തണ്ണിമത്തനുമല്ല കണിവെള്ളരിയുമല്ല, ഇത് രണ്ടുംകൂടി ചേർന്ന ‘ശുഭല വെള്ളരി’

കഞ്ഞിക്കുഴി പയറിന് പിന്നാലെ ശുഭല വെള്ളരിയുമായി ശുഭകേശൻ. കൃഷിയിടം പരീക്ഷണശാലയാക്കി മാറ്റിയ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ കർഷകൻ ശുഭ കേശന്റെ വെള്ളരിയിലെ പരീക്ഷണവും വിജയകരമായി. തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ചാണ് പുതിയ ഇനം മധുരവെള്ളരി ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. നീണ്ട 14 മാസത്തെ ശ്രമഫലമാണ് പുതിയ ഇനം വെള്ളരിയുടെ കണ്ടുപിടുത്തം. തണ്ണിമത്തൻ, കണിവെള്ളരി എന്നിവയുടെ സംയോജനത്തിലൂടെ യുടെയുള്ള പുതിയ വെള്ളരിക്ക് 700 – 750 ഗ്രാം തൂക്കം വരും. പുതിയ വെള്ളരിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. കൃഷി മന്ത്രി…

Read More

എന്തുകൊണ്ട് പ്ലാവ് നിറയെ ചക്കയുണ്ടാകുന്നില്ല

പ്ലാവിന്റെ ബഡിങ് എങ്ങനെ ചെയ്യാമെന്ന് വിശദമായി വിവരിക്കുന്നു.ഇവിടെ അതിനായി പറയുന്നത് വിയറ്റ്നാം സുപ്പർ ഏർളി എന്ന പ്ലാവിന്റെ ബഡിങ് ആണ്.വിയറ്റ്നാം സുപ്പർ ഏർളി എന്ന പ്ലാവിൽ നിന്നെടുത്ത ചെറിയ കമ്പ് കൊണ്ടാണ് ഇത് ചെയ്യുക.ഇതിന്റെ ഇല മുറിച്ചു കളഞ്ഞ ഞെട്ടിന്റെ ഭാഗത്താണ് മുകുളം ഉണ്ടാകുന്നത്.ബഡ്ഡ് ചെയ്യാനുദ്ദേശിക്കുന്ന തൈ യുടെ തൊലി ചെത്തി കളഞ്ഞു ആ ഭാഗത്ത് പ്ലാസ്റ്റിക് കൊണ്ട് ചുറ്റി കെട്ടിയാണ് ബഡിങ് ചെയ്യുന്നത്.മുകുളം എടുക്കാൻ വേണ്ടി നമ്മുക്ക് ആവശ്യമായ പ്ലാവിന്റെ ചെറിയ കമ്പ്.പിന്നെ നമ്മുടെ നാടൻ…

Read More

മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം

കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?” ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതികളും. ‘വേണേല്‍ ചക്ക വേരിലും കായ്ക്കു’മെന്ന് കാട്ടിത്തന്ന ഒരുപാടു പേരുണ്ട് നമുക്കു കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?” ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതികളും. ‘വേണേല്‍ ചക്ക വേരിലും കായ്ക്കു’മെന്ന് കാട്ടിത്തന്ന ഒരുപാടു പേരുണ്ട് നമുക്കുചുറ്റും. മനസുവച്ചാല്‍ കൃഷി മട്ടുപ്പാവിലും വേരുപിടിക്കും. കേരളത്തില്‍ കര്‍ഷകരുടെ എണ്ണം വര്‍ഷംതോറും കുറയുന്നുണ്ടാകാം,…

Read More

കന്നുകാലികളുടെ രോഗങ്ങള്‍ക്ക് നാട്ടു ചികിത്സ

ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല്‍ ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു. സാമ്പത്തികമായി വലിയ നഷ്ടമാണിതു കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. ഇതിനാല്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി നിരവധി കര്‍ഷകരിപ്പോള്‍ നാട്ടു ചികിത്സയെ സ്വീകരിച്ചിരിക്കുന്നു. കന്നു കാലികളില്‍ കണ്ടുവരുന്ന നാലു പ്രധാന രോഗങ്ങള്‍ക്കുള്ള നാട്ടു ചികിത്സയെക്കുറിച്ച് നോക്കാം. അകിടു വീക്കം പലതരത്തിലുള്ള സൂക്ഷമാണുക്കളുടെ ആക്രമണം മൂലം പശുക്കളില്‍ അകിടുവീക്കമുണ്ടാകുന്നു. പ്രധാനമായും അകിടുവീക്കം മൂന്നു തരത്തിലാണുള്ളത് – സബ്ക്ലിനിക്കല്‍,…

Read More

സസ്യസംരക്ഷണത്തിന് 10 മിത്രങ്ങള്‍

മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണംചെയ്തുവരുന്നു ട്രൈക്കോഡെര്‍മ കട്ടസമ്പൂര്‍ണ ജൈവകൃഷിയിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്ന കേരളത്തിന് സസ്യസംരക്ഷണത്തിന് അനുയോജ്യമായ 10 മിത്രസൂക്ഷ്മാണു കുമിളുകള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ  മണ്ണില്‍നിന്നുതന്നെ കണ്ടെത്തിയാണ് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയത്. സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ്: ഉപദ്രവകാരികളായ ബാക്ടീരിയകളെയും കുമിളുകളെയും നശിപ്പിക്കുന്ന മിത്രബാക്ടീരിയയാണിത്.  മണ്ണില്‍ ചെടിയുടെ വേരുപടലം കേന്ദ്രീകരിച്ചുകാണാം. ശത്രുനാശിനി മാത്രമല്ല സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന വിവിധ ഹോര്‍മോണുകളും ഇത് നിര്‍മിക്കും. നെല്ലിന്റെ പോളരോഗം, കുലവാട്ടം, പോളകരിച്ചില്‍,…

