തേങ്ങാവെള്ളത്തിൽനിന്ന് ജെല്ലി;

തേങ്ങാവെള്ളത്തിൽനിന്ന് ജെല്ലി; നാളികേരത്തിന്റെ പുത്തൻ മൂല്യവർധിതസാധ്യതയുമായി കണ്ണൂർ സ്വദേശി. നാളികേര വെള്ളത്തിന്റെ നാറ്റം മാറ്റണമെന്ന് നാട്ടുകാർ പരാതിപ്പെട്ടപ്പോൾ കണ്ണൂർ നാറാത്ത് തെലക്കാട്ട് പുത്തൻപുരയിൽ അബ്ദുള്ള ചെന്നെത്തിയത് ‘നാറ്റാ ഡി കൊക്കോ’ എന്ന നാളികേര ഉത്പന്ന നിർമാണത്തിലേക്ക്. കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമായി തേങ്ങാപ്പുരയിൽ വെട്ടുന്ന നാളികേരത്തിൽനിന്ന് കളയുന്ന വെള്ളത്തിന്റെ ദുർഗന്ധമാണ് നാട്ടുകാർക്ക് പ്രശ്‌നമായത്. നാളികേര വെള്ളത്തിന്റെ ഖരരൂപം കളയുന്ന നാളികേരവെള്ളത്തിന്റെ മൂല്യവർധിത സാധ്യതകളെക്കുറിച്ചു പഠിക്കാൻ നാളികേര വികസന ബോർഡിന്റെ എറണാകുളം സി.ഡി.ബി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എത്തിയ അബ്ദുള്ള അവിടെ…

Read More