കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി വിത്തുകള്‍ , പൂച്ചെടി വിത്തുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായി തുടങ്ങിയ സംരഭമാണ് https://www.vithubank.com/. ഏറണാകുളം ചെറായി സ്വദേശിയായ അമിതാഭ് എന്നയാളാണ് ഇതിനു പിറകില്‍. കൃഷിപാഠം വെബ്സൈറ്റ് വഴി ഇങ്ങിനെയൊരു സംരഭം ഉണ്ടെന്നു അദ്ദേഹം നമുക്ക് മെസ്സേജ് അയച്ചിരുന്നു, വെബ്സൈറ്റ് സന്ദര്‍ശിച്ചു നമ്മള്‍ ഒരു ഓര്‍ഡര്‍ പ്ലേസ് ചെയ്തു. 2 ദിവസം കൊണ്ട് അത് ഇന്ത്യാ പോസ്റ്റ് റെജിസ്റ്റര്‍ തപാലില്‍ എന്റെ വിലാസത്തില്‍ വന്നു ചേര്‍ന്നു.
ഓര്‍ഡര്‍ ചെയ്യാന്‍ ലിങ്ക് തുറക്കുക – വിത്തുബാങ്ക്.കോം
ഓണ്‍ലൈന്‍ പച്ചക്കറി വിത്തുകള്‍ വില്‍പ്പന നടത്തുന്ന നിരവധി വെബ്സൈറ്റുകള്‍ നിലവിലുണ്ട്, അവയെ അപേക്ഷിച്ച് വില കുറവ് എന്നതാണ് വിത്തുബാങ്ക്.കോം ന്‍റെ പ്രത്യേകത. 10-20 രൂപ നിരക്കില്‍ 100 ലധികം പൂച്ചെടി, പച്ചക്കറി ഇനങ്ങളുടെ വിത്തുകള്‍ നമുക്ക് ലഭിക്കുന്നു. www.vithubank.com എന്ന വെബ്സൈറ്റ് നമ്മുടെ ഡെസ്ക്ടോപ്പ് അല്ലെങ്കില്‍ മൊബൈല്‍ ബ്രൌസറില്‍ തുറക്കുക, ശേഷം ലഭ്യമായ വിത്തുകള്‍ ആഡ് റ്റു കാര്‍ട്ട് (Add to Cart) ചെയ്യുക, ശേഷം നമ്മുടെ വിലാസം നല്‍കി ചെക്ക് ഔട്ട് ചെയ്യുക. ഓണ്‍ലൈന്‍ പെയ്മെന്റ് അല്ലെങ്കില്‍ കാഷ് ഓണ്‍ ഡെലിവറി ഇതില്‍ ലഭ്യമാണ്.
ലഭ്യമായ വിത്തിനങ്ങള്‍
ഈ വെബ്സൈറ്റ് തുറന്നാല്‍ ലഭ്യമായ വിത്തിനങ്ങള്‍ അതില്‍ ഡിസ്പ്ലേ ചെയ്യും, ലഭ്യമല്ലാത്തവ ഔട്ട് ഓഫ് സ്റോക്ക് (Out Of Stock) എന്ന ലേബല്‍ ഉണ്ടാവും.
കിലുക്കാംപെട്ടി , ചുവന്ന ചീര , സാലഡ് വെള്ളരി , വെണ്ടയ്ക്കാ , പാവല്‍ വിത്ത് , ഉജ്ജ്വല മുളക് വിത്തുകള്‍ , ചെടി മുരിങ്ങ , തക്കാളി വിത്തുകള്‍ , നീളന്‍ പടവലം , കുറ്റി ബീന്‍സ് , മീറ്റര്‍ പയര്‍ , കൊത്തമര , കാബേജ് , അഗത്തി ചീര , അമര പയര്‍ , മല്ലിയില , പച്ച ചീര , കോളിഫ്ലവര്‍ , വഴുതന , തണ്ണി മത്തന്‍ വിത്തുകള്‍ , പച്ച മുളക് , ആന കൊമ്പന്‍ വെണ്ട, ഉണ്ട മുളക് , കണി വെള്ളരി , പതിനെട്ടു മണി പയർ , വള്ളി ബീന്‍സ് , കുറ്റിപ്പയര്‍, വാടാ മുല്ല, ചുരയ്ക്ക വിത്ത് , കത്തിരി , വള്ളിപ്പയര്‍ , പീച്ചില്‍ , പാലക്ക്, ബേബി പടവലം തുടങ്ങിയ പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വിത്തുബാങ്ക്.കോം വെബ്സൈറ്റില്‍ ലഭ്യമാണ്.