കൃഷിയെ സ്‌നേഹിക്കുന്നവരെ മാത്രമല്ല ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകള്‍. അരയേക്കറിലെ സ്വന്തം പുരയിടത്തില്‍ വൈവിധ്യമാര്‍ന്ന, പുതുമയുള്ള കാഴ്ചകളാണ് കണ്ണൂര്‍, മട്ടന്നൂര്‍ കീഴല്ലൂര്‍ വളയാലിലെ പൊതു മരാമത്ത് കോണ്‍ട്രക്ടര്‍ കെ.കെ. സുരേന്ദ്രന്‍ ഒരുക്കിയിട്ടുള്ളത്.
വളയാലില്‍ കനാലിനോട് ചേര്‍ന്നു കിടക്കുന്ന വീട്ടുമുറ്റത്തും വീടിനോടു ചേര്‍ന്നുമുള്ള സ്ഥലത്താണ് കൃഷി. സ്ഥലം കുറവാണെങ്കിലും ഇവിടെയില്ലാത്തതൊന്നുമില്ലെന്നു പറയാം. കാരറ്റ്, തക്കാളി, ബീന്‍സ്, കാബേജ്, കയ്പ, കക്കിരി, പച്ചമുളക്, പയര്‍, വെണ്ട, പടവലം, പൊട്ടിക്ക, വഴുതനങ്ങ, നേന്ത്ര വാഴ, ചക്ക, മര ച്ചീനി തുടങ്ങിയവയെല്ലാം വീട്ടു പറമ്പില്‍ വിളയിക്കുന്നു. നാലുവര്‍ഷം മുമ്പാണ് സുരേന്ദ്രന്‍ കാര്‍ഷിക വൃത്തിയിലേക്കിറങ്ങിയത്. കൃഷി ചെയ്യാനായി വീടിനു പിറകിലുള്ള കുന്നിന്‍ പ്രദേശം നിരപ്പാക്കി കൃഷിക്കനു യോജ്യമാക്കി. ആവശ്യമായ പച്ചക്കറി വിത്തുകളും തൈകളും ജൈവവളവും നഴ്‌സറിയില്‍ നിന്നു കൊണ്ടു വന്നു നടുകയായിരുന്നു. ചാണകവും ഗോമൂത്രവും ആവശ്യത്തിനു നല്‍കിയതോടെ ഓരോ ഇനം പച്ചക്കറി കളിലും നല്ല വിളവാണുണ്ടായത്. ചെടികള്‍ക്കു പകരം വീട്ടുമുറ്റത്തും വരാന്തയിലും പച്ചമുളകാണ് നിരനിരയായി കൃഷി ചെയ്യുന്നത്.
നിര്‍മാണ സ്ഥലത്തു നിന്നു കൊണ്ടുവരുന്ന ഒഴിഞ്ഞ സിമന്റ് ചാക്കുകളിലാണ് കാബേജ് പോലുള്ളവ കൃഷി ചെയ്യുന്നത്. തിരക്കു പിടിച്ച ജോലി യിലും കൃഷി പരിപാലനത്തിനു സമയം കണ്ടെത്തുകയാണ് സുരേ ന്ദ്രന്‍. അതിരാവിലെയും ജോലി കഴിഞ്ഞ് രാത്രിയിലുമാണ് കൃഷി. സഹായത്തിന് ഭാര്യ കെ. ശോഭനയും സുരേന്ദ്രനൊപ്പമുണ്ട്. വിളവെടുത്ത ശേഷം പച്ചക്കറി വീട്ടാവശ്യത്തിനും ബന്ധുക്കള്‍ക്കും സമീപവാസി കള്‍ ക്കുമാണ് നല്‍കുന്നത്. ഇതര സം സ്ഥാനങ്ങളില്‍ നിന്നു വരുന്ന വിഷ പച്ചക്കറി ഒഴിവാക്കി സ്വന്തം കൃഷി യിടത്തില്‍ നിന്നു ലഭിക്കുന്ന ജൈവ പച്ചക്കറി കഴിക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് കൃഷി മേഖല യിലേക്ക് തിരിഞ്ഞതെന്ന് സുരേന്ദ്ര നും ഭാര്യ കെ. ശോഭനയും പറയുന്നു.ഫോണ്‍: സുരേന്ദ്രന്‍-9447038315.