അടുക്കളത്തോട്ടത്തില്‍ വെളുത്തുള്ളി കൃഷി

പണപ്പെരുപ്പവും, പച്ചക്കറി വിലയും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കയറിക്കൊണ്ടിരിക്കുകയാണ്‌. പച്ചക്കറി സ്വന്തമായ നിലയില്‍ ഉല്‍പാദിപ്പിക്കുക എന്നത്‌ ഇന്നത്തെ കാലത്ത്‌ മനസ്സിനും പോക്കറ്റിനും സാന്ത്വനമേകുന്ന കാര്യമാണ്‌.

സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കാറുളള പലരും ഇതൊക്കെ മെനക്കേടാകുമെന്ന്‌ പറഞ്ഞ്‌ അവസാനനിമിഷം പിന്മാറുകയാണ്‌ പതിവ്‌. അല്‌പം നേരമെടുക്കാനുളള മനസ്‌ഥിതിയും പരിശ്രമവുമുണ്ടെങ്കില്‍ അതി മനോഹരമായ അടുക്കളത്തോട്ടം രൂപപ്പെടുത്താവുന്നതാണ്‌. കലര്‍പ്പില്ലാത്ത ശുദ്ധ പച്ചക്കറികള്‍ കിട്ടുമെന്നു വരുന്നത്‌ അത്യന്തം സന്തോഷകരമാണ്‌. സ്വയം പരിപാലിച്ച്‌ വളര്‍ത്തിയ പച്ചക്കറികള്‍ രുചികരവും ഗുണകരവുമാകും.

കടയില്‍ നിന്ന്‌ വാങ്ങുന്ന പഴക്കം ചെന്ന പച്ചക്കറികള്‍ക്ക്‌ പകരം സ്വന്തം തോട്ടത്തില്‍ പാകമായ പച്ചക്കറികള്‍ മതി. വീടിന്‌ ചുറ്റും കൃഷിചെയ്യാനുള്ള അധികം സ്‌ഥലമൊന്നും പലര്‍ക്കുമുണ്ടാകില്ല. എന്നാലും അല്‍പം ഔഷധച്ചെടികള്‍ വീടിനോട്‌ ചേര്‍ത്ത്‌ നട്ടുവളര്‍ത്താവുന്നതാണ്‌. ബാല്‍ക്കണിയില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത്‌ നിറഭംഗിയാകും. പച്ചക്കറികള്‍ നടാന്‍ എത്രത്തോളം സ്‌ഥലം ചെലവാക്കാമെന്നതാണ്‌ ആദ്യത്തില്‍ അറിയേണ്ടത്‌. അടുക്കളത്തോട്ടത്തില്‍ നടാന്‍ ഉത്തമമായ പച്ചക്കറി ഇനമാണ്‌ വെളുത്തുള്ളി. പാചകത്തിനു ഉത്തമമായ ചേരുവയാണ്‌ വെളുത്തുള്ളി. അതു കൃഷി ചെയ്യുന്നത്‌ എങ്ങനെയെന്നു നോക്കാം

1. ശൈത്യകാലം വെളുത്തുള്ളി കൃഷിക്ക്‌ യോജിച്ചതല്ല. മണ്ണ്‌ ഉണങ്ങിക്കിടക്കുന്ന സമയമാണ്‌ അനുയോജ്യം. പ്രതികൂല കാലാവസ്‌ഥകളില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നത്‌ ഫലപ്രദമാകില്ല. 2. വേരുപിടിപ്പിക്കാന്‍ മണ്ണില്‍ തണുപ്പ്‌ അധികരിക്കുന്നതിന്‌ മുമ്പ്‌ വെളുത്തുള്ളി നടണം. ഇത്‌ വേഗത്തില്‍ വേര്‌ പിടിക്കാന്‍ സഹായിക്കും. ചെടിയില്‍ പച്ചനിറത്തിലുള്ള മുള കാണുന്നത്‌ അനുകൂല ലക്ഷണമാണ്‌. എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്‌ വെളുത്തുള്ളി. കൃഷിക്ക്‌ മുമ്പായി മണ്ണ്‌ തയ്യാറാക്കേണ്ടതുണ്ട്‌. വളക്കൂറുള്ള മണ്ണ്‌ വെളുത്തുള്ളി കൃഷിക്ക്‌ അനിവാര്യമാണ്‌.

