മുളയിലേ നുള്ളണമെന്നല്ലേ.അതുപോലെ,
‘വിളയുന്ന വിത്തു മുളയിലറിയാം’ ‘
വിത്തുഗുണം പത്തുഗുണം’ ‘
മുളയിലറിയാം വിള’
കാലാവസ്ഥ അറിയാതെ കൃഷി ഉണ്ടോ? കാലാവസ്ഥാപ്രവചനം നടത്തുന്ന ചൊല്ലുകള്‍ സുലഭം.
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല.’ ‘തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ.’
വറുതിയുടെ കള്ളക്കര്‍ക്കിടകം ചില പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടു്. പക്ഷേ, കര്‍ക്കിടകപ്പട്ടിണി എന്നതു ഇക്കാലത്തു സങ്കല്പിക്കാനാവുമോ? .എങ്കിലും കര്‍ക്കിടകമാകുമ്പോള്‍ നിരത്തില്‍ ബോഡ് തൂങ്ങും – “കര്‍ക്കിടകക്കഞ്ഞി ഇവിടെക്കിട്ടും” .
ചില കര്‍ക്കിടകച്ചൊല്ലുകള്‍ ഇങ്ങനെ:- ‘കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം.’ ‘കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്.’
ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അഭ്യാസക്കാര്‍ക്കു വേണ്ടിയും ചൊല്ലുകള്‍ ഉണ്ടു്. ‘കണ്ടം വിറ്റു കാളയെ വാങ്ങുമോ’ ‘വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ’
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍’ – ഇതിലും നന്നായി അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ വിവരിക്കാനാകുമോ? ആ വ്യവസ്ഥിതിയുടെ ഇരകളല്ലേ ഇതു ചൊല്ലിയതു- ‘ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ’
വളമേറിയാല്‍ കൂമ്പടയ്ക്കും’ – അധികമായാല്‍ അമൃതും വിഷമല്ലേ, പഴയ കൃഷിക്കാര്‍ക്കും അതറിയാമായിരുന്നു. രാസവളം യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചു മണ്ണിന്റെ സ്വാഭാവികത തന്നെ നഷ്ടപ്പെടുത്തുന്ന ഇന്നത്തെ ആള്‍ക്കാരോ?
പാശ്ചാത്യകുത്തകമുതലാളിമാര്‍ നമ്മുടെ വസുമതി(അതോ ബസ്മതിയോ?)ക്കു പേറ്റെന്റ് എടുത്തു അന്തകവിത്തുകള്‍ ഉണ്ടാക്കി തിരിച്ചിങ്ങോട്ടയയ്ക്കുന്നതോര്‍ക്കുമ്പോള്‍ ഈ ചൊല്ലു ഓര്‍മ്മ വരും – ‘വിത്തുള്ളടത്തു പേരു.’
എത്രയെത്ര ചൊല്ലുകള്‍!!
‘പതിരില്ലാത്ത കതിരില്ല.’ ‘വയലു വറ്റി കക്ക വാരാനിരുന്നാലോ’ അങ്ങനെയങ്ങനെ..
എന്തായാലും ‘വിത്താഴം ചെന്നാല്‍ പത്തായം നിറയും’ വേണ്ടതോ ‘ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ’
ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യേണ്ട രീതിയില്‍ നേരാംവണ്ണം ചെയ്യണം. കൃഷി മാത്രമല്ല, എല്ലാ പ്രവൃത്തിയും. അങ്ങനയേ ചെയ്യാവൂ.
ഇതാ കുറച്ചു കൊറിച്ചു നോക്കാന്‍ ‘കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം.’ ‘വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം’ ‘
കാറ്റുള്ളപ്പോള്‍ തൂറ്റണം’ ‘
നട്ടാലേ നേട്ടമുള്ളൂ’ ‘
കാലം നോക്കി കൃഷി.’ ‘
മണ്ണറിഞ്ഞു വിത്തു് ‘ ‘വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം’
‘വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട.’ ‘
മുന്‍വിള പൊന്‍വിള’ ‘വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു് ‘ ‘
വര്‍ഷം പോലെ കൃഷി’ ‘മണ്ണു വിറ്റു പൊന്നു വാങ്ങരുതു്’ ‘
ആഴത്തില്‍ ഉഴുതു അകലെ നടണം’ ‘
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും.’ കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു കർക്കടകത്തിൽ പത്തില കഴിക്കണം കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു് കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല. ചിങ്ങം ആദ്യം മഴയില്ലെങ്കില്‍ ആ ചിങ്ങം മഴയില്ല. മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല. മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല കാലത്തു പെയ്യുന്ന മഴ വേഗം നില്‍ക്കും. മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും. മുച്ചിങ്ങം മഴ പെയ്താല്‍ മച്ചിങ്ങല്‍ നെല്ലുണ്ടാവില്ല. ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി. ചിങ്ങാറും ചീച്ചിലും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്. മഴ നട്ടുച്ചക്കു പെയ്താല്‍ എട്ടുച്ചക്കും പെയ്യും. കടലില്‍ വില്ലു കണ്ടാല്‍ മഴ നീളും. തുലാം പത്ത് കഴിഞ്ഞാല്‍ മരപ്പൊത്തിലും കിടക്കാം. കര്‍ക്കിടകത്തില്‍ പത്തു വെയില്‍. മഴയൊന്നു പെയ്താല്‍ മരമേഴു പെയ്യും. തിരുവാതിരയില്‍ തിരിമുറിയാതെ. അത്തം കറുത്താല്‍ ഓണം വെളുക്കും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല മാസപ്പഴഞ്ചൊല്ലുകൾ ചിങ്ങം ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും. ചിങ്ങമാസത്തിലെ മഴ ഇടവിട്ടിടവിട്ട് കുറച്ച്കുറച്ചായിട്ട് പെയ്യും. അതാണ് ഈ പഴഞ്ചൊല്ല്. ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല. ചിങ്ങത്തിൽ ആദ്യം തന്നെ മഴ പെയ്തു തുടങ്ങിയില്ലെങ്കിൽ, ആ മാസം മുഴുവൻ മഴയില്ല എന്നാണോ ഇതിനർത്ഥം? ആയിരിക്കും. ചിങ്ങമാസത്തിൽ തിരുവോണത്തിന്നാൾ പൂച്ചയ്ക്കു വയറുവേദന.ഓണസദ്യയുടെ പങ്ക് പൂച്ചയ്ക്കും കിട്ടും. പക്ഷെ പൂച്ചയ്ക്ക് വയറുവേദനയായാൽ പിന്നെ എന്ത് കിട്ടിയിട്ടെന്ത്? ചിങ്ങം ഞാറ്റിൽ ചിനിങ്ങിചീനി കുറച്ചുകുറച്ചായിട്ടാണ് ചിങ്ങത്തിൽ മഴ പെയ്യുന്നത്. കന്നി കന്നിക്കാറു പൊന്നുരുക്കും. കന്നിയിൽ ഭയങ്കര ചൂടാണ്. കന്നിമാസത്തിലെ വെയിൽ കള്ളനും കൊള്ളില്ല. കള്ളന്മാർക്ക് ഒന്നിനും ധൈര്യക്കുറവുണ്ടാവില്ല. പക്ഷെ ആ കള്ളനും കന്നിമാസത്തിലെ കൊടും വെയിൽ താങ്ങാനാവില്ല. കന്നിവെയിൽ പാറപൊളിക്കും. അത്രയും കടുത്ത വെയിലെന്നർത്ഥം. തുലാം തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം. മഴയൊക്കെ കുറയുമെന്നർത്ഥം. പിന്നെ എവിടെ വേണമെങ്കിലും ജീവിക്കാം. തുലാവർഷം കണ്ട് ഓടിയവനുമില്ല; കാലവർഷം കണ്ട് ഇരുന്നവനുമില്ല. തുലാമാസത്തിൽ മഴക്കാറ് കണ്ടാലും കുറേക്കഴിഞ്ഞേ മഴ പൊഴിയൂ. കാലവർഷത്തിൽ പെട്ടെന്ന് മഴ വീഴും. ധനു ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം. കൃഷി തുടങ്ങാം എന്നർത്ഥം. മകരം മകരത്തിൽ മഴ പെയ്താൽ മരുന്നുകൂടി ഇല്ല. മകരത്തിൽ മഴ പെയ്യാത്തതുകൊണ്ടാവും ഇങ്ങനെ ചൊല്ല്. പെയ്താൽ വിഷമം ആവും. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും. മഞ്ഞുണ്ടാവേണ്ട കാലത്ത് മഴ പെയ്താൽ കഷ്ടം ആവും. മകരമഞ്ഞിനു മരം കോച്ചും. കൊടും തണുപ്പായിരിക്കും. കുംഭം കുംഭത്തിൽ നട്ടാൽ കുടത്തോളം; മീനത്തിലായാൽ മീൻകണ്ണിനോളം. ചേന കുംഭത്തിൽ നട്ടുണ്ടാക്കിയാൽ വലുതാവുമെന്നായിരിക്കും അർത്ഥം. കുഭത്തിൽ മഴപെയ്താൽ കുപ്പയിലും നെല്ല്. കൃഷി നന്നാവും എന്നാണോ? മീനം മീനമാസത്തിൽ മഴ പെയ്താൽ മീനും എരയില്ല. മീനമാസത്തിലെ ഇടി മീൻകണ്ണിലും വെട്ടും. ഇടിവെട്ടിയാൽ ചെറിയതിനെക്കൂടെ ബാധിക്കും എന്നായിരിക്കും. മേടം മേടം പത്തിനുമുമ്പെ പൊടിവിത കഴിയണം. മേടം തെറ്റിയാൽ മോടോൻ തെറ്റി. ഇടവം ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴീലും വെള്ളം. നല്ല മഴക്കാലം. ഇടവം കഴിഞ്ഞു തുലാത്തോളം കുടകൂടാതെ നടന്നീടിൽ പോത്തുപോലെ നനഞ്ഞീടാം. നല്ല മഴക്കാലത്ത് നടക്കുന്ന കാര്യം. മിഥുനം മിഥുനം തീർന്നാൽ വിഷമം തീർന്നു. നല്ല മഴക്കാലം ആയതുകൊണ്ടാവുമോ ഈ ചൊല്ല്? കർക്കിടകം കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനു ദോഷം. ഇടിയുടെ ശക്തിയെ കാണിക്കാൻ ആവും ഈ പഴഞ്ചൊല്ല്. കർക്കടകത്തിൽ വാവു കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട. കർക്കിടകമാസത്തിൽ “നിറ” നടത്തും. അതുപോലെ മുറപ്പെണ്ണിനെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട. കർക്കടം കഴിഞ്ഞാൽ ദുർഘടം തീർന്നു. കർക്കടകമാസത്തിനെ അല്ലേ പഞ്ഞമാസം ആയി കണക്കാക്കുന്നത്? കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം. അത്രയ്ക്കും സ്വാദാണെന്നർത്ഥം. ഗുണമുണ്ടെന്നുമാവാം.