വൃക്ഷജാലത്തിലെ യൂക്കാലിപ്റ്റസ്

ഗുണമുള്ള “മിർട്ടേസീ” കുടുംബത്തിൽ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദു മരമാണ് യൂക്കാലിപ്റ്റസ്. യൂക്കാലിപ്റ്റസ് എന്ന ജനുസ്സിൽ എഴുന്നൂറിൽ ഏറെ മരങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിലാണ് യൂക്കാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തിൽ പെട്ടതാണ്‌. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങൾ ചേർന്നതാണ്‌ ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയിൽ നിന്നുള്ളവയാണ്‌.കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ശൈത്യമേഖലാപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന യൂക്കാലിപ്റ്റസ്, ഔഷധഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. മൂന്നാർ,  ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലാണ് യൂക്കാലിപ്റ്റസ് വൻ‌തോതിൽ കൃഷിചെയ്യുന്നത്.കൂടാതെ തെക്കേ ഇന്ത്യയിൽ  നീലഗിരി,  കർണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.വളപ്രയോഗമോ മറ്റു ശുശ്രൂഷയോ വേണ്ടാത്ത ഈ മരങ്ങള്‍ ടെറിറ്റിക്കോര്‍നിസ്, ഗ്രാന്‍ഡിസ്, ഗ്ലോബുലസ്, ടൊറിലിയാന, ഡെഗ്ളുപ്പറ്റ, സിട്രിഡോറ എന്നീ ഇനങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നു. ഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും.ലോകത്തുതന്നെ അപൂർവ്വമായി വളരുന്ന മരമാണ് റെയിൻബോ ട്രീ എന്ന് വിളിക്കുന്ന റെയിൻബോ യൂക്കാലിപ്റ്റസ്.യുക്കാലിപ്റ്റസ് ഡെബ്ഗ്ലുപ്റ്റ എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഈ മരം വളരുന്നത്. തൃശൂർ പീച്ചി വനത്തിലും , മറ്റൊന്ന് കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിലും.കേരളത്തിൽ കാണുന്ന  മരങ്ങളുടെ വിത്തുകൾ കൊണ്ടുവന്നത് ബ്രസീൽ നിന്നാണ്, 25 വർഷങ്ങൾക്ക് മുൻപ് വനം വകുപ്പാണ് ബ്രിസീലിൽ നിന്നും വിത്തുകൾ ഇറക്കുമതി ചെയ്ത് , തൈകൾ വച്ചുപിടിപ്പിച്ചത്.  ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ അൻപതിലേറെ രാജ്യങ്ങൾ വാണിജ്യപരമായും അലങ്കാരപരമായും മൂല്യമുള്ള യൂക്കാലിപ്‌റ്റസ്‌ ചെടികളെ തങ്ങളുടെ രാജ്യത്തു കൊണ്ടുവന്നു നട്ടുവളർത്തിയിരിക്കുന്നു. കടുംചുവപ്പു നിറത്തിലും തേനിന്‍റേതു പോലത്തെ തങ്കനിറത്തിലുമുള്ള അതിന്‍റെ തടി ഫർണിച്ചർ നിർമാതാക്കൾക്കു വളരെ പ്രിയങ്കരമാണ്‌.യൂക്കാലിപ്‌റ്റസിന്‍റെ ജലരോധകശേഷിയുള്ള ഇനങ്ങൾ കപ്പലുകൾ, കടൽപ്പാലങ്ങൾ, ടെലിഫോൺ തൂണുകൾ, വേലികൾ എന്നിവയുടെ നിർമാണത്തിനും തറപാകുന്നതിനും ഉപയോഗിച്ചു വരുന്നു. യെല്ലോ ബോക്‌സ്‌, അയൺബാർക്ക് എന്നീ ഇനങ്ങളുടെ കട്ടിയുള്ള പുറന്തോടോടു കൂടിയ മൊട്ടുകളിൽ നിന്നു വിരിയുന്ന മനോഹരമായ പൂക്കൾ മധുരമുള്ള പൂന്തേൻ ഉത്‌പാദിപ്പിക്കുന്നു.

