ചിങ്ങം ഒന്ന്; ജില്ലയിൽ ഒരുങ്ങുന്നത് പതിനായിരത്തോളം പുതിയ കൃഷിയിടങ്ങൾ

മലപ്പുറം: ചിങ്ങം ഒന്നിന് നടക്കുന്ന കർഷക ദിനാചരണത്തിന്റെ മുന്നോടിയായി മലപ്പുറം ജില്ലയിൽ പതിനായിരത്തോളം പുതിയ സ്ഥലങ്ങളിൽ കൃഷിയിറക്കുംസംസ്ഥാനത്ത് ഒരുലക്ഷം പുതിയ കൃഷിയിടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പദ്ധതി നടപ്പാക്കുന്നത്.ഓരോ വാർഡ് തലത്തിൽ ആറ് സ്ഥലത്തെങ്കിലും പുതുതായി കൃഷിയിറക്കാനാണ് സർക്കാർ നിർദ്ദേശംഇതുപ്രകാരം 17ന് മുമ്പായി ഓരോ വാർഡിലും പുതുതായി കണ്ടെത്തുന്ന കൃഷിയിടങ്ങളിൽ വിത്ത് വിതയ്ക്കലിന്റെയും നടീലിന്റെയും ഉദ്ഘാടനംനടത്താനുള്ള ഒരുക്കത്തിലാണ് കൃഷി വകുപ്പ് എല്ലാ കൃഷി ഭവനുകളിലും അതത് തദ്ദേശ സ്ഥാപന അദ്ധ്യക്ഷരുടെ നേതൃത്വത്തിൽ കാർഷിക വികസനസമിതി, കർഷക സംഘടനകൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ, ഹരിത കർമ്മസേന, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം ചേർന്നാണ് പുതിയകൃഷിയിടങ്ങൾ കണ്ടെത്തുന്നത്.പച്ചക്കറി കൃഷിക്ക് പ്രാധാന്യം നൽകിയാണ് പുതിയ കൃഷിയിടങ്ങൾ ഒരുക്കുകപരമ്പരാഗത കാർഷിക രീതികൾക്ക് മുൻഗണന നൽകുന്നതോടൊപ്പം കാലാവസ്ഥയെഅടിസ്ഥാനപ്പെടുത്തിയും ഓരോ പ്രദേശത്തിന്റെ സാദ്ധ്യത അനുസരിച്ചുമാണ് ഏത് കൃഷി വേണമെന്ന്തീരുമാനിക്കുന്നത്.കൃഷി ഓഫീസർമാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക.കൃഷിക്കൂട്ടങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തും.

കർഷകരെ ആദരിക്കും

ഞങ്ങളും കൃഷിയിലേക്ക് കാമ്പെയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ രൂപവത്കരിച്ചതും.വാർഡംഗങ്ങളുടെ അദ്ധ്യക്ഷതയിലുള്ളതുമായ വാർഡ് സമിതികളുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽമികച്ച മാതൃകാ കർഷകരെ ആദരിക്കും ഓരോ വാർഡിലേയും അഞ്ച് ഉത്തമ കൃഷി കുടുംബങ്ങളെയാണ് ആദരിക്കുക.കാർഷിക വികസന സമിതിയാണ് ആദരിക്കേണ്ട മികച്ച കർഷകരെ കണ്ടെത്തുന്നത്.ചിങ്ങം ഒന്നിന് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ കൃഷിഭവനുകൾക്ക് കീഴിലാണ് കർഷകദിനാചരണം.

Share Now

Leave a Reply

Your email address will not be published. Required fields are marked *