ഹരിത കേരളം മിഷൻ-അറിയേണ്ടതെല്ലാം

ശുചിത്വ- മാലിന്യ സംസ്കരണം, മണ്ണ് -ജല സംസ്കരണം, ജൈവകൃഷി എന്നിവയ്ക്ക് പ്രാമുഖ്യം കൊടുത്തുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് ഹരിത കേരളം മിഷൻ. ജനപങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷൻ പ്രവർത്തനങ്ങൾ താഴേത്തട്ടുകളിൽ നിന്ന് നടപ്പിലാക്കുന്നത്.

പൗരസമിതി കൾ, ബഹുജന സംഘടനകൾ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ- ആരോഗ്യ സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജനകീയ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ,സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, കമ്പനികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്തമേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധസേവനം,

സാമ്പത്തിക സഹായം തുടങ്ങി ബഹുവിധ സഹായസഹകരണങ്ങൾ സമാഹരിച്ചു കൊണ്ടാണ് മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഹരിത കേരള മിഷൻറെ പൊതുവായ ലക്ഷ്യങ്ങൾ

1. ഭൂമിയും മണ്ണും ജലവും വായുവും മലിനമാകാതെ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

2. പാരിസ്ഥിതിക പുനസ്ഥാപന പ്രവർത്തികൾ കണ്ടെത്തി നിർവഹിക്കുന്നതിന് വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമൂഹത്തെയും പ്രാപ്തരാക്കുക.

3. പാരിസ്ഥിതിക സുരക്ഷയും ഉൽപ്പാദനക്ഷമതയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടുള്ള സംയോജിത പദ്ധതി രൂപീകരിക്കുന്നതിന് പ്രേരകശക്തിയായി പ്രവർത്തിക്കുക

4. ശുചിത്വപാലന -സംസ്കരണ മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക

5. മഴവെള്ള സംഭരണം വ്യാപകമാക്കുക.

6. ജലവും ജലവും മണ്ണും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിക്കുകയും ചെയ്യുക.

7. താഴെതട്ടിൽ സേവനങ്ങൾ നൽകുന്ന സർക്കാർ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട ഏകോപനവും ലഭ്യമായ വിഭവങ്ങളുടെയും ശാസ്ത്രീയ വിനിയോഗവും പരിപാലനവും ഉറപ്പാക്കുക.

8. മരങ്ങൾ സംസ്ഥാനവ്യാപകമായി വച്ചുപിടിപ്പിച്ച് ഹരിതാവരണം സൃഷ്ടിക്കുക

9. ഫലവൃക്ഷങ്ങൾ, വിദേശ മരങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക.

10. പാരിസ്ഥിതിക സുരക്ഷയും ഉൽപാദനക്ഷമതയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടുള്ള സംയോജിത പദ്ധതി രൂപീകരിക്കുന്നതിന് പ്രേരകശക്തിയായി പ്രവർത്തിക്കുക.

Share Now

Leave a Reply

Your email address will not be published. Required fields are marked *