കൃഷി ഉദ്യോഗസ്ഥരുടെ പച്ചക്കറി കൃഷി വിളവെടുപ്പ് ആരംഭിച്ചു

കോതമംഗലം : കോതമംഗലം ബ്ലോക്കിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ  നിർവ്വഹിച്ചു. മുനിസിപ്പാലിറ്റിയിലെ ചേലാട് ഭാഗത്തുള്ള അമ്പതു സെൻ്റ് സ്ഥലത്താണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി നവര നെല്ല് ഉൾപ്പെടെ വിവിധയിനം കൃഷികൾ ചെയ്തിരിക്കുന്നത്. വഴുതിന,പയർ,വെണ്ട,തക്കാളി,പച്ചമുളക്,പാവൽ,പടവലം,സാലഡ് കുക്കുമ്പർ, മത്തൻ, വെള്ളരി, കുമ്പളം, ചീര,നവര, ചെണ്ടുമല്ലി തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥർ കൂട്ടായ്മയോടെ നടത്തിയ ഈ സംരംഭം സംസ്ഥാന തലത്തിൽത്തന്നെ മാതൃകയാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കൗൺസിലർമാരായ ലിസി പോൾ,ഷിബു കുര്യാക്കോസ്,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഓഫീസർമാരായ ജിജി ജോബ്,സജി കെ എ,ബോസ് മത്തായി,ഇ എം മനോജ്,ഷൈല കെ എം,സണ്ണി കെ എസ്,ബെൽസി ബാബു,ഇ എം അനീഫ,ഇ പി സാജു തുടങ്ങിയവർ ഉൾപ്പെടെ കോതമംഗലം ബ്ലോക്കിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.’ഞങ്ങളും കൃഷിയിലേക്ക്’ എന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് പതിനൊന്നു പഞ്ചായത്തിലെയും ജീവനക്കാർ ഒത്തുചേർന്ന് ഒദ്യോഗിക തിരക്കുകൾക്കിടയിലും ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

Share Now

Leave a Reply

Your email address will not be published. Required fields are marked *