ഇലതീനി പുഴുക്കളുടെ അക്രമണം എങ്ങിനെ പ്രതിരോധിക്കാം

പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. കോളി ഫ്ലവര്‍ ചെടികളിലും മറ്റു പച്ചക്കറി കൃഷികളിലും കണ്ടു വരുന്ന ഇല തീനി പുഴുക്കള്‍ ആണ് ഇവ. ഒറ്റ ജൈവ കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ ഇവയെ നശിപ്പിച്ചുകളയാൻ സാധിക്കുന്നതാണ് .എന്നും ദിവസവും രണ്ടു നേരം ചെടികളെ ശ്രദ്ധിക്കുകായും പരിപാലിക്കുകയും ചെയുക.അവയിൽ നിന്നും കണ്ടെത്തുന്ന ഇത്തരത്തിലുള്ള ഇല തീനി പുഴുക്കളെ കണ്ടെത്തി നശിപ്പിച്ചു കളയുക . ഇലതീനി പുഴുക്കളെ പ്രതിരോധിക്കാന്‍ ജൈവ കീടനാശിനികള്‍ പല താരത്തിലുള്ളവ ലഭ്യമാണ് .

അതിൽ  ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഇലതീതി പുഴുക്കള്‍ക്കെതിരെ ഏറെ ഫലപ്രദം ആണ്.നാറ്റപൂച്ചെടി മിശ്രിതം, കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം ഇവയും ഇലതീനി പുഴുക്കള്‍ക്കെതിരെ പ്രയോഗിക്കാം. ഇവ സ്പ്രേ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇലകളുടെ അടിവശത്ത് വേണം കൂടുതല്‍ പ്രയോഗിക്കേണ്ടത്. 10 ദിവസം കൂടുമ്പോള്‍ ഉപയോഗിക്കാം. വീര്യം കൂടിപ്പോകാതെ ശ്രദ്ധിക്കണം. നന്നായി വെയില്‍ ഉള്ളപ്പോള്‍ സ്പ്രേ ചെയ്യുക.സോപ്പ് എളുപ്പത്തില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്. സ്പ്രേ ചെയ്യുന്നതിന് മുന്‍പ് ചെടികള്‍ക്ക് ജലസേചനം ചെയ്യുന്നതും നല്ലതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *