കൃഷിയും കൃഷി രീതിയിലും മാറ്റം വരണമെന്ന് പറയുകയാണ് കൃഷിമന്ത്രി പി. പ്രസാദ്. ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചികൊണ്ടിരിക്കുകയാണ്. ഈ ഈ സാഹചര്യത്തില്‍ മലയാളിയുടെ ഭക്ഷണ ശീലത്തിലും മാറ്റമുണ്ടാകണമെന്നും ഭക്ഷ്യ സ്വയംപര്യാപ്തത നേടാന്‍ ഇത് അത്യാവശ്യമാണെന്നും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മാത്രമല്ല കൃഷിയില്‍ ലോകത്താകമാനമുള്ള മാറ്റങ്ങള്‍ പഠിക്കാന്‍ കര്‍ഷകരുള്‍പ്പെടുന്ന സംഘത്തെ വിദേശത്തയച്ച് പഠിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മണ്ണ് ദിനത്തോട് അനുബന്ധിച്ച് മന്ത്രിയുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന് ആന്ധ്ര ചെയ്യുന്ന ചില കാര്യങ്ങള്‍ മനസിലാക്കുക എന്നുള്ളതായിരുന്നു ആ സന്ദര്‍ശനത്തിന്റെ ഉദ്ദേശം അവിടെ നാച്വറല്‍ ഫാമിങ് ഉണ്ട്. ചില നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പാട്ടത്തിന് ഭൂമി എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു നിയമം അവര്‍ നടപ്പിലാക്കിയിരുന്നു. നാച്വറല്‍ ഫാമിങ് ഫലപ്രദമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. നമുക്കിവിടെ കൃഷി ഭവനുകള്‍ എന്ന് പറയുന്നതുപോലെ അവിടെ അവര്‍ അതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനെ ഒരു വലിയ സംവിധാനമായിട്ടാണ് അവര്‍ നടപ്പിലാക്കുന്നത്. അതിനെ മനസിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.കടം എന്നത് മലയാളിയുടെ ഒരു ജീവിത രീതിയുടെ ഭാഗമാണ്. പക്ഷെ കൃഷിക്കാരുടെ കാര്യം വരുമ്പോള്‍ അത് കുറച്ചുകൂടി ഗൗരവമുള്ളതാണ്.കര്‍ഷകന്‍ കടം കൂടി കൃഷിയില്‍ നിന്ന് മാറുന്നുവെന്നത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. നമ്മുടെ ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധി ഉണ്ടാകുന്നുവെന്നാണ് അതിന്റെ അര്‍ഥം പ്രശ്നം മുന്നില്‍ കണ്ടാണ് കര്‍ഷക കടാശ്വാസ കമ്മീഷന് രൂപം കൊടുക്കുകയും സഹകരണ പ്രസ്ഥാനങ്ങള്‍ നിന്ന് അവരെടുക്കുന്ന വായ്പകള്‍ക്ക് വലിയ അളവില്‍ സഹായം ചെയ്തുകൊടുക്കുന്നതിനും തീരുമാനമെടുത്തു. ആയിരക്കണക്കിന് കോടിരൂപയുടെ സഹായം ഈ കമ്മീഷന്‍ വന്നതിന് ശേഷം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇന്ത്യയിലാദ്യമായിട്ടാണ് അങ്ങനൊരു കാര്യം നടപ്പിലാക്കിയത് എന്നത് നമ്മള്‍ ഓര്‍ക്കണം. ഈ കമ്മീഷന്റെ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഇതിന്റെ സഹായം ലഭ്യമാകും. കര്‍ഷകന്റെ കടം എന്നതിനെ ഗൗരവതരമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. കമ്മീഷന്റെ കാര്യത്തില്‍ ദേശസാത്കൃത ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നത് മാത്രമാണ് പ്രശ്നം.