യൂക്കാലിപ്‌റ്റസ്‌ മരത്തിന്‍റെ പട്ടയിൽനിന്നും തടിയിൽനിന്നും കീനോ എന്നു വിളിക്കപ്പെടുന്ന രക്തവർണമാർന്ന പശപോലുള്ള ഒരു പദാർഥം ഊറിവരുന്നു. രക്തവാർച്ച തടയുന്നതിനുള്ള  ഔഷധത്തിന്‍റെ നിർമാണത്തിന് കീനോ ഉപയോഗിക്കുന്നുണ്ട്. ചില സ്‌പീഷീസുകളുടെ പട്ടയിൽ നിന്നു ലഭിക്കുന്ന ടാനിൻ, തുകൽ ഊറയ്‌ക്കിടാനും തുണികൾക്ക് ചായം പിടിപ്പിക്കാനും ഉപയോഗിക്കുന്നു.വിലപ്പെട്ട തൈലത്തിന്‍റെ സംഭരണിയായ ഇവയുടെ ഇലകൾ വിസ്‌മയകരമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവയാണ്‌. തീക്ഷ്ണവും ഉന്മേഷദായകവുമായ സുഗന്ധമുള്ള യൂക്കാലിപ്‌റ്റസ്‌ തൈലം ഇലകൾ വാറ്റിയാണ്‌ എടുക്കുന്നത്‌. സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ, മരുന്നുകൾ, മധുരപലഹാരങ്ങൾ, ശുചീകരണ ഉത്‌പന്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി സാധനങ്ങളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. യൂക്കാലിപ്റ്റസ് ഓയിൽ ദന്ത സംരക്ഷണത്തിനും മോണ പഴുപ്പിനും ഏറെ യോജിച്ചതാണ്.ഒന്നോ രണ്ടോ തുള്ളി യൂക്കാലിപ്റ്റസ് തൈലം ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെള്ളത്തിൽ ചേർത്ത് കൈവിരലോ ബ്രഷോ ഉപയോഗിച്ച് മോണയിൽ പുരട്ടി മസാജ് ചെയ്യുന്നതാണ് രീതി. പനി, ജലദോഷം, മൂക്കടപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നീരിറക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക്, തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്. സന്ധിവേദന, ശരീരവേദന എന്നിവയ്ക്ക് തൈലം പുറമെ പുരട്ടുന്നത് ഗുണം ചെയ്യും.ശുദ്ധമായ യൂക്കാലിപ്റ്റസ് എണ്ണ ആസ്ത്മാ ലക്ഷണങ്ങളില്‍ നിന്നുമുള്ള ഉത്തമ പ്രതിവിധിയാണ്, കൂടാതെ ന്യൂമോണിയ, ഫ്‌ളൂ, ഇന്‍ഫ്‌ളൂവാന്‍സ,  എന്നീ രോഗങ്ങൾക്കും ഇത് ഉത്തമമായ ഔഷധമാണ്.ഉറുമ്പ്, ഈച്ച, ചിതല്‍ എന്നിവയെ നശിപ്പിക്കാനും യൂക്കാലിക്കു കഴിയും.

ഇത്രയും ഒക്കെ ഗുണങ്ങൾ ഉണ്ടെങ്കിൽ തന്നെയും ഭൂഗർഭ ജലം കൂടുതൽ അളവിൽ ഊറ്റി എടുക്കുന്നവയാണ് യൂക്കാലിപ്റ്റസ്, അതിനാൽ തന്നെ പല അവസരങ്ങളിലും മരങ്ങൾ കൂട്ടത്തോടെ മുറിച്ചു കളയേണ്ട അവസ്ഥയും വന്നിട്ടുണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *