കൂട് മത്സ്യകൃഷി

എന്താണ് കൂട് മത്സ്യക്കഷി?

തുറസ്സായ ജലാശയങ്ങളിൽ നിയന്ത്രിതചുറ്റുപാടിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്പ്രത്യേകം തീറ്റ നൽകി വളർത്തുന്ന രീതിയാണിത്.കൂട് മത്സ്യകൃഷി, മത്സ്യങ്ങളെ വളർച്ചയ്ക്ക് ആനുപാതികമായി തരംതിരിച്ച് വളർത്താം എന്നുളളതുംപിടിച്ചെടുക്കാൻ എളുപ്പമാണെന്നുളളതും ഈ കൃഷിരീതിയുടെ പ്രത്യേകതയാണ്.

ഏതെല്ലാം സാഹചര്യങ്ങളിലാണ് കൂടമത്സ്യകൃഷി അനുയോജ്യമാകുന്നത്?

തുറസ്സായ ജലസാതസ്സുകളായ കായൽകൾ, പുഴകൾ എന്നിവയിലും വലിയ പൊക്കാളിപാടങ്ങൾ, ചെമ്മീൻ കെട്ടുകൾ എന്നിവയിലും കൂടിയ കുളങ്ങൾ, പാറമടകൾ എന്നിവയിലും കൂട്മത്സ്യകൃഷി നടത്താവുന്നതാണ്. മത്സ്യം പിടിക്കാൻ ബുദ്ധിമുട്ടുളള ആഴ മേറിയ പാറമടകൾപോലുള്ള ജലാശയങ്ങളിൽ കൂട് മത്സ്യ ക്യഷി

ഉത്തമമാണ്. ജീവനുള്ള മത്സ്യങ്ങളെ ആവശ്യനുസരണം പിടിച്ചെടുക്കാന്‍ കൂട് മത്സ്യക്ക്യഷിയാണ് നല്ലത്. കൂട് മത്സ്യക്ക്യഷി നടത്തുന്ന ജലസാതസ്സുകളിലെ ജലം കുടിക്കന്നതിനും മറ്റ് വീട്ടാവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ല. വേനൽക്കാലത്ത് വറ്റിപ്പോകുന്ന ജലാംശയങ്ങൾ ഒഴിവാക്കണം.

തുറസായ ജലസ്രോതസുകളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും കൂട് മത്സ്യക്ക്യഷി തമ്മിലുള്ളപ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

തുറസ്സായ ജലസാതസ്സുകളിൽ സ്ഥാപികുന്ന കൂടുകൾക്ക് രണ്ടു പാളികളായി അകം പുറംവലകൾ ഉപയോഗിക്കണം. എന്നാൽ കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ ഒരുപാളി വല മതിയാകും.

കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽകൂടുകൾ സ്ഥാപിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ക്യഷിയുടെ മുഴുവൻ സമയത്തും കൃഷിക്കാവശ്യമായ തോതിൽ(2 മീറ്ററിൽ കുറയാതെ) വെള്ളം ലഭ്യമായിരിക്കണം.വെള്ളം കയറ്റിയിറക്കുന്ന ജലാശയങ്ങളിൽ വേലിയിറക്ക സമയത്തുള്ള വെള്ളത്തിന്റെ ആഴമാണ്കണക്കാക്കേണ്ടത്. കൂടികൾ കരയിൽനിന്നും ചുരുങ്ങിയത് 2 മീറ്റർ മാറി വേണം സ്ഥാപിക്കാൻ. ഒരുകൂടിൽനിന്നും ഒരുമീറ്റർ അകലെ വേണം അടുത്തകൂട് സ്ഥാപിക്കാൻ. കുഴികളിൽ കൂടുകൾ ഇടുമ്പോൾ തുമ്പിൽനിന്നും വെള്ളം ഒഴുകുന്നത് തടസ്സമാകുന്നില്ലെന്ന്  ഉറപ്പ് വരുത്തേണ്ടതാണ്.

ആരെല്ലാമാണ് കൂട് നിർമിച്ച് നല്‍കുക?

