മനുഷ്യരും സകല ചരാചരങ്ങളും പ്രകൃതിയുടെ കാരുണ്യത്തിലും നിറവിലും സമ്പന്നതയിലും നേരിട്ട് ബന്ധപ്പെട്ടവയാണ്. അതിനാൽ തന്നെ പ്രകൃതിയിലുണ്ടാവുന്ന ചെറിയ ചെറിയ അസ്വാസ്ഥ്യങ്ങൾ പോലും നമ്മളെ എത്ര മാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനുഭവങ്ങളിലൂടെ ശ്രദ്ധിച്ചവരും, പഠിച്ചവരുമാണ് നമ്മൾ. പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതും ഇന്നിന്റേയും, തീർച്ചയായും നാളെയുടെയും ആവശ്യമാണ്. പ്രകൃതിരീത്യാ ഉള്ള കൃഷി രീതി അതിലേക്കുള്ള ഒരു മാർഗ്ഗമാണ്. ഹോർട്ടികോപ്സ് അവിടേക്കുള്ള ഒരു ചെറിയ ചുവടുവയ്പ്പും