രാജ്യത്തെ ആദ്യ ഫിഷറീസ് ഇൻക്യുബേഷൻ കേന്ദ്രം കുഫോസിൽ

കൊച്ചി: ഫിഷറീസ് മേഖലയിലെ രാജ്യത്തെ ആദ്യ അടൽ ഇക്യൂബേഷൻ സെന്റർ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയക്ക് (കുഫോസ്) കേന്ദ്ര സർക്കാർ അനുവദിച്ചു.നീതി ആയോഗ് നടപ്പിലാക്കുന്ന അടൽ ഇന്നവോഷൻ മിഷനിൽ ഉൾപ്പെടുത്തിയാണ് കുഫോസിന് രാജ്യത്തെ ആദ്യത്തെ ഫിഷറീസ് ഇൻക്യൂബേഷൻ അനുവദിച്ചിരിക്കുന്നത്.

ഇതിനായി 10 കോടി രൂപ അടൽ ഇന്നവോഷൻ മിഷൻ കുഫോസിന് നൽകുംകുഫോസിലെ ഫിഷ് പ്രോസസിംഗ് വിഭാഗം മേധാവിയായ ഡോ.രാധിക രാജശ്രീ തയ്യാറാക്കിയ പദ്ധതി രേഖക്ക് അടൽഇന്നവോഷൻ മിഷൻ വിശദമായ പരിശോധനകൾക്ക് ശേഷം അംഗീകാരം നൽകുകയായിരുന്നു.ഫിഷറീസ്- അനുബന്ധ മേഖലകളിൽ ദേശീയ തലത്തിൽ കുഫോസ് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണി​തെന്ന് വൈസ് ചാൻസലർ ഡോ.ടിപ്രദീപ് കുമാർ പറഞ്ഞു

Share Now

Leave a Reply

Your email address will not be published. Required fields are marked *