കര്‍ഷകര്‍ക്ക് കടം വരുന്നത് അവര്‍ക്ക് വരുമാനം വര്‍ധിക്കാത്തതുകൊണ്ടുകൂടിയാണ്. ഉത്പാദനം നടത്തിയാല്‍ അത് വില്‍ക്കാന്‍ സൗകര്യമില്ലാതാകുക, വിലയിടിയുക തുടങ്ങിയതൊക്കെ അതിന്റെ കാരണങ്ങളാണ്. അതിലേക്കായി എന്താണ് സര്‍ക്കാരിന് ചെയ്യാനാകുക?കടാശ്വാസ പരിപാടി മാത്രം നടപ്പിലാക്കുക എന്നുള്ളതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് അവരുടെ വരുമാനം വര്‍ധിക്കണം. വരുമാനം വര്‍ധിച്ചാല്‍ കടം വീട്ടാന്‍ കര്‍ഷകര്‍ക്ക് സാധിക്കും.ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും കര്‍ഷകരുടെ വരുമാനം. വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. അവര്‍ക്ക് കൃഷികൊണ്ട് ജീവിക്കാന്‍ കഴിയണം. അവരുടെ കടങ്ങള്‍ വീട്ടാന്‍ കഴിയണം.ഇപ്പോള്‍ നടക്കുന്നത് വിളയെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണമാണ്. അതിന് പകരം കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണം വരണം. അവിടുത്തെ മണ്ണിന്റെ ഘടനയും ഭൂമിയുടെ സ്വഭാവവും കാലാവസ്ഥയും കണക്കിലെടുത്ത് ഏത് വിള കൃഷിചെയ്താല്‍ മെച്ചപ്പെട്ട വിള ലഭിക്കുമെന്നുള്ള ശാസ്ത്രീയവും പരമ്പരാഗതവുമായ ആസൂത്രണം നടത്തുക എന്നതാണ് ഒരുകാര്യം. ഇത് കഴിഞ്ഞാല്‍ ആ കൃഷിയിടത്തില്‍ നിന്ന് എന്ത് ഉത്പാദിപ്പിക്കാമെന്ന കാര്യത്തില്‍ ഒരു ധാരണ കിട്ടും ഉത്പാദിപ്പിച്ചു കഴിഞ്ഞാല്‍ ആരും വാങ്ങാനില്ല എന്നുള്ളത് എല്ലാക്കാലത്തും കേള്‍ക്കുന്നതാണ്.ക്രൈസിസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് ഓടുകയാണ്. സര്‍ക്കാര്‍ വിളകള്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ പ്രതിസന്ധി മാറി എന്ന് കരുതുന്നവരുണ്ട്. പക്ഷെ അങ്ങനെയല്ല കാര്യങ്ങള്‍.ടണ്‍ കണക്കിന് പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നു, ഏറ്റെടുക്കാനാളില്ല എന്നൊക്കെ മാധ്യമങ്ങള്‍ പറയും. ഇത് കണ്ട് ഹോര്‍ട്ടികോര്‍പ്പ് വഴി അത് ഏറ്റെടുത്തെന്നിരിക്കട്ടെ, പ്രത്യക്ഷത്തില്‍ ആ പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്ന് തോന്നാം. പക്ഷെ ഈ സംഭരിച്ച പച്ചക്കറികള്‍ വില്‍പന നടക്കണമെന്നില്ല. അവ കെട്ടിക്കിടന്ന് നശിച്ച് പോയെന്ന് വരാം. അത് പിന്നീട് വലിയ നഷ്ടത്തിലേക്ക് പോകും. ഇതൊക്കെ നമ്മുടെ ആസൂത്രണത്തിലെ പാളിച്ചയാണ് കാരണം.നേരത്തെ പറഞ്ഞതുപോലെയാണെങ്കില്‍ ഏതൊക്കെ വിള ഇന്ന സ്ഥലത്ത് എത്രത്തോളമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. ഇനി ഇവ ആവശ്യമുള്ളത് എവിടെയൊക്കെയാണ് എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.ഇവ ആവശ്യമുള്ളിടത്തേക്ക് വിതരണം ചെയ്യുന്നതോടെ വിള വാങ്ങാനാളില്ല എന്ന പ്രതിസന്ധി പരിഹരിക്കപ്പെടും.സീസണില്‍ വിള കൂടുതലായി ഉത്പാദിപ്പിക്കുന്ന സാഹചര്യമുണ്ട്. അപ്പോള്‍ മാര്‍ക്കറ്റില്‍ വില ഇടിയുന്ന സ്ഥിതിയുണ്ടാകും.ഇവ അധികനാള്‍ സൂക്ഷിക്കാനാകാത്തതു കൊണ്ട് എങ്ങനെയെങ്കിലും വിറ്റൊഴിയാനാണ് കര്‍ഷകന്‍ ശ്രമിക്കുക. ഇതിനായി കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തി അധികം വരുന്ന വിളകള്‍ സൂക്ഷിച്ച് വെച്ച് അത് മാര്‍ക്കറ്റില്‍ ലഭ്യമല്ലാതെ വരുന്ന സമയത്ത് ഉപയോഗിക്കാന്‍ സാധിക്കണം. ഇതിന് സര്‍ക്കാരും സഹകരണ സംഘങ്ങളും കൈകോര്‍ത്ത് ശ്രമിച്ചാല്‍ ആവശ്യമായ കോള്‍ഡ് സ്റ്റോറേജ് സംവിധാനം സജ്ജമാകും. ഇനി ചിലത് സംസ്‌കരിച്ച് വെക്കാവുന്നതാണ്. അങ്ങനെ കൃഷിക്കാരുടെ തന്നെ കൂട്ടായ്മകള്‍ കര്‍ഷകരുടെ വിളകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നത്. ഇങ്ങനെ മൂല്യവര്‍ധിത ഉത്പന്നങ്ങളായാല്‍ അത് വിപണനം ചെയ്യാനുള്ള സംവിധാനവും വേണം. ഇതിനൊക്കെ ആയി മൂല്യവര്‍ധിത കര്‍ഷക മിഷന്‍ ആരംഭിച്ചു.