കൃഷി ചെയ്യാം ഗുണമേന്മയുള്ള ചുവന്ന ഇഞ്ചി

മറ്റു കൃഷികള്‍ക്ക് ഇടവിളയായി ആയാസരഹിതമായി കൃഷിചെയ്യാവുന്നതും കേരളത്തില്‍ കൃഷിചെയ്യപ്പെടുന്ന സുഗന്ധവിളകളിലൊന്നിൽ പ്രധാനിയുമാണ് ഇഞ്ചി.

ഇഞ്ചി ഭക്ഷ്യവസ്തുക്കള്‍ക്ക് രുചിനല്‍കുന്നതോടൊപ്പം ഔഷധികൂടിയായ ചുക്ക് ഉത്പാദി ക്കാനും ഉപയോഗിക്കുന്നു. ഇഞ്ചിയുടെ പുതിയ വകഭേദം ‘ചുവന്ന ഇഞ്ചി’യുംകൃഷി ചെയ്യാം.

സാധാരണ ഇഞ്ചിയെക്കാൾ ഇരട്ടിയിലധികം വിളവ് കൂടുതൽ ഔഷധമൂല്യം, ഗുണമേൻമ, എരിവ്, മണം എന്നിവയൊക്കെ ഈ ഇഞ്ചിക്കുണ്ടെന്നാണ് പറയുന്നത്. ഒരു ഗ്രോ ബാഗിൽ നിന്ന് തന്നെ നാലു കിലോയിലധികം വിളവ് ലഭിക്കും.

ഒരു ചുവട്ടിൽ നിന്നു നാനൂറിലേറെ ചിനപ്പുകൾ വളരും എന്നതിനാൽ അകലത്തിൽ നടണം എന്നുമാത്രം, രോഗബാധകൾ ഇല്ലാത്തതിനാൽ കീടനാശിനികളുടെ ആവശ്യം ഇല്ല. രോഗ ങ്ങൾമൂലം ഇഞ്ചി കൃഷിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട കർഷകന് ചുവന്ന ഇഞ്ചി രക്ഷയാകുമെ ന്നാണ് പ്രതീക്ഷ.

വന്ന ഇഞ്ചി രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ബാക്ടീരിയ അണുബാധ തടയുന്നതിനും യൂറിക് ആസിഡ് കുറയ്ക്കുന്നതിനും വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കു ന്നതിനും (ഹെപ്പറ്റോപ്രോട്ടെക്ഷനുകൾ), കൊളസ്ട്രോൾ കുറയ്ക്കുന്നതിനും, ലൈംഗി കശേഷി വർദ്ധിപ്പിക്കുന്നതിനും പ്രായമായവരിൽ ഹൃദയ, പ്രമേഹം പോലുള്ള വിട്ടുമാറാത്ത ഡീജനറേറ്റീവ് രോഗങ്ങളെ തടയാനും ചുവന്ന ഇഞ്ചിക്ക് കഴിയും

കര്‍ഷകനായ കോട്ടയം, പാമ്പാടി കണ്ടപ്പള്ളില്‍ ചെറിയാനാണ് ചുവന്ന ഇഞ്ചിയുടെ പ്രചാര കന്‍. ഇന്‍ഡൊനീഷ്യയില്‍നിന്നെത്തിയ ഇദ്ദേഹം ചുവന്ന ഇഞ്ചിയുടെ വിത്ത് പരീക്ഷണാര്‍ഥം കൃഷിചെയ്തപ്പോള്‍ മികച്ച വിളവും രോഗപ്രതിരോധശേഷിയും കണ്ട് കൃഷി വ്യാപകമാക്കു കയായിരുന്നു.

ഭൂകാണ്ഡത്തിനു ചുവപ്പുനിറമുള്ള ഈ ഇനത്തില്‍ ഒരു ചുവട്ടില്‍നിന്നുതന്നെ നൂറിലേറെ ചിനപ്പുകള്‍ വളര്‍ന്നു.രണ്ടു ഇല വന്നുകഴിഞ്ഞാൽ ചുവട്ടിൽ നിന്ന് ഇതിനെ അടർത്തിമാറ്റി അടുത്ത വിത്തായി കൃഷി ചെയ്യാം.സാധാരണ ഇഞ്ചിയുടെ പോലെ മൂപ്പായി കഴിഞ്ഞ ശേഷം പറിച്ചെടുത്തു വിത്തിനുള്ള ഇഞ്ചിയ്ക്കായി മാറ്റുന്ന പ്രക്രിയയോ,പുതിയ വിത്ത് ഇറക്കാൻ കാലതാമസമോ ഈ ചുവന്ന ഇഞ്ചിക്ക് ഇല്ല.

Share Now

Leave a Reply

Your email address will not be published. Required fields are marked *