ചീര കൃഷി രീതികളും പരിപാലനവും

കൃഷി രീതി – അഞ്ചു ഗ്രാം വിത്ത് കൊണ്ട് നമുക്ക് ഒരു സെന്റ് സ്ഥലത്ത് ചീര നടാവുന്നതാണ്. ചെടി ചട്ടിയിലോ അല്ലെങ്ങില്‍ ചെറിയ പ്ലാസ്റ്റിക്‌ കവറിലോ ചീര തൈകള്‍ ഉണ്ടാക്കാവുന്നതാണ്. പിന്നീട് ഇത് കൃഷി സ്ഥലത്തേക് പറിച്ചു നടുകയാണ്‌ ഉത്തമം . ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ചീര വിത്തും റവയും കൂടികലര്‍ത്തി വേണം നടാന്‍ . മൂന്നാഴ്ച കഴിയുമ്പോള്‍ ചീരെ തൈകള്‍ പറിച്ചു നടാവുന്നതാണ് . നടാനുള്ള സ്ഥലം കളകള്‍ മാറ്റി രണ്ടോ മൂന്നോ വട്ടം കിളച്ചു നിരപ്പാക്കണം. ഈ സമയത്ത് അടിവളം നല്‍കണം. ഒരു സെന്റിനു 200 കിലോഗ്രാം ചാണകമോ മണ്ണിര കമ്പോസ്റോ അടിവളമായി ഉപയോഗിക്കാം 

നടാന്‍ ഉദ്ധേശിക്കുന്ന സ്ഥലത്ത് ഒന്നരയടി അകലത്തിലായി ഒരടി വീതിയും അര അടി താഴ്ചയും ഉള്ള ചാലുകള്‍ തയ്യാറാക്കണം. ഈ ചാലുകളിലാണ്‌ ചീര തൈ പറിച്ചു നടേണ്ടത്. രണ്ടു ചീര തൈകള്‍ തമ്മില്‍ അര അടിയെങ്കിലും അകലമുണ്ടയിരിക്കണം. പറിച്ചു നട്ടു 25 ദിവസത്തിന് ശേഷം ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്.ഓരോ വട്ടവും ചീര മുറിച്ച ശേഷം അല്പം ചാണകം ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.

ചീരയരി പാകുമ്പോള്‍ അവ ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യതയുണ്ട്, അവ ഒഴിവാക്കാന്‍ ചീര അരികള്‍ക്കൊപ്പം അരിയും ചേര്‍ത്ത് പാകുക, ഉറുമ്പ് അരി കൊണ്ട് പോകും. മഞ്ഞള്‍ പൊടി വിതറുന്നത് നല്ലതാണ്, അത് ഉറുംബിനെ അകറ്റി നിര്‍ത്തും. അതെ പോലെ തടത്തിന്റെ ഒന്ന്-രണ്ടു അടി ചുറ്റളവില്‍ മണ്ണെണ്ണ/ഡീസല്‍ തളിക്കുന്നതും ചീര കൃഷി ചെയ്യുമ്പോള്‍ ഉറുംബിനെ അകറ്റി നിര്‍ത്തും. പാകിയ ശേഷം രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനി തളിക്കുന്നത് നല്ലതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *