ഏലം: കൃഷിപ്പണികൾ

കളനീക്കൽ, പുതയിടൽ, തണൽ കൊടുക്കൽ, ഉണങ്ങിയ ചവറുകൾ നീക്കം ചെയ്യൽ, വളപ്ര യോഗം , ജലസേചനം എന്നിങ്ങനെയുള്ള കൃഷിപ്പണികൾ ചിട്ടയായി നടത്തണം.

വേനൽക്കാലത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നതിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ഡിസംബർ മാസത്തിൽ ചെടികളുടെ ചുവട്ടിൽ ആവശ്യത്തിന് പുതയിടണം. കളകൾ അപ്പപ്പോൾ അരിഞ്ഞ് നീക്കണം. കടുപ്പമുളള മണ്ണിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ മണ്ണ് കൊത്തിയിളക്കേണ്ടി വരും.

തണൽ
തണൽ കൂടുതലായും കുറവായാലും ഏലകൃഷിക്ക് ദോഷമാണ് എന്നത് കൊണ്ട് തണൽ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് ഏലച്ചെടികളെ സംരക്ഷിക്കുന്നതിന് തണൽ ആവശ്യമാണ്. മഴക്കാലത്ത് വളർച്ചക്ക് ആവശ്യമായ സൂര്യ പ്രകാശം ലഭ്യമാക്കാനും ശ്രദ്ധിക്കണം.

ഏലത്തിന്റെ പരാഗണം നടത്തുന്നത് പ്രധാനമായും തേനീച്ചകളാണ്. ഏലം പൂക്കുന്ന സമയത്ത് തേനീച്ചക്കൂടുകൾ സമീപ പ്രദേശത്തുണ്ടായാൽ കൂടുതൽ പൂക്കളിൽ പരാഗണം നടക്കുന്നതിനും കൂടുതൽ കായ്കൾ ഉണ്ടാകുന്നതിനും സഹായിക്കും.

കീടരോഗ നിയന്ത്രണം

ഏലപ്പേൻ, ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച, വേര് തീനിപ്പുഴു, ശൽക്കകീടങ്ങൾ, നിമാവിരകൾ എന്നിവയാണ് ഏലത്തിന്റെ പ്രധാന ശത്രുകീടങ്ങൾ .

കറ്റേ മൊസേക്ക് . അഴുകൽ, കടചീയൽ, തണ്ട് ചീയൽ , ഇല കരിച്ചിൽ, ചെന്താൾ രോഗം എന്നിവ രോഗങ്ങളാണ്.
ഏതെങ്കിലും രോഗ – കീട ബാധകൾ കണ്ടാൽ കഴിയുന്നതും ആരംഭത്തിൽ തന്നെ പ്രതിവിധികൾ തേടേണ്ടതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *