കേരളത്തില്‍ ടിഷ്യൂകള്‍ച്ചര്‍ വ്യാപകമാവുന്നു. കാര്‍ഷികമേഖലയില്‍ വന്‍ ഉണര്‍വ്വാണ് ടിഷ്യൂകള്‍ച്ചര്‍ നല്‍കുന്നത്. വാഴ, ഏലം, പൈനാപ്പിള്‍, കുരുമുളക്, കച്ചോലം, ഓര്‍ക്കിഡുകള്‍, കാപ്പി, ചന്ദനം എന്നിവയില്‍ ടിഷ്യൂകള്‍ച്ചര്‍ ഉപയോഗിക്കുന്നു. ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മറ്റേതെഹ്കിലും ഭാഗത്തുനിന്നോ കീടാണുവിമുക്ത അന്തരീക്ഷത്തില്‍ കൃത്രിമ മാധ്യമങ്ങളില്‍ വളര്‍ത്തിയെടുത്ത് പുതിയ ചെടികള്‍ ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യൂകള്‍ച്ചര്‍. മാതൃസസ്യത്തിന്‍റെ തനതു ഗുണങ്ങള്‍ എല്ലാം ആക്കിയതും പ്രതിരോധശേഷി കൂടിയതുമായിരിക്കും പുതിയ സസ്യങ്ങള്‍. ടിഷ്യൂകള്‍ച്ചര്‍ നടുന്നതിന് ആദ്യം കൃത്രിമമാധ്യമങ്ങളാണ് നിര്‍മ്മിക്കേണ്ടത്. ഇവ ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ നിര്‍മ്മിക്കാം.
ചെടിക്ക് ശ്വസിക്കാന്‍ സാഹചര്യമുണ്ടാക്കുന്ന തരത്തിലായിരിക്കണം ദ്രാവകരൂപത്തില്‍ നിര്‍മ്മിക്കുന്നത്. അരിപ്പുകടലാസുകൊണ്ടുള്ള താങ്ങുകളോ അല്ലെങ്കില്‍ പ്രത്യേകം യന്ത്രങ്ങളോ ഇതിന് ഉപയോഗിക്കണം.
ദ്രാവകമാധ്യമത്തെ ഖരരൂപത്തിലാക്കുവാന്‍ അഗര്‍ എന്ന ഒരിനം കടല്‍സസ്യഉല്പന്നം ഉപയോഗിക്കുന്നുണ്ട്. ഈ മാധ്യമത്തില്‍ ചെടിക്കാവശ്യമായ മൂലകങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളായ പഞ്ചസാര, വിറ്റാമിനുകള്‍, വളര്‍ച്ചാ ഹോര്‍മോണുകള്‍ എന്നിവ കൃത്യമായ രീതിയില്‍ അടങ്ങിയിരിക്കണം.
ചെടി തിരഞ്ഞെടുക്കുന്ന വിധം
ചെടിയുടെ ഏതുഭാഗം തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധആനം. കാണിസം, വേര് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുമ്പോള്‍ വിറ്റാമിനുകള്‍, ഹോര്‍മോണുകള്‍ എന്നിവയുടെ അളവില്‍ മാറ്റം വരുത്തുന്നു. ഏഴു ഘട്ടങ്ങളാണ് ടിഷ്യൂകള്‍ച്ചര്‍ വാണിജ്യാടിസ്ഥാനത്തിലാക്കുമ്പോള്‍ വേണ്ടത്. എന്നാല്‍ എല്ലാ ചെടികളിലും ടിഷ്യൂകള്‍ച്ചര്‍ നടക്കില്ല. ഇതിനുകാരണം മാധ്യമനിര്‍മാണത്തിലെ ബുദ്ധിമുട്ടും ചെലവുമാണ്. ടിഷ്യൂകള്‍ച്ചര്‍ ചെയ്യുമ്പോള്‍ ഏറ്റവും അനുയോജ്യമായ ഗുണങ്ങളുള്ള മാതൃസസ്യങ്ങള്‍ ഉപയോഗിക്കണം. തുറന്ന സ്ഥലത്ത് നില്‍ക്കുന്ന ചെടികളില്‍ രോഗാണുക്കള്‍ ധാരാളം ഉണ്ടാകും. ഇവ മാധ്യമത്തിലെ അനുകൂല സാഹചര്യത്തില്‍ പെരുകും. സാധാരണഗതിയില്‍ 23 മുകുളങ്ങളടങ്ങിയ കാണ്ഡഭാഗം, മുകുളം മാത്രമുള്ള മെരിസ്റ്റം, വാഴ, ഏലം, കൈതച്ചക്ക തുടങ്ങിയവയില്‍ ഇലകള്‍ നീക്കിയശേഷം ലഭിക്കുന്ന മുളകള്‍, സിരകളടങ്ങിയ ഇലയുടെ ഭാഗം എന്നിവയെല്ലാം ടിഷ്യൂകള്‍ച്ചറിന് ഉപയോഗിക്കുന്നു. ഈ സസ്യഭാഗത്തെ എക്സ്പ്ലാന്‍റ് എന്നു വിളിക്കുന്നു. സസ്യഭാഗങ്ങള്‍ തിരഞ്ഞെടുത്തശേഷം വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് കീടാണുവിമുക്തമാക്കാം.
ഇങ്ങനെ കീടാണുവിമുക്ത അന്തരീക്ഷത്തില്‍ സസ്യഭാഗം മാധ്യമത്തിലേക്കു വെയ്ക്കുന്ന പ്രക്രിയയാണ് ഇനോക്കുലേഷന്‍. ലാമിനാര്‍ എയര്‍ഫ്ളോ എന്ന ഉപകരണമാണ് ഇതിന് ഉപയോഗിക്കുന്നത്. ക്യാബിനറ്റ് സസ്യഭാഗം പൂര്‍ണ്ണമായും കീടാണുവിമുക്ത സാഹചര്യങ്ങളില്‍ ടെസ്റ്റ്യൂബിലെ മാധ്യമത്തില്‍ പഞ്ഞിവെച്ച് അടച്ചതിന്ശേഷം മാത്രം പുറത്തെടുക്കണം
നാലുമുതല്‍ ആറു ആഴ്ചയ്ക്കുശേഷം മാധ്യമത്തിന്‍റെ അളവ് കുറയുകയോ ചെടി ട്യൂണല്‍ നിറയുകയോ ചെയ്താല്‍ പുതിയ മാധ്യമത്തിലേക്ക് മാറുന്നതാണ് സബ്കള്‍ച്ചര്‍. നിയന്ത്രിത അന്തരീക്ഷത്തില്‍ എല്ലാ അനുകൂല സാഹചര്യങ്ങളോടും കൂടെ വളരുന്ന ചെടിയെ സാവധാനം ബാഹ്യ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന പ്രക്രിയയാണ് ഹാര്‍ഡനിംഗ്.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെടിയെ നടാന്‍ പര്യാപ്തമാക്കാം. ബാഹ്യ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട ചെടിയെ പ്ലാസ്റ്റിക് കൂടുകളിലോ, ചട്ടിയിലോ നട്ട് 12 മാസം കൂടി നിരീക്ഷിച്ചശേഷമാണ് മണ്ണില്‍ നടുന്നത്. ടിഷ്യുകള്‍ച്ചറില്‍ മുകുളങ്ങളുടെ വളര്‍ച്ച നേരിട്ടും അല്ലാതെയും നടക്കും. കാണ്ഡത്തിലെ എല്ലാ മുകുളങ്ങളും വളരുന്നത് വഴിയാണ് നേരിട്ട് ചെടികളുണ്ടാകുന്നത്.