പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ വികസനം

ചെറുധാന്യങ്ങളും എണ്ണക്കുരുക്കളായ കപ്പലണ്ടി, എള്ള്‌ എന്നിവയും കരിമ്പും നിശ്ചിത കാര്‍ഷിക ആവാസമേഖലാ അനുയോജ്യ പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഉദ്ദേശിച്ചിരിക്കുന്നു. ഗുണമേന്മയോടുകൂടിയ വിത്തുകള്‍ക്കും, ഭൂമി ഒരുക്കല്‍, ജലസേചനം, മറ്റ്‌ കൃഷി ആവശ്യങ്ങള്‍, തുടങ്ങിയവയുടെ ചെലവുകള്‍ക്കുമാണ്‌ സഹായം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പട്ടികവര്‍ഗ്ഗസമൂഹത്തിന്‌ ആഹാരവും പോഷക സുരക്ഷയും ഉറപ്പാക്കുന്നതിനായി അവരുടെ ഭൂമിയില്‍ വിള ഉല്പാദന പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഉദ്ദേശിച്ചിട്ടുണ്ട്‌. ശാസ്ത്രീയ അടിത്തറയുള്ള പരമ്പരാഗത ഇനങ്ങളും കൃഷിരീതികളും സംരക്ഷിക്കുന്നതിനും ഈ പരിപാടിയിലൂടെ ഉദ്ദേശിച്ചിരിക്കുന്നു.പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി യോജിച്ച്‌ പ്രോജക്ട്‌ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക.

     പരമ്പരാഗത വിളകളുടെ ഉല്‍പാദനം മുതല്‍ വിപണനം വരെ സഹായിക്കുന്ന തിനായി അട്ടപ്പാടി ട്രൈബല്‍ വില്ലേജ്‌ പ്രോഗ്രാമിനായി 25.00 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. ഇടുക്കി ജില്ലയില്‍ പരമ്പരാഗത ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്ന തിനായി 6.00 ലക്ഷം രൂപ വകയിരുത്തുന്നു. ചെറുധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും ഒരേസമയം വളര്‍ത്തുന്ന പരമ്പരാഗത രീതിയുടെ പ്രചാരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആതിരപ്പള്ളിയിലെ പട്ടികവര്‍ഗ ജനങ്ങളുടെ ഇടയില്‍ പച്ചക്കറി, കിഴങ്ങുവര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആതിരപ്പള്ളി ട്രൈബല്‍ വാലി അഗ്രികള്‍ച്ചറല്‍ പ്രോജക്ടിന്‌ പദ്ധതി അധിഷ്ഠിത സഹായമായി 25 .00 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു.

     കരിമ്പ്‌, എള്ള്‌, നിലക്കടല എന്നിവയുടെ വികസനത്തിനായി 17000 ലക്ഷം രൂപയും വകയിരുത്തുന്നു. തിരൂര്‍വെറ്റില, രാമച്ചം, വെളുത്തുള്ളി എന്നിവയുടെ കൃഷിവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനായി 40.00 ലക്ഷം രൂപ വകയിരുത്തുന്നു. മറയൂര്‍ ശര്‍ക്കരയ്ക്കു ലഭിച്ച ഭൌമസൂചിക പദവിക്ക്‌ ഊന്നല്‍ നല്‍കി കാര്‍ഷിക സംസ്ക്കരണത്തിനും മൂല്യവര്‍ദ്ധനവിനുമായി മറയൂര്‍ കരിമ്പിനായുള്ള ഒരു പ്രത്യേക പരിപാടിക്ക്‌ 7.00 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശു ഭൂമിയില്‍ ചെറുധാന്യങ്ങളുടെ കൃഷിയ്ക്കായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. ഈ പദ്ധതിക്കായി 323.00 ലക്ഷം രൂപ വകയിരുത്തുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *