സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തെ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗം ആയിരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാതെയുള്ള 18നും 65 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും അപേക്ഷിക്കാം.ഈ പദ്ധതിയുടെ പ്രതിമാസ അംശദായം 100 രൂപയാണ്. അംഗമായി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ളഅപേക്ഷകള്‍ കര്‍ഷകര്‍ ക്ഷേമനിധി ബോര്‍ഡിന്റെ https://kfwfb.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് നല്‍കേണ്ടത്.പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകളും (കര്‍ഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം).വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക് ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ/ഭൂമി സംബന്ധിച്ച രേഖകളോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. റജിസ്ട്രേഷന്‍ ഫീ ആയി 100 രൂപ ഓണ്‍ലൈന്‍ ആയി അടയ്ക്കേണ്ടതാണ്.
കര്‍ഷക ക്ഷേമനിധി പെന്‍ഷന് ഇപ്പോൾ അപേക്ഷിക്കാം; അംശദായം 100 രൂപ …