Read More

അറിയണം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

പോഷകക്കുറവ് പരിഹരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ  വിഷാംശത്തെ പുറന്തള്ളുന്നു ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനു  കുക്കുമ്പര്‍ വാട്ടര്‍ കഴിക്കുന്നത്‌ നല്ലതാണ്.ശരീരത്തില്‍ നാരുകളുടെ അംശം കൂട്ടുന്നതിന് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍.ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു. ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു ഹൃദയാഘാത സാധ്യത ഇല്ലാതാക്കുനതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു.എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍…

Read More

ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം – പച്ചക്കറി കൃഷി കലണ്ടര്‍

നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്, പാവല്‍, കോവല്‍, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നടുവാന്‍ പറ്റിയ സമയം ഏതൊക്കെയാണ് എന്ന വിവരമാണ് ഈ പച്ചക്കറി കൃഷി കലണ്ടര്‍ എന്ന പോസ്റ്റില്‍. ചീര (cheera krishi) കനത്ത മഴയൊഴികെയുള്ള ഏതു സമയത്തും നടാന്‍ സാധിക്കും. കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ് പോലെയുള്ള ശീതകാല വിളകള്‍ തണുപ്പ് ഉള്ള സമയങ്ങളില്‍ നടാം, സീസണ്‍ നോക്കാതെയും നമുക്ക് ഇവയെല്ലാം കൃഷി ചെയ്യാന്‍ സാധിക്കും, വിളവു കുറവ് ലഭിക്കും എന്നൊരു ന്യൂനത മാത്രമാവും സംഭവിക്കുക….

Read More

വഴുതന കൃഷി ചെയ്യാന്‍ തുടങ്ങാം; എപ്പോള്‍ തുടങ്ങണം? ഘട്ടം ഘട്ടമായുള്ള ഗൈഡ്

വഴുതനങ്ങ എന്നറിയപ്പെടുന്ന വഴുതന ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന പച്ചക്കറികളില്‍ ഒന്നാണ്. ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മിതമായ സ്രോതസ്സാണ് വഴുതന, കൂടാതെ പോഷക മൂല്യം വൈവിധ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്. വിവിധ കാര്‍ഷിക-കാലാവസ്ഥാ പ്രദേശങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന വിളയാണ് വഴുതന. വര്‍ഷം മുഴുവന്‍ ഉല്‍പ്പാദിപ്പിക്കാം, ഇന്ത്യയില്‍, വഴുതന മൊത്തം പച്ചക്കറി വിസ്തൃതിയുടെ 8.14% ഉള്‍ക്കൊള്ളുന്നു, മൊത്തം പച്ചക്കറി ഉല്‍പാദനത്തിന്റെ 9% ഉത്പാദിപ്പിക്കുന്നു. വഴുതനങ്ങ വളര്‍ത്തുന്നതിനുള്ള നിങ്ങളുടെ പൂര്‍ണ്ണമായ ഗൈഡ് ഇതാ. മണ്ണും കാലാവസ്ഥാ ആവശ്യകതകളുംഇളം മണല്‍…

Read More

സിന്ധു ചാക്കോ – കാർഷിക മേഖലയിൽ പിറന്ന സ്ത്രീ രത്നം!

ഉറച്ച ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു വനിത. അതെ ഇടുക്കി ചെറുതോണിക്കാരി സിന്ധു ചാക്കോ എന്ന കർഷക വനിത ഇന്ന് ഒത്തിരി വീട്ടമ്മമാർക്ക് പ്രചോദനമാണ്. 13 വർഷം മുൻപ് നാലു മക്കളും മാതാവും അടങ്ങുന്ന കുടുംബത്തിൻറെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന സിന്ധു ചാക്കോ ഇന്ന് കാർഷിക കേരളത്തിന്റ അഭിമാനമാണ്. 13 വർഷങ്ങൾക്കു മുൻപ് ഭർത്താവ് വീടു വിട്ടു പോയപ്പോൾ തുടങ്ങിയ പോരാട്ടമാണ് സിന്ധുവിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഭർത്താവ് വീടുവിട്ടിറങ്ങിയപ്പോഴും നാലു മക്കളും…

Read More

പച്ചക്കറികള്‍ കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഈ പൊടിക്കൈകള്‍

പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അത് പെട്ടെന്ന് ചീത്തയായി പോവുന്നു എന്നത് പലരുടേയും പരാതിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇനി നല്ല ഫ്രഷ് ആയി തന്നെ പച്ചക്കറികള്‍ സൂക്ഷിച്ച് വെക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത രീതിയില്‍ ഒഴിവാക്കാനാവാത്തതാണ് പച്ചക്കറികള്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ ദീര്‍ഘകാലം സൂക്ഷിച്ച് വെക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോ പുറത്ത് സൂക്ഷിക്കുന്നതോ എന്തോ ആവട്ടെ നിങ്ങള്‍ക്ക്…

Read More