തിരുവനന്തപുരം: കടത്തില്‍ മുങ്ങിത്താഴുമ്പോള്‍ കര്‍ഷകര്‍ക്കുകിട്ടിയ കച്ചിത്തുരുമ്പായിരുന്നു മൊറട്ടോറിയം. എന്നാല്‍, സര്‍ക്കാരിന്റെ ഈവാഗ്ദാനം വിശ്വസിച്ച് … വായ്പത്തിരിച്ചടവ് മുടക്കിയ കര്‍ഷകരടക്കമുള്ളവര്‍ ഇപ്പോള്‍ ജപ്തിഭീഷണി നേരിടുന്നു. ബാങ്കുകള്‍ മൊറട്ടോറിയം പ്രാബല്യത്തിലാക്കാതിരുന്നതാണ് വിനയായത്.
2021 ജൂണിനുശേഷം ആറുമാസത്തേക്കുകൂടി മൊറട്ടോറിയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇത് ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍, മൊറട്ടോറിയം കാലയളവില്‍ തിരിച്ചടവ് മുടങ്ങിയ വായ്പകളെല്ലാം കുടിശ്ശികയായി കണക്കാക്കി. ഇതിലാണ് ഇപ്പോള്‍ ജപ്തിയുണ്ടാകുന്നത്. കോവിഡിനെത്തുടര്‍ന്ന് 2021 ജൂണ്‍വരെ എല്ലാ വായ്പകള്‍ക്കും റിസര്‍വ് ബാങ്ക് മൊറട്ടോറിയം അനുവദിച്ചിരുന്നു. പിഴപ്പലിശ ഒഴിവാക്കണം, വായ്പകള്‍ കാലാവധി നീട്ടി പുനര്‍നിശ്ചയിക്കണം എന്നിങ്ങനെയുള്ള ഉദാരനടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു.
കോവിഡ് കാലത്തുതന്നെ ഇടുക്കി, കോട്ടയം ജില്ലകളില്‍ അതിരൂക്ഷ മഴക്കെടുതിയുമുണ്ടായി. വ്യാപകമായി കൃഷി നശിച്ചു. ഇതോടെയാണ്. സംസ്ഥാനത്ത് 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2021 ഓഗസ്റ്റ് 22ന് റവന്യൂവകുപ്പ് ഉത്തരവിറക്കുകയുംചെയ്തു.. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ ധനകാര്യസ്ഥാപനങ്ങള്‍, വിവിധ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്നെടുത്ത വായ്പകള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മൊറട്ടോറിയം ബാധകമാക്കിയത്. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്കെല്ലാം ഇത് ബാധകമാണ്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് റിസര്‍വ് ബാങ്കോ സഹകരണസംഘം. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് റിസര്‍വ് ബാങ്കോ സഹകരണസംഘം രജിസ്ട്രാറോ അംഗീകരിച്ചില്ല. അതിനാല്‍, വാണിജ്യബാങ്കുകളിലും സഹകരണബാങ്കുകളിലും മൊറട്ടോറിയം നടപ്പായില്ല. സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ ഡിസംബര്‍ 31 വരെ ബാങ്കുകള്‍ കുടിശ്ശിക പിരിക്കുന്ന നടപടി മരവിപ്പിച്ചു. അതുകഴിഞ്ഞപ്പോള്‍ ജപ്തി അടക്കമുള്ള നടപടിയിലേക്കു കടന്നു. മൂന്നുമാസത്തിലധികം തിരിച്ചടവുവരാത്ത വായ്പകളാണ് ‘നിഷ്‌ക്രിയ ആസ്തി’ വിഭാഗത്തിലേക്കു മാറുന്നത്. ഇതോടെ സര്‍ഫാസിനിയമം ഉപയോഗിച്ച് ബാങ്കുകള്‍ക്ക് ജപ്തി സ്വീകരിക്കാം. മൊറട്ടോറിയം കാലയളവില്‍ വായ്പത്തിരിച്ചടവിന് ഇളവുണ്ടെന്നു വിശ്വസിച്ച കര്‍ഷകരെല്ലാം കുടുങ്ങി. തിരിച്ചടവ് മുടങ്ങിയെന്ന കാരണത്താല്‍ ബാങ്കുകള്‍ കൂട്ടത്തോടെ ഇവര്‍ക്കെതിരേ ജപ്തി തുടങ്ങുകയുംചെയ്തു. മൊത്തം വായ്പയുടെ ഒന്പതുശതമാനത്തിലധികം നിഷ്‌ക്രിയ ആസ്തി പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുപാലിക്കാനുള്ള ശ്രമമാണ് ബാങ്കുകള്‍ നടത്തുന്നത്. റിസര്‍വ് ബാങ്കിന്റെ പരിധിയിലല്ലാത്ത പ്രാഥമിക സഹകരണബാങ്കുകളില്‍ 50 ശതമാനത്തിനുമുകളിലാണ് കുടിശ്ശികവായ്പ. ഇവയുംകൂടി ജപ്തിയിലേക്കു കടക്കുന്നതോടെ കര്‍ഷകന്റെ പ്രതിസന്ധി രൂക്ഷമാകും..സഹകരണവകുപ്പ് ഉദ്യോഗസ്ഥരാണ് സഹകരണബാങ്കുകളില്‍ റിക്കവറി ഉദ്യോഗസ്ഥരാകുന്നത്. കര്‍ഷക ആത്മഹത്യയടക്കം ഉണ്ടായതോടെ റിക്കവറി നടപടി മരവിപ്പിക്കാനുള്ള നിര്‍ദേശം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിന്റെ ആശ്വാസം മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ അനുഭവിക്കുന്നത്.
‘വ്യാജ’ മൊറട്ടോറിയവും, കര്‍ഷകരെ കടക്കെണിയിലാക്കി..
