കുമ്പളം കൃഷിരീതി (Ash gourd )

കൃഷിരീതി സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത് . നനവിളയായി ജനുവരി – മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ – ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16 – 20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു . സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ . ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ് . ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം . മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം . ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ…

Read More

കുമിള്‍രോഗം: കരുതല്‍വേണം

മണ്ണിനോട് ചേര്‍ന്നുള്ള മൂടുള്ള ഭാഗത്ത് അഴുകല്‍ കണ്ടുവരുന്നതാണ് കുമിള്‍ രോഗ ലക്ഷണം. ഡിസംബറിലെ രാത്രി മഞ്ഞും പകല്‍ ചൂടും കാരണം കാര്‍ഷികവിളകളില്‍ പലതരത്തിലുള്ള കുമിള്‍രോഗങ്ങള്‍ ഉണ്ടാകാം. ഈ കാലാവസ്ഥയില്‍ അവിച്ചില്‍, അഴുകല്‍ എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നെല്ലിനുണ്ടാകുന്ന അവിച്ചില്‍, പച്ചക്കറി വിളകളായ ചീര, പയര്‍, നടുനന വിളകളായ ചേമ്പ്, ചേന, കാച്ചില്‍, ഉദ്യാനച്ചെടികളായ ആന്തൂറിയം, ഓര്‍ക്കിഡ് എന്നിവയെ ബാധിക്കുന്ന കടചീയല്‍ അഥവാ മൂടുചീയല്‍ രോഗം ഇതിനുദാഹരണം. റൈസ്‌ക്ടോണിയ എന്ന കുമിളാണ് രോഗകാരി. മണ്ണിനോട് ചേര്‍ന്നുള്ള മൂടുഭാഗത്ത്…

Read More

നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

ചേരുവകള്‍ നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക. ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക. പ്രയോജനം പച്ചക്കറികളുടെ പ്രധാനശത്രുവായ മുഞ്ഞയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ് ഉപയോഗരീതി തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം

Read More

ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാൻ ഉള്ള മാർഗ്ഗങ്ങൾ

വെള്ളക്കെട്ടും ഈർപ്പമുള്ള പ്രദേശങ്ങളിലുമാണ് ഒച്ചുകൾ പ്രധാനമായും കണ്ടുവരുന്നത്. മണ്ണിലെയോ കല്ലുകളുടെയോ വിടവിലും, ഇലകളെല്ലാം കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിലുമാണ് സാധാരണയായി ഇവ കൂടുകൂട്ടി മുട്ടയിടുന്നത്. ആദ്യവർഷങ്ങളിൽ നൂറും പിന്നീട് ഏകദേശം അഞ്ഞൂറിലധികം മുട്ടയിടുകയും ചെയ്യുന്നു. ദീർഘകാല ജീവിതചക്രമാണ് ഒച്ചുകളുടേത്. ആറു മാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ഇവയ്ക്ക് 5 മുതൽ 10 വർഷം വരെ ആയുസ്സുണ്ട്. ഏകദേശം 19 സെ. മീ. വരെ നീളവും 750 ഗ്രാം ഭാരവും വരെ ഇവയ്ക്കുണ്ട്. പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ കട്ടിയുള്ള…

Read More

മുളകിലെ മണ്ഡരി രോഗം തടയാനുള്ള പ്രായോഗിക വശങ്ങൾ

മുളക് ചെടിയിലെ കുരുടിപ്പ്  എന്റെ അനുഭവത്തിൽ അറിയുന്ന കുറച്ചു കാര്യങ്ങൾ ഇതിനെപറ്റി പറയാം , വേണ്ടവർ പരീക്ഷിച്ചു നോക്കുക. മുളകിനെ ബാധിക്കുന ഒരു മാരക വൈറസ് രോഗമാണ് ഇല മുരടിപ്പ് മുളകിലെ കുരുടിപ്പ് രോഗം ഒരു പരിധി വരെ തടയുന്നതിന്, 1) 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റര്‍ വെള്ളത്തില്‍ മിക്സ്‌ ചെയ്യുക അതിനു ശേഷം 50 gm മഞ്ഞള്പൊടി ഈ വെള്ളത്തില്‍ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില്‍ സ്പ്രേ ചെയ്യുക. 2) രോഗ ബാധ കണ്ടാലുടൻ…

Read More

മുഞ്ഞയെയും കായ്തുരപ്പനേയും തുരത്താന്‍ പപ്പായ ഇല

പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. പപ്പായ ഇല കൊണ്ടു നിരവധി തരത്തിലുള്ള ജൈവ കീടനാശിനികള്‍ തയാറാക്കാറുണ്ട്. പപ്പായ ഇലയുടെ രൂക്ഷമായ ഗന്ധവും കറയുമെല്ലാം കീടങ്ങളുടെയും വിവിധ തരം പ്രാണികളുടേയും പേടി സ്വപ്‌നമാണ്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടില്‍ തന്നെ നിഷ്പ്രയാസം തയാറാക്കാവുന്നവയാണിവ. പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. 1. മൂന്നു മണിക്കൂറില്‍ ജൈവകീടനാശിനി പപ്പായ ഇലകള്‍ ചെറുതായി അരിയുകയാണ് ആദ്യം ചെയ്യേണ്ടത്….

Read More

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം…

Read More

അറിഞ്ഞിരിക്കേണ്ട കാർഷിക അറിവുകൾ

1. മാറുന്ന കാലാവസ്ഥയിൽ തെങ്ങിൻ തടങ്ങളിലെ ഈർപ്പം സംരക്ഷിക്കുന്നതിനുവേണ്ടി തെങ്ങിൻ ചുവട്ടിൽ നിൻ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ ചാലുകൾ കീറി പച്ചയോ ഉണങ്ങിയതോ ചകിരി കൾ ഇട്ടു നിറച്ച് മണ്ണിട്ട് മൂടുക. ചകിരിയുടെ കുഴിഞ്ഞ ഉൾഭാഗം മുകളിലേക്ക് വരത്തക്ക രീതിയിൽ വേണം ചകിരി ചാലുകളിൽ അടുക്കേണ്ടത്. ചകിരിക്കു പകരം ചകിരിച്ചോറ് തെങ്ങൊന്നിന് 25 ഗ്രാം വീതം ഓരോ വർഷം ഇട്ടു നൽകുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായകമാണ്. 2. മത്തൻ, പാവലം,വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളിൽ കൂടുതൽ വിളവ്…

Read More

നിമാവിര നിയന്ത്രണ മാര്‍ഗങ്ങള്‍

വിളകളെ ആക്രമിക്കുന്ന സൂക്ഷ്മജീവികളിൽ പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളേയും, വാഴ ,കിഴങ്ങുവർഗ്ഗവിളകൾ തുടങ്ങി മറ്റു കാർഷിക വിളകളെയും നിമാ വിരകള്‍ ആക്രമിക്കുന്നു. നിമാവിരകളുടെ പ്രവര്‍ത്തനം മണ്ണിലൂടെയായതിനാല്‍ വളരെ വൈകിയെ തിരിച്ചറിയുവാനും കഴിയുകയുള്ളു. നിമാ വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നുകയും തത്ഭലമായി ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യും . ഇതോടെ വേരുകള്‍ക്ക് വെള്ളവും വളവും വലിച്ചെടുക്കാന്‍ പറ്റാതെ ചെടി സാവധാനം ഉണങ്ങി പോകും. ചെടികളുടെ ഇലകൾ മഞ്ഞളിക്കുക ,ആരോഗ്യമുള്ള…

Read More

മുളക് കൃഷി

മുളക് നന്നായ് വളം വേണ്ടുന്ന ഒരു ചെടിയാണ് .കൃത്യമായ വളപ്രയോഗങ്ങളിലൂടെ മാത്രമെ മുളകിനെ സംരക്ഷിക്കാനാവൂ .അതിൽ ശ്രദ്ധിക്കേണ്ടത് സൂക്ഷ്മമൂലകങ്ങളുടെ കുറവ് ആണ് ഉദ്ധാഹരണമായി ബോറോണിന്റെ അഭാവം ചെടിയുടെ ഇലകളുടെയും കായ്കളുടെയും ഷെയ്പ്പ് നഷ്ടപ്പെടുത്തുന്നു, കാൽസ്യം കുറഞ്ഞാൽ ഇല കുരുടിക്കുന്നു ,സൾഫർകുറഞ്ഞാൽ കൂമ്പില മഞ്ഞയ്ക്കുന്നു അയൺ കുറഞ്ഞാൽ കൂമ്പില വെള്ള കളർ ആവും, മഗ്നീഷ്യത്തിന്റെ കുറവ് കലയുടെ ഞരമ്പ് പച്ചക്കളറും ബാക്കി ഭാഗം മഞ്ഞയായും വരും ,മാഗനീസിന്റെ കുറവു മഞ്ഞ കുത്തുപാടുകളായും കാണാം .ഇത്രയും കാര്യങ്ങൾ ചെടി നോക്കി…

Read More