കൂട്ക്യഷിക്ക് ആവശ്യമായ വലകൾ എറണാകുളം ഹാർട്ടിന് സമീപമുള്ള മതഫെഡ് നൈറ്റ് ഫാക്ടറിയിൽ മുൻകൂട്ടി അറിയിക്കുന്ന പ്രകാരം തയ്യാറാക്കി നല്‍കുന്നതാണ്. മറ്റ് സാധനങ്ങൾ കർഷകർ തന്നെ  വാങ്ങണം.  എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ആരംഭംകൊടുത്തിട്ടുള്ള കൂട് മത്സ്യ കർമസേന കർഷക  ആവശ്യത്തിന് ആനുപാതികമായുള്ള കൂടുകൾ തയ്യാറാക്കി നൽകുന്നുണ്ട്.’ ഒഴുകുന്ന ജലാശയങ്ങളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും ഒരു പോലുള്ള കൂട് ഉപയോഗിക്കാന്‍ പാടില്ല.

രണ്ട് തരത്തിലുള്ള കൂടുകളാണ് ഉപയോഗിക്കേണ്ടത്. ജലാശയങ്ങളുടെ ഒഴുക്കിനും  ആനുപാതികമായാണ് കൂടുകള്‍.

കൂട് മത്സ്യ കൃഷിക്ക് കൂട് കുളങ്ങളിൽ ഇടുന്നതിന് ഉപയോഗിക്കാവുന്ന (6cm വ്യാസമുള്ള ചെറിയ കൂടൊന്നിന് 7000 രൂപയും ഒഴുകുന്ന ജലാശയങ്ങളിൽ ഉപയോഗിക്കാവുന്ന വലിയ (30cm വ്യാസമുള്ള  കൂടിന് 35000രൂപയുമാണ് വില വരുന്നത്.കുഞ്ഞുങ്ങൾ മത്സ്യം ജനനമനുസരിച്ച് കുഞ്ഞുങ്ങളുടെ വിലയും മാറും. ഒരുകിലോ മത്സ്യം  വളർത്തിയെടുക്കുന്നതിന്

1.5 മുതൽ 2 കി.ഗ്രാം  വരെ തീറ്റ (pellet) യാണ് ആവശ്യമായി വരിക തിറ്റ യുടെ വില 28 മുതൽ 50 രൂപവരെയാണ്.

കുളത്തിന്റെ മൊത്തം വിസ്തീർണത്തിന്15 ശതമാനംവരെ കുടുകൾ വിന്യസിക്കാവുന്നതാണ്. ഒഴുക്കുള്ളതോ ഉറവയുള്ളതോ ആയ കുളങ്ങളാണെങ്കിൽ ആകെ വിസ്ത്യ തിയുടെ 20 ശതമാനംവരെ ഉപയോഗപ്പെടുത്താവുന്നതാണ്.

ശ്രദ്ധിക്കണ്ട കാര്യങ്ങൾ

കൂടമത്സ്യക്ക്യഷിക്ക് യോജിച്ച മത്സ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

പരസ്പരം ഭക്ഷിക്കുന്ന 1 ആക്രമിക്കുന്ന വിഭാഗത്തിൽപ്പെട്ടവയ ഒരു കൂട്ടിൽ വളർത്തരുത്.6 മുതൽ 8 മാസത്തെ വളർച്ചയ്ക്കു ശേഷം വിപണനത്തിന് പാകമാകുന്ന വിഭാഗത്തിലുള്ളവയെതിരഞ്ഞെടുക്കുന്നതാണ് ഉചിതം.തിരിത്തി ഭക്ഷണമായി നൽകാവുന്ന മത്സ്യങ്ങളെ തിരഞ്ഞെടുക്കുക.ഉപ്പു ജലാശയങ്ങളിലാണെങ്കിൽ കരിമീൻ,കാളാഞ്ചി, തിരുത എന്നിവയാണ് കൂടുമത്സ്യകൃഷിക്ക് യോജിച്ചത്. ശുദ്ധ ജലത്തിലും ഒഴുകുന്ന ജലത്തിലും ഒരുപോലെ വളർത്താവുന്നവയാണ് കരിമീൻ, തിലാപ്പിയ മത്സ്യങ്ങൾ.