3. ശ്രദ്ധാപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പ്‌: കൃഷി തുടങ്ങുന്നതിന്‌ മുമ്പ്‌ അനുയോജ്യമായ ഇനം തെരഞ്ഞെടുക്കുക. കടുപ്പമുള്ള കഴുത്തുള്ളതും മൃദുലമായ കഴുത്തുള്ളതുമായ ഇനങ്ങള്‍ വെളുത്തുള്ളിയിലുണ്ട്‌. ഇതിലാദ്യത്തേതിന്‌ കട്ടിയുള്ള തണ്ടാവും ഉണ്ടാവുക. അഗ്രഭാഗത്ത്‌ ചുരുളലുമുണ്ടാകും. മൃദുലമായ കഴുത്തുള്ള ഇനത്തില്‍ കൂടുതല്‍ മുളകളുണ്ടാവും. വലിയ മുളകളുള്ളവ വേണം നടാനുപയോഗിക്കേണ്ടത്‌. ചെറിയവ ഉണ്ടാകുന്നത്‌ അടുക്കളയിലെ ആവശ്യത്തിന്‌ ഉപയോഗിക്കാം. 4. നടീല്‍ മുള മുകളില്‍ വരുന്ന തരത്തില്‍ വേണം വെളുത്തുള്ളി നടാന്‍. കൃഷി ചെയ്യുന്ന സ്‌ഥലത്തെ മണ്ണ്‌ ഇളക്കിയിടണം. പല തരം ഇനങ്ങള്‍ നടുന്നുണ്ടെങ്കില്‍ അവ വേര്‍തിരിക്കാനും ശ്രദ്ധിക്കണം. 5. നടീലില്‍ മാത്രമല്ല കാര്യം. പതിവായി ശ്രദ്ധ നല്‌കണം. വെള്ളവും, വളവും ആവശ്യത്തിന്‌ നല്‌കുകയും വേണം. ദിവസത്തില്‍ രണ്ട്‌ തവണ വളം ചേര്‍ക്കാം. മീന്‍ കുഴമ്പും കടല്‍ച്ചെടി മിശ്രിതവും ഉപയോഗിക്കാം. അധികം വെള്ളം വെളുത്തുള്ളിക്ക്‌ ആവശ്യമില്ലെങ്കിലും ആവശ്യത്തിന്‌ വെള്ളം വേണം. മണ്ണ്‌ നനവുള്ളതാണോ, ഉണങ്ങിയതാണോ എന്നത്‌ ശ്രദ്ധിക്കണം. മണ്ണ്‌ ഒരിഞ്ച്‌ ആഴത്തില്‍ വരണ്ടതാണെങ്കില്‍ നനയ്‌ക്കേണ്ടതുണ്ട്‌. 6. വിളവെടുപ്പ്‌: അഞ്ചോ ആറോ ഇല വന്നാല്‍ വിളവെടുക്കാം. വേനല്‍ക്കാലത്തിന്റെ ആരംഭത്തിലോ ശൈത്യകാലത്തോ വിളവെടുക്കാം. ഇവ ശേഖരിച്ച്‌ ഇലയടക്കം കെട്ടുകളാക്കി തൂക്കിയിടാം.

വെളുത്തുളളിക്ക്‌ ശരീരത്തിലെ രക്‌തശുദ്ധീകരണത്തിനു കാര്യമായ സംഭാവന നല്‍കാനാകുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. രക്‌തയോട്ടം വര്‍ധിപ്പിക്കുവാനും ശരീരത്തിന്‌ പുഷ്‌ടി വരുത്താനും വെളുത്തുളളി സ്‌ഥിരമായി കഴിച്ചാല്‍ മതി. വിഷജീവികള്‍ക്ക്‌ വെളുത്തുളളിയുടെ മണം അരോചകമാണ്‌. പാമ്പുകളെ തുരത്തുന്നതിനു വെളുത്തുളളി ഉപയോഗിക്കുന്നത്‌ സര്‍വസാധാരണമാണ്‌.

Share Now

Leave a Reply

Your email address will not be published. Required fields are marked *