“കേരം തിങ്ങും കേരളം നാട്
കാർഷിക സംസ്‌കൃതി ഓതും നാട്”
നമ്മുടെ പൈതൃകവും സംസ്ക്കാരവും കൃഷിയിൽ നിന്ന് തുടങ്ങിയതും അതിനനുബന്ധമായി വികസിച്ചു വന്നതുമാണ്. മണ്ണിൽ ചുവടുറപ്പിച്ചു നിൽക്കുന്ന ഓരോ കർഷകനുമാണ് നമ്മുടെ സമ്പദ്ഘടനയുടെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറ. ഈ തിരിച്ചറിവ് മനസിലും തുടർന്ന് മണ്ണിലും കൃഷിയിലേക്കും എത്തിക്കുന്ന ഹോർട്ടികോപ്സ് എന്ന ആശയത്തിന് കരുത്ത് പകരുന്നത് അതിന്റെ അടിസ്ഥാന പ്രവർത്തനങ്ങളാണ്.
നല്ല വളം നല്ല മണ്ണിനും നല്ല വിളയ്ക്കും
നല്ല വിത്ത് നല്ല വിളയ്ക്കും നല്ല നാളേയ്ക്കും
നൂതന കൃഷി ഉപകരണങ്ങൾ നൂതന യുഗത്തിലേക്ക്
നല്ല അറിവ് ഞങ്ങളിലൂടെ നിങ്ങളിലേക്ക്
ഉയർന്ന ഗുണനിലവാരമുള്ള ജൈവവളങ്ങൾ, പ്രീമിയം കാർഷിക ഉപകരണങ്ങൾ, മുന്തിയ ഇനം വിത്തുകൾ, ഹൈബ്രിഡ് തൈകൾ, മുതലായവ, മികച്ച ലാഭ വിഹിതത്തോടൊപ്പം, മിതമായ നിരക്കിൽ ജനങ്ങളിലേക്കെത്തിക്കുന്നു. ഇതോടൊപ്പം കാർഷിക കാർഷികേതര ആവശ്യങ്ങളാക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും വിദഗ്ധ ഉപദേശത്തോടൊപ്പം ലഭ്യമാകുന്ന ഒരു കാർഷിക വിജ്ഞാന വാണിജ്യ വിനിമയ കേന്ദ്രം ഓരോ പഞ്ചായത്തിലും ഉറപ്പു വരുത്തുന്നു.
സവിശേഷതകൾ
ഉയർന്ന ഗുണനിലവാരമുള്ള ജൈവവളങ്ങൾ.
എക്സ്പോർട്ട് ക്വാളിറ്റി പാക്കേജിങ്.
ToT- കേരളം കാർഷിക സർവകലാശാല അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പുവരുത്തുന്ന CCRI സെർറ്റിഫിക്കേഷൻ.
വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വില EDLP പ്രൈസിങ് സ്ട്രാറ്റജി
പ്രത്യേക പരിഗണന വിഭാഗങ്ങൾക്കു ഡിസ്‌കൗണ്ട് റേറ്റിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നു.
പ്രീമിയം കാർഷിക ഉപകാരണങ്ങളായ ഇൻസിനറേറ്റർ മുതലായവ ഗാർഹിക വന്ജയ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത്.
യൂസർ ഫ്രണ്ട്‌ലി, മൾട്ടി പർപ്പസ് കാർഷിക ഉപകരണങ്ങൾ.
ഗാർഡൻ ടൂൾ കിറ്റ് പോലെയുള്ള കസ്റ്റമൈസേഡ് കാർഷിക ഉപകരണങ്ങൾ മുന്തിയ ഇനം വിത്തുകൾ.
ഹൈബ്രിഡ് തൈകൾ മുതലായവ തുച്ഛമായ വിലയിൽ ലഭ്യമാകുന്നു.
സീസണൽ തൈകൾ നേരിട്ട് ഔട്ട്ലെറ്റുകളിൽ ലഭ്യമാകുന്നു.
ക്രോപ് ഇൻഷുറൻസ് പോർട്ടൽ.
വിദഗ്ധ പരിശീലന പാനലിന്റെ നേതൃത്വത്തിൽ കാർഷിക പരിശീലനം.
ഹോർട്ടികോപ്സ് എന്ന ആശയത്തെ ഓരോ വീടിന്റെയും ഓരോ നാടിന്റെയും പദ്ധതിയാക്കാൻ നമുക്ക് ഒറ്റകെട്ടായി ഒരുമിച്ചു പ്രവർത്തിക്കാം.