ലോകമെമ്പാടുമുള്ള പ്രധാന കാർഷിക മേഖലകളിൽ ഒന്നാണ് ഇന്ത്യ. കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 55 ശതമാനവും കാര്ഷികവും കാർഷികേതരവുമായ ഉപജീവന മാർഗ്ഗങ്ങളിൽ ആശ്രിതരാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയും, സാമ്പത്തിക ശക്തിയും നമ്മളാണ്. നെല്ല്, ഗോതമ്പു, പരുത്തി, പാൽ, പയർ വർഗ്ഗങ്ങൾ , സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, തേയില, വളർത്തു മത്സ്യം, കരിമ്പ്, പഞ്ചസാര തുടങ്ങി നിരവധി കാർഷിക, കാർഷികേതര ഉൽപ്പന്നങ്ങളുടെ പ്രധാന ഉൽപ്പാദന പ്രവിശ്യാ കൂടിയാണ് ഭാരതം. കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഭൂമി വിസ്തൃതിയിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഇതിൽ നിന്ന് തന്നെ കൃഷിയുടെ കർഷകരുടെയും, കൂറ്റമറ്റ കൃഷി രീതികൾ അവലംബിക്കേണ്ടതിന്റെയും പ്രാധാന്യം നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതേയുള്ളു.

ഇന്ത്യൻ ഭക്ഷ്യ വ്യവസായം വലിയ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. മൂല്യവർദ്ധനവിനുള്ള അപാരമായ സാധ്യതകൾ ലോക ഭക്ഷ്യ വ്യാപാരത്തിൽ നമ്മുടെ സംഭാവന ഓരോ വർഷവും വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് ഭക്ഷ്യ സംസ്കരണ വ്യവസായത്തിനുള്ളിൽ. രാജ്യത്തെ മൊത്തം ഭക്ഷ്യവിപണിയുടെ 32% ഇന്ത്യൻ ഭക്ഷ്യ സംസ്‌കരണ വ്യവസായമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ഇതെന്ന് നിസ്സംശയം പറയാം. കാര്ഷികോല്പ്പന്നങ്ങളുടെ ഉൽപ്പാദനം, ഉപഭോഗം, കയറ്റുമതി എന്നിവയിൽ പ്രതീക്ഷിക്കുന്ന വളർച്ചയിൽ നമ്മളിന്ന് അഞ്ചാം സ്ഥാനത്താണ്. (കൂടുതൽ അറിയാൻ – www.ibef.org.in)
ഹോർട്ടികോപ്സ് – പ്രകൃതിസംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധർ
കാർഷിക പ്രേമികൾ, കൃഷിക്കാർ, സാങ്കേതിക വിദഗ്ധർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുടെ സഹകരണത്തോടെ കേരള സർക്കാർ അക്രഡിറ്റഡ് സ്റ്റേറ്റ് അഗ്രി-ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹോർട്ടികോപ്സ്, പ്രകൃതിസംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധരാണ്.

ഹോർട്ടികോപ്സ് എന്ന ആശയത്തിലേക്കുള്ള വഴി
- മനുഷ്യരും സകല ചരാചരങ്ങളും പ്രകൃതിയുടെ കാരുണ്യത്തിലും നിറവിലും സമ്പന്നതയിലും നേരിട്ട് ബന്ധപ്പെട്ടവയാണ്. അതിനാൽ തന്നെ പ്രകൃതിയിലുണ്ടാവുന്ന ചെറിയ ചെറിയ അസ്വാസ്ഥ്യങ്ങൾ പോലും നമ്മളെ എത്ര മാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനുഭവങ്ങളിലൂടെ ശ്രദ്ധിച്ചവരും, പഠിച്ചവരുമാണ് നമ്മൾ. പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതും ഇന്നിന്റേയും, തീർച്ചയായും നാളെയുടെയും ആവശ്യമാണ്. പ്രകൃതിരീത്യാ ഉള്ള കൃഷി രീതി അതിലേക്കുള്ള ഒരു മാർഗ്ഗമാണ്. ഹോർട്ടികോപ്സ് അവിടേക്കുള്ള ഒരു ചെറിയ ചുവടുവയ്പ്പും. (കൂടുതൽ വായിക്കുക)
- ഇന്ത്യയുടെ ജനസംഖ്യയുടെ 55 ശതമാനത്തിൽ ലൂടുത്താൽ ആളുകൾ പ്രവർത്തിക്കുന്ന മേഖലയാണ് കാര്ഷികരംഗമെങ്കിലും ഇന്ത്യയുടെ ജിഡിപിയുടെ 18 ശതമാനം മാത്രമാണ് ഈ മേഖലയുടെ സംഭാവന എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടും, ജിഡിപിയുടെ പ്രധാന ഭാഗമായി ഇന്നും കാർഷിക മേഖലയ്ക്ക് മാറാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു അപ്രിയ വസ്തുതയാണ്. ഇന്ത്യയിലെ കൃഷി പ്രധാനമായും പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ കാലാവസ്ഥയും ആഗോളതാപന പ്രശ്നങ്ങളും കൃഷിയെ പ്രവചനാതീതമാക്കുന്നു. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ലാഭം ഉയർത്തുന്നതിനുമുള്ള ആധുനിക സാങ്കേതികവിദ്യയുടെയും നൂതനമായ സമീപനങ്ങളുടെയും ഉപയോഗത്തിൽ കർഷകരെ ബോധവത്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ വിനിയോഗപ്പെടുത്തി പ്രകൃതിയോടൊപ്പം പ്രകൃതിയിലേക്കും, മനുഷ്യരിലേക്കും ഉള്ള കാല്വയ്പ്പാണ് ഹോർട്ടികോപ്സ് (കൂടുതൽ വായിക്കുക)
- ഇന്ന് കർഷകരും, കാർഷികേതര ഉത്പന്നങ്ങളുടെ ഉല്പാദകരും അനുഭവിക്കുന്ന ഒരു സുപ്രധാന പ്രശ്നമാണ് മാർക്കറ്റിംഗ്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വേണ്ട രീതിയിൽ ജനങ്ങളിലേക്കെത്തിക്കുവാൻ സാധിക്കുന്നില്ല എന്നുള്ളത് ഒരു കീറാമുട്ടിയായി അവരുടെ മനസ്സുകളിൽ അവശേഷിക്കുന്നു. സാങ്കേതിക വിദ്യയിൽ ഇത്രയേറെ പുരോഗമനങ്ങളുണ്ടായിട്ടും, അതിന്റെ ഫലപ്രദമായ ഉപയോഗം ഇന്നും ഒരു വലിയ ഭൂരിപക്ഷത്തിനു കാണാപ്പാടകലെയാണ്. അജ്‍ഞത, അപ്രാപ്യമെന്നുള്ള തോന്നൽ തുടങ്ങി ഒട്ടനവധി വശങ്ങൾ ഇതിനു കരണഹേതുവാകുന്നുണ്ട് എന്ന് പറയാതിരിക്കാൻ തരമില്ല. ഹോർട്ടികോപ്സ് ഇതിനെ ഒരവസരവും, അതിനേക്കാളുപരി ആവശ്യവുമാണ് കരുതുന്നു. അവിടേക്കുള്ള ഈ കാല്വയ്പ്പ് ശക്തമാണ്, പ്രാപ്യവും. (കൂടുതൽ വായിക്കുക)
ഒരു പുതിയ കാൽവയ്പ്പിലേക്ക്…
പ്രകൃതിയിലേക്കുള്ള, പ്രകൃതിയിലൂടെയുള്ള ചുവടുവയ്പ്പിലേക്കു…
നൂതന സാങ്കേന്തിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ചുള്ള ഒരു പുതിയ കാർഷിക സങ്കല്പത്തിലേക്കു…