൂപയും സഹകരണ സ്ഥാപനങ്ങൾക്ക് പദ്ധതി ചെല വിന്‍റെ 100 ശതമാനം നിരക്കിൽ 25 ലക്ഷം രൂപയും പരമാവധി ധനസഹായം നൽകുന്നു.

6. കേരോത്പാദക സംഘങ്ങൾ

കൃഷിയിൽ ശാസ്ത്രിയ രീതികളവലംബിച്ച് ഉത്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാളികേര സംഭരണം, സംസ്കരണം, വിപണനം എന്നീ തലങ്ങളിൽ സൊസൈറ്റികൾ ഫലവത്തായ പങ്കുവഹിക്കുകയാണ് ഇവയുടെ ലക്ഷ്യം. ചുരുങ്ങിയത് കായ്ക്കുന്ന 10 തെങ്ങുകളെങ്കിലും സ്വന്തമായുള്ള കർഷകർക്ക് ഇതിൽ അംഗമാകാം. ശരാശരി  4000-5000 തെങ്ങുകളെങ്കിലും ഓരോ സി.പി.എസിന്‍റെയും പ്രവർത്തനപരിധി യിലുണ്ടാവണം. സംഘം നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ ഫീസായ 200 രൂപ എറണാകുളത്ത് മാറാവുന്ന ഡിമാന്‍റ് ഡ്രാഫ്റ്റിനൊപ്പം നിശ്ചിത അപേക്ഷ ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്.

7. തെങ്ങ് പുനർനടീൽ

നാളികേര വികസന ബോർഡും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ ഇത് നടപ്പാക്കുന്നു. രോഗബാധിതവും പ്രായാധിക്യവുമുള്ള തെങ്ങുകൾ മുറിച്ചു മാറ്റാൻ ഹെക്ടറൊന്നിന് പരമാവധി 13,000 രൂപ, പുനരുദ്ധാരണത്തിന് ഹെക്ടറിന് 15,000 രൂപ; രണ്ട് വർഷത്തേക്ക് പുനർനടീലിന് തൈ ഒന്നിന് 20 രൂപയും നൽകും.

v  തെങ്ങുകളുടെ ചങ്ങാതിക്കൂട്ടം

യന്ത്രമുപയോഗിച്ച് തെങ്ങുകയറാൻ സന്നദ്ധരായ യുവതീയുവാക്കളെ പരിശീലി പ്പിക്കുന്ന നൂതനപദ്ധതി.

വിലാസം

നാളികേര വികസന ബോർഡ്                                                           കേരഭവൻ, കൊച്ചി – 682011                                                              ഫോൺ: 04842377266, 2377267

എസ്.എഫ്.എ.സി (സ്മോൾ ഫാർമേഴ്സ് അഗ്രി. ബിസിനസ് കൺസോർഷ്യം..)

കൃഷിയധിഷ്ഠിത വ്യാപാര/വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്ന സംരം ഭകർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നു.

കാർഷികോത്പന്നങ്ങളുടെ ഉത്പാദനം, മൂല്യവർദ്ധനവ് ലക്ഷ്യമാക്കിയുള്ള സംസ്കരണം, ഉത്പന്ന വൈവിധ്യവത്കരണം, വിപണനം തുടങ്ങിയവ ഉൾക്കൊള്ളിച്ച നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സംരംഭങ്ങൾക്ക് എസ്.എഫ്. എ.സി സംരംഭ മൂലധനം നൽകുന്നു.

കർഷകർ, ഉത്പാദനസംഘങ്ങൾ, കാർഷികസംരംഭകർ, സ്വയംസഹായ സംഘങ്ങൾ, കാർഷിക കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾ, കൃഷി ബിരുദധാരികൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് ഇതിന്‍റെ ഗുണഭോക്താക്കളാകാം.

പദ്ധതിയുടെ മൊത്തം മൂലധന ചെലവ് ഏറ്റവും കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ആയിരിക്കണം.

Share Now

Leave a Reply

Your email address will not be published. Required fields are marked *