മത്സ്യക്കുഞ്ഞുങ്ങളെ കൂടുകളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

വിരൽ വലുപ്പമെത്തിയ കുഞ്ഞുങ്ങളെയാണ് കൂടുകളിൽ വളർത്തുന്നതിനായി ഉപയോഗിക്കേണ്ടത്. കെട്ടിക്കിടക്കുന്ന ജലാശയത്തിൽ വിരൽ വലിപ്പത്തിലുള്ള (6 മുതൽ 8 സെ.മി വരെ) മത്സ്യങ്ങള്‍ എന്ന കണക്കിൽ നിക്ഷേപിച്ച്  വളർത്താവുന്നതാണ്.എന്നാൽ ഉറവുള്ളതോ ഒഴുക്കുള്ളതോ ആയ ജലാശയമാണെങ്കിൽ ഒരു മീറ്റർ കബിൽ 75 മത്സ്യകുഞ്ഞുങ്ങളെവരെ നിക്ഷേപിക്കാവുന്നതാണ്.മത്സ്യക്കുഞ്ഞുങ്ങളെ പായ്ക്ക് ചെയ്തത് 6മണിക്കൂറിന് ശേഷമാണ് നിക്ഷേപിക്കുന്നതെങ്കിൽ ഇവയെ കൊണ്ടുപോകുമ്പോൾ ഐസ് ബാഗുകളിൽവെച്ചോ എയർ കണ്ടീഷൻ ചെയ്ത വാഹനങ്ങളിലോ (20 ഡിഗ്രി താപനിലയിൽ താഴെ) കൊണ്ട്പോകുക.മത്സ്യക്കുഞ്ഞുങ്ങളടങ്ങിയ ബാഗുകൾ തുറക്കുന്നതിൻ മുമ്പ് താപനില ക്രമീകരിക്കുന്നതിന്.കുറഞ്ഞത് അരമണിക്കൂറെങ്കിലും കൂടുകളിലില്‍ സൂക്ഷിക്കേണ്ടതാണ്.തുറന്ന ബാഗുകളിൽ20 മിനിറ്റെങ്കിലും എടുത്ത് സാവധാനം കുളത്തിലെ വെള്ളം നിറച്ചശേഷം മാത്രം കുഞ്ഞുങ്ങളെ തുറന്നുവിടുക.

മത്സ്യങ്ങൾ നിക്ഷേപിച്ചതിനു ശേഷംകൂടുകൾ എങ്ങനെ പരിപാലിക്കണം:

കൂടുകളിലെ വലകളിൽ തീറ്റയുടെ അവശിഷ്ടങ്ങളും പായലും ചെളിയും മറ്റും അടിഞ്ഞകൂടി വലകളുടെ കണ്ണികൾ അടഞ്ഞുപോകുന്നതിന്സാധ്യതയുള്ളതിനാൽ 15 ദിവസത്തിൽ ഒരിക്കൽ അവ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ഇത്

മത്സ്യങ്ങൾക്ക് വേണ്ടത് ഓക്സിജൻ ലഭിക്കുന്നതിന് അനിവാര്യമാണ്.’

കൂടിന്റെ വലകൾ മുറിക്കുന്ന ജീവികളുടെ (ഞണ്ട്, ആമ. എലി തുടങ്ങിയവിയുടെ) ശല്യം തടയാൻ കൂടുകളിൽ തീറ്റ അമിതമായി അടിഞ്ഞുകിടക്കാതെ സൂക്ഷിക്കണം. ബാക്കിവരുന്ന തീറ്റയെടുക്കാനാണ് ഇത്തരം ജീവികൾ (പ്രധാനമായും വരുന്നത്. കൂടിന്റെ അടിഭാഗം ഒരു കാരണവശാലുംചെളിയിൽ മുട്ടയിടാതെ സൂക്ഷിക്കണം.വിളവെടുപ്പിന് ഒരു ദിവസം മുൻപ് തീറ്റ നല്‍കുന്നത് നിർത്തണം.

തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മത്സ്യങ്ങൾക്ക് തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മത്സ്യക്കുഞ്ഞുങ്ങളെ കൂടുകളിൽ  കിടന്ന്‍ 12 മണിക്കുറിനു ശേഷം തീറ്റ കൊടുത്തു തുടങ്ങാവുന്നതാണ്. തിരിരൂപത്തിൽ പൊന്തിക്കിടക്കുന്ന തീറ്റയാണ് കൂട് മത്സ്യക്ക്യഷിക്ക് അഭികാമ്യം. വിരൽ വലിപ്പമെത്തിയ മത്സ്യങ്ങൾക്ക് 1.2mm വലിപ്പമുള്ള തിറ്റയാണ് നൽകേണ്ടത്. ദിവസത്തിൽ മൂന്നു നേരംതീറ്റനൽകണം (രാവിലെ 6 മണി, ഉച്ചയ്ക്ക് 1 മണി.വൈകിട്ട് 6 മണി). മത്സ്യം വളർന്നുവരുന്നതിനനുസരിച്ച് നൽകുന്ന തീറ്റയുടെ അളവും വർദ്ധിപ്പിക്ക്ണം. മത്സ്യം കൈപ്പത്തിയുടെ പകുതി വലുപ്പം

ആയാൽ 2mm വലിപ്പമുള്ള തിരിത്തീറ്റ നൽകണം.ഒരു കൈപ്പത്തി വലുപ്പം എത്തിയാൽ 3mm വലിപ്പമുളള തീറ്റ നൽകണം. ഈ സമയത്ത് ദിവസത്തിൽ2 നേരം മാത്രം തീറ്റനൽകിയാൽ മതിയാകും.കപ്പലണ്ടിപ്പിണ്ണാക്ക്, തവിട്, മീൻപൊടി,ഗോതമ്പ് പൊടി, വൈറ്റമിൻ മിനറൽ മിശ്രിതം,മീനെണ്ണ എന്നിവ ഉപയോഗിച്ചാണ് മത്സ്യത്തീറ്റ തയ്യാറാക്കുന്നത്. തിരിരൂപത്തിലുള്ള പൊന്തിക്കിട്ക്കുന്ന തീറ്റ നിർമ്മിക്കുന്നതിന് വലിയ മെഷിനുകൾ

ആവശ്യമായി വരും. ആയതിനാൽ വിപണിയിൽ ലഭ്യമായ തീറ്റ നൽകുന്നതാണ് അഭികാമ്യം.കൂട് മത്സ്യക്കൃഷിയിൽ അരിപ്പന്റെ ആക്രമണം  തടയാന്‍അമിതമായി ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടുമ്പോഴും, പായൽ അടിയുമ്പോഴും ഒരുജലക്കുടുകളിൽ അരിപ്പൻ വരുന്നതിനുള്ള സാധ്യതകൂടുതലാണ്. ആയതിനാൽ കൂടുകൾ കൃത്യമായി

ഇടവേളകളിൽ വൃത്തിയാക്കുകയും തീറ്റ അടിഞ്ഞുകൂടാതെ സൂക്ഷിക്കുകയും ചെയ്യണം.

പൊതുജലാശയങ്ങളിൽ കൂട് മത്സ്യക്ക്യഷി നടത്തുവാൻ ഏറ്റവും അനുയോജ്യമായത്. ഇത്തരത്തിൽ പൊതുജലാശയങ്ങളിൽ കൂട് മത്സ്യകൃഷി നടത്തുവാൻ ബന്ധപ്പെട്ട പഞ്ചായത്ത് മുൻസിപ്പാലിറ്റി/കോർപ്പറേഷൻ അധികാരികളിൽനിന്നും നോഒബ് ജ ക്ഷൻ സർട്ടി ഫിക്കറ്റ് വാങ്ങ ണം, ഇത് ലഭിച്ചാൽ മാത്രമേ പൊതു ജലാശയങ്ങളിൽ കൂട്മത്സ്യക്കഷി നടത്തുവാൻ പാടുള്ളൂ.

Share Now

Leave a Reply

Your email address will not be published. Required fields are marked *