ആലുകൾ ബോൺസായ് ആക്കി വളർത്താൻ വളരെ എളുപ്പം ആണ്.ബോൺസായ് വളർത്തലിൽ ക്ഷമ അത്യാവശ്യമായ ഘടകം ആണ് പിന്നെ കുറച്ച് സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കിൽ ആർക്കും ഒരു ബോൺസായ് കലാകാരൻ ആകാം. ഒരു ചിത്രകാരൻ ഏത് രീതിയിൽ ആണ് ഒരു ചിത്രം വരയ്ക്കുന്നത് ഒരു കവി ഏത് രീതിയിൽ ആണ് കവിത എഴുതുന്നത് അതു പോലെ ആണ് ഒരു ബോൺസായ് ചെടി വളർത്തുന്നത് ഇവർ രണ്ട്‌പേരും ആദ്യം അവരുടെ സൃഷ്ടികൾ മനസിൽ വരയ്ക്കുന്നു, എഴുതുന്നു അതു പോലെ തന്നെ നാം വളർത്തുന്ന ചെടികളും ഏത് രീതിയിൽ ഏത് ആകൃതിയിൽ വേണം എന്ന് മനസിൽ കാണണം.
മറ്റ് കൃഷികളിൽ നിന്നും ബോൺസായ് ചെടികളുടെ പ്രത്യകത എന്തെന്നാൽ വീഞ്ഞ് പോലെ ആണ്, അതായത് പ്രായം ഏറും തോറും വിലയും ഉയരും. ഏ.ഡി 200 ആം നൂറ്റാണ്ടിൽ ചൈനയിൽ ആണ് ആദ്യം ബോൺസായ് ഉണ്ടാക്കുന്നത് പിന്നെ ജപ്പാനിലേയ്ക് വ്യാപിച്ചു. ജപ്പാനിൽ ആണ് ബോൺസായ് ചെടികളുടെ നൂതന ആശയങ്ങൾ രൂപം കൊണ്ടത് വീടുകളുടെ അകത്തളം ഭംഗിയാക്കാൻ ബോൺസായ് മരങ്ങൾ കഴിഞ്ഞിട്ടെ മറ്റ് ഏത് ചെടികൾക്കും സ്ഥാനമുള്ളൂ. ഒരു ബോൺസയ് ചെടി പൂർത്തിയാകാൻ ഏതാണ്ട് 8 വർഷമെങ്കിലും ആവശ്യമാണ്.
ഇനി കൃഷി രീതിയിലേയ്ക്ക് കടക്കാം.. ആദ്യമായ് ഒരു വൃക്ഷത്തിന്റേയോ ചെടിയുടേയോ തൈ തിരഞ്ഞെടുക്കാം പിന്നെ അതിന്റെ തായ് വേര് മുറിക്കുക എന്നിട്ട് ചെറിയ ചട്ടിയിലോ കവറിലോ നടാം.. നടുംബോൾ പോട്ടിംഗ് മിശ്രിതം ആയി മണ്ണ്,മണൽ,കരിയില പൊടി എന്നിവ സമം ചേർത്ത് നടുക… 6 മാസം കഴിഞ്ഞ് ചെടി ഇളക്കി 25 ശതമാനം വേര് മുറിച്ചു കളയുക.
ഒരു വർഷം ആകുന്പോൾ മുതൽ നിങ്ങളുടെ സൗന്ദര്യബോധത്തേയും കലാകാരനേയും ഈ ചെടികളിൽ സന്നിവേശിപ്പിക്കാം അതിനായ് അലുമിനിയം കമ്പികൾ ഉപയോഗിക്കാം ഈ കമ്പികളുടെ ഒരു അഗ്രം ചെടിച്ചട്ടിയുടെ വെള്ളമൊഴുക്കികളയുന്ന ദ്വാരത്തിൽ കൂടി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക ബാക്കി ഭാഗം ചെടിയുടെ കാണ്ഡത്തിൽ കൂടി അടുപ്പിച്ച് മൂകളിലേയ്ക്ക് ചുറ്റുക ഇങ്ങനേ ചെയ്യുന്നത് കൊണ്ട് 2 ഉപയോഗങ്ങൾ ഉണ്ട് ചെടിയുടെ കാണ്ഡം വീതി വയ്ക്കുന്നു ഇത് ചെടിയേ കൂടുതൽ മനോഹരമാക്കുന്നു അടുത്തതായ് ചെടികളേ നമുക്കിഷ്ടമുള്ള രീതിയിലും ആകൃതിയിലും വളയ്ക്കുകയോ താഴ്ത്തികെട്ടുകയോ ചെയ്യാം. രണ്ടാം വർഷം മുതൽ വർഷം തോറും ചെടി ഇളക്കി 25% വേരുകൽ മുറിക്കുകയും റീ പോട്ടിംഗ് ചെയ്യുകയും വേണം ആവശ്യത്തിന് മാത്രം ശിഖരങ്ങൾ നിർത്